മാഹി: വടക്കൻ മലബാറിലെ പ്രശസ്തമായ തീർഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഒക്ടോബർ അഞ്ചിന് കൊടിയേറും. അന്നേ ദിവസം രാവിലെ 11.30-ന് ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. തുടർന്ന് ഉച്ചയ്ക്ക് 12-ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രത്യേക പീഠത്തിൽ പ്രതിഷ്ഠിക്കും. മാഹി മുനിസിപ്പാലിറ്റിയുടെ പ്രത്യേക സൈറണും കതിനാവെടികളും മുഴങ്ങുന്നതോടെ 18 ദിവസം നീളുന്ന തിരുനാളിന് തുടക്കമാകും. 22-നാണ് സമാപനം.
ഒക്ടോബർ 14, 15 തീയതികളിലാണ് പ്രധാന തിരുനാൾ. 14-ന് വൈകുന്നേരം 5.30-ന് കോഴിക്കോട് അതിരൂപത വികാരി ജനറാൾ ഡോ. ജൻസൺ പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും നൊവേനയും, തുടർന്ന് ഏഴ് മണിക്ക് നഗരപ്രദക്ഷിണവും നടക്കും. 15-ന് പുലർച്ചെ ഒന്ന് മുതൽ രാവിലെ ആറുവരെ ശയനപ്രദക്ഷിണം ഉണ്ടാകും. രാവിലെ 10.30-ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും ഉച്ചയ്ക്ക് ശേഷം മൂന്നിന് മേരിമാതാ കമ്മ്യൂണിറ്റി ഹാളിൽ സ്നേഹസംഗമവും നടക്കും.
വിവിധ ദിവസങ്ങളിൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി (ഫ്രഞ്ച് ഭാഷയിൽ ദിവ്യബലി), വിജയപുരം ബിഷപ് ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ, മാനന്തവാടി സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം (സീറോ മലബാർ റീത്തിൽ), തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി തുടങ്ങിയവർ ദിവ്യബലിക്ക് നേതൃത്വം നൽകും. 22-ന് ഉച്ചകഴിഞ്ഞ് തിരുസ്വരൂപം അൾത്താരയിലേക്ക് തിരികെ മാറ്റുന്നതോടെ തിരുനാൾ സമാപിക്കും. ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. ബിനോയ് ഏബ്രഹാം, പാരിഷ് പാസ്റ്ററൽ കൗൺസിൽ ഭാരവാഹികൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































