സ്നേഹിച്ചുവളർത്തി… വേദന വന്നപ്പോൾ വഴിയിലുപേക്ഷിച്ചു! മുക്കാളിയിലെ വഴിയോരക്കാഴ്ച മനസ്സാക്ഷിയെ തൊടുന്നു

സ്നേഹിച്ചുവളർത്തി… വേദന വന്നപ്പോൾ വഴിയിലുപേക്ഷിച്ചു! മുക്കാളിയിലെ വഴിയോരക്കാഴ്ച മനസ്സാക്ഷിയെ തൊടുന്നു
സ്നേഹിച്ചുവളർത്തി… വേദന വന്നപ്പോൾ വഴിയിലുപേക്ഷിച്ചു! മുക്കാളിയിലെ വഴിയോരക്കാഴ്ച മനസ്സാക്ഷിയെ തൊടുന്നു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Sep 27, 09:58 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മനുഷ്യത്വമില്ലായ്മയുടെ വഴിയിടങ്ങൾ: നാം എങ്ങോട്ടാണ് പോകുന്നത്?


വഴിയോരങ്ങളിൽ കാണുന്ന ചില കാഴ്ചകൾ നമ്മെ വേദനിപ്പിക്കാറുണ്ട്, ആഴത്തിൽ ചിന്തിപ്പിക്കാറുണ്ട്. ചിലപ്പോൾ സമൂഹത്തിന് നേരെ വിരൽ ചൂണ്ടി ഉറക്കെ പ്രതികരിക്കാൻ നമ്മെ പ്രേരിപ്പിക്കാറുമുണ്ട്.

ഇന്ന് വൈകുന്നരം സെൻട്രൽ മുക്കാളി  ടൗണിൽ വച്ച് കണ്ട ഒരു കാഴ്ച മനസ്സാക്ഷിയുള്ള ഏതൊരാളുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു.


 ആരോ വീട്ടിൽ പോറ്റി വളർത്തിയ അതിമനോഹരമായ,ഒരു അരുമപ്പൂച്ച. അതിന്റെ രൂപവും ലക്ഷണങ്ങളും കണ്ടാൽ അറിയാം ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ അത് ഏതോ ഒരു വീട്ടിലെ സ്നേഹവും കരുതലും വാത്സല്യവും ലാളന യും  അനുഭവിച്ചു രാജകീയമായ നിലയിൽ വളർന്നതാണെന്ന്. എന്നാൽ ഇന്ന് അത് തെരുവിൽ, ആരുമില്ലാത്ത ഒരു മൂലയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു ! അഥവാ വലിച്ചെറിഞ്ഞിരിക്കുന്നു 


പിൻകാലിൽ കാര്യമായി പരിക്കേറ്റ ആ പാവം ജീവി കാലിലെ മുറിവിന്റെ വേദനയാൽ ഇഴഞ്ഞും ഞരങ്ങിയുമാണ് വിശന്നുവലഞ്ഞണ് നീങ്ങുന്നതെന്ന് വ്യക്തം . ഒരുപക്ഷെ നായയോ കുറുക്കനോ കടിച്ചതാകാം ആ മുറിവ്. കാർ മുന്നോട്ട് എടുക്കാൻ പോലും സാധിക്കാത്ത വിധം ഭയന്നോടിയും വേദനയാൽ പുളഞ്ഞും അത് വാഹനങ്ങൾക്കിടയിലൂടെ തെരയുന്നത് തനിക്ക് നഷ്ടപ്പെട്ട സ്നേഹവും ആശ്രയവുമാവാം അല്ലെങ്കിൽ തൻറെയജമാനെ നെയാവാം ...


ഏറ്റവും വേദനാജനകമായ കാര്യം, ആ ജീവിക്ക് ഒരല്പം പരിചരണവും ചികിത്സയും ആവശ്യമുള്ള സമയത്ത്, അതിനെ മൃഗാശുപത്രിയിൽ കൊണ്ടുപോകാനോ സുരക്ഷിതമായി പരിചരിക്കാനോ തയ്യാറാകാതെ ആരോ അതിനെ വഴിയോരത്ത് കൊണ്ട് തള്ളിയിരിക്കുന്നു എന്നതാണ്. തങ്ങളുടെ സ്വാർത്ഥതയ്ക്കോ സൗകര്യങ്ങൾക്കോ തടസ്സമാകുമ്പോൾ, അല്ലെങ്കിൽ ഒരല്പം ഉത്തരവാദിത്തം കൂടുമ്പോൾ വീടുകളിലെ അരുമകളെ തെരുവിൽ ഉപേക്ഷിക്കുന്നത് ഏത് തരം മനഃസ്ഥിതിയാണ് ?



capture_1790526941

വളർത്തുമൃഗങ്ങളെ 'മൃഗസ്നേഹം' എന്ന പേരിൽ ആഡംബരത്തിനായോ വിനോദത്തിനായോ മാത്രം വീട്ടിൽവളർത്തുക , അവയ്ക്ക് രോഗമോ പരിക്കോ വരുമ്പോൾ തെരുവിൽ ഉപേക്ഷിക്കുക....ഇതാണോ നമ്മുടെ മൃഗസ്നേഹം? ഒരു ജീവിയെ ദത്തെടുക്കുകയോ വളർത്തുകയോ ചെയ്യുമ്പോൾ അതിന്റെ രോഗത്തിലും വാർദ്ധക്യത്തിലും കൂടെനിൽക്കാനുള്ള ഉത്തരവാദിത്തം കൂടി നാം ഏറ്റെടുക്കുന്നുണ്ട്.

അസുഖം വന്നാൽ സ്വന്തം മാതാപിതാക്കളെയും മക്കളെയും ഇതുപോലെ തെരുവിലുപേക്ഷിക്കാനാകുമോ ?

ഒരു മുറിവുണ്ടായതിന്റെ പേരിൽ ജീവനുള്ളൊരു അരുമയെ വഴിയിൽ തള്ളിയ ആ മനുഷ്യൻ സ്വന്തം മനസ്സാക്ഷിയെക്കൂടിയാണ് അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത് . സംസാരിക്കാൻ ശേഷിയില്ലാത്ത, മിണ്ടാപ്രാണി. വേദനകൾ തുറന്നുപറയാൻ അറിയാത്ത പാവം ജീവികളോട് കാണിക്കുന്ന ഈ ക്രൂരതയ്ക്ക് മുന്നിൽ മൗനം പാലിക്കുന്നത് തെറ്റാണ്.


വീടുകളിൽ വളർത്തുന്ന ജീവികൾ നമ്മുടെ കുടുംബാംഗങ്ങളെപ്പോലെ യാണ്. അവയെ ഉപേക്ഷിക്കലല്ല, കൃത്യമായ ചികിത്സയും പരിചരണവുമാ ണ് നൽകേണ്ടത്. തെരുവുകളിൽ അനാഥരാക്കപ്പെടുന്ന ഇത്തരം ജീവി കൾക്കായി നമ്മുടെ മനസ്സാക്ഷിയും നിയമങ്ങളും ഒരുപോലെ ഉണരേണ്ടിയിരിക്കുന്നു. ഇനിയൊരു ജീവിക്കും ഈ ഗതി വരാതിരിക്കട്ടെ   

മുക്കാളി നുവൊ ഹെൽത്ത് കെയർ ഗേറ്റിനടുത്തുള്ള പീടികക്കാരൻ അനുരാഗ് വിശന്നു വലഞ്ഞആ പാവം  പൂച്ചയ്ക്ക് അൽപ്പം പാൽ വാങ്ങിക്കൊടുക്കാൻ ശ്രമിക്കുന്നതും കാണാനിടയായി ...


MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w