ചോമ്പാല :ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന റയിൽവേ ഡിവിഷനുകളിലൊന്നായ പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാനുള്ള തീരുമാനം നാളെ മുതൽ നിലവിൽ വരികയാണ്.
കേരളത്തിലെ എം.പി.മാരെയും ഗവർമ്മേണ്ടിനെയും വിശ്വാസത്തിലെ ടുക്കാതെ ഏകപക്ഷീയമായി കൈകൊണ്ട ഈ നടപടി ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റ് നയങ്ങളുടെ തുടർച്ചയുമാണ്. കേരളത്തിലെ എം.പിമാർ തങ്ങളെ ഇരുട്ടിൽ നിർത്തിയെടുത്ത തീരുമാനം ഉടനടി റദ്ദു ചെയ്യുണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
കേരള മുഖ്യമന്ത്രിയുമായി ചർച്ച നടത്താമെന്ന് റയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ ഉറപ്പ് പാലിക്കപ്പെടാതെ പോയതും യാദൃഛികമല്ല.
കേരളത്തിന് പ്രത്യേക റയിൽവേ സോൺ അനിവാര്യമെന്ന ആവശ്യം ശക്തിപ്പെടുമ്പോഴാണ് പാലക്കാട് ഡിവിഷൻ വിഭജിച്ചു കൊണ്ടുള്ള ഇരുട്ടടി.
കേരളത്തിലെ എം.പി. മാർ മാത്രമല്ല ജനങ്ങൾ ഒറ്റക്കെട്ടായി ഈ തീരുമാനം പിൻവലിക്കാൻ ഉറച്ച നിലപാട് സ്വീകരിക്കണം.
ഭിന്നിപ്പിന്റെ രാഷ്ട്രീയം കൂടി ഈ തീരുമാനത്തിന് പിന്നിലുണ്ട്. കർണ്ണാടക തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഈ ഏക പക്ഷീയ തീരുമാനം. രണ്ടു സംസ്ഥാനങ്ങൾ തമ്മിലുളള സൗഹൃദം തകർക്കാനാണ് കേന്ദ്ര ഗവർമ്മേണ്ട് ദുഷ്ട ലാക്കോടുകൂടി ശ്രമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































