സോഷ്യലിസ്റ്റ് മൂല്യങ്ങൾ ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച നേതാവ് എം.കെ. പ്രേംനാഥ്: കെ.പി. മോഹനൻ

സോഷ്യലിസ്റ്റ് മൂല്യങ്ങൾ ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച നേതാവ് എം.കെ. പ്രേംനാഥ്: കെ.പി. മോഹനൻ
സോഷ്യലിസ്റ്റ് മൂല്യങ്ങൾ ജീവിതാന്ത്യം വരെ ഉയർത്തിപ്പിടിച്ച നേതാവ് എം.കെ. പ്രേംനാഥ്: കെ.പി. മോഹനൻ
Share  
എഴുത്ത്

News desk

2026 Sep 29, 08:37 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കറപുരളാത്ത വ്യക്തിജീവിതം പൊതുപ്രവർത്തകർക്ക് എന്നും മാതൃക; ജനഹൃദയങ്ങളിൽ പ്രേംനാഥ് എന്നും ജീവിക്കും

വടകര: സോഷ്യലിസ്റ്റ് മൂല്യങ്ങൾ ജീവിതകാലം മുഴുവൻ ഉയർത്തിപ്പിടിച്ച് പൊതുപ്രവർത്തനം നടത്തിയ നേതാവായിരുന്നു അഡ്വ. എം.കെ. പ്രേംനാഥെന്ന് മുൻ മന്ത്രിയും ആർ.ജെ.ഡി ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ കെ.പി. മോഹനൻ പറഞ്ഞു.

ഐ.എസ്.ഒ. എന്ന സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന എം.കെ. പ്രേംനാഥ് സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ സോഷ്യലിസ്റ്റ് നേതാവും മികച്ച നിയമസഭാ സാമാജികനുമായിരുന്നു. അദ്ദേഹത്തിന്റെ കറപുരളാത്ത വ്യക്തിജീവിതം പൊതുപ്രവർത്തകർക്ക് എന്നും മാതൃകയായിരിക്കു മെന്നും കെ.പി. മോഹനൻ പറഞ്ഞു.

വടകര എം.എൽ.എയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അഡ്വ. എം.കെ. പ്രേംനാഥിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തട്ടോളിക്കരയിലെ വീട്ടുമുറ്റത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.പി. പ്രസീത്കുമാർ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി നേതാക്കളായ മനയത്ത് ചന്ദ്രൻ, എം.കെ. ഭാസ്കരൻ, ഇ.പി. ദാമോദരൻ മാസ്റ്റർ, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, കെ.കെ. കൃഷ്ണൻ, പി.പി. രാജൻ, ആർ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂർ, ജില്ലാ പ്രസിഡന്റ് പി. കിരൺജിത്ത് എന്നിവർ സംസാരിച്ചു. കെ.പി. രജിൽ സ്വാഗതവും ശിവകുമാർ നന്ദിയും പറഞ്ഞു.

രാവിലെ നടന്ന ശവകുടീരത്തിലെ പുഷ്പാർച്ചനയിൽ ആർ.ജെ.ഡി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.

bnm

അഡ്വ. എം കെ പ്രേംനാഥ്‌ അനുസ്മരണം മുൻ മന്ത്രി കെ പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

m-k-premnadh

കറപുരളാത്ത വ്യക്തിജീവിതം പൊതുപ്രവർത്തകർക്ക് എന്നും മാതൃക; ജനഹൃദയങ്ങളിൽ പ്രേംനാഥ് എന്നും ജീവിക്കും


MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഗോൾഡൻ ഹെറിറ്റേജ് പുരസ്കാരം ഉസ്മാൻ മദാരി ഏറ്റുവാങ്ങി
N
NIS
N
VAIDU
w