അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനത്തിന്റെ പ്രവാഹം; അമിത്ഷാ

അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനത്തിന്റെ പ്രവാഹം; അമിത്ഷാ
അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനത്തിന്റെ പ്രവാഹം; അമിത്ഷാ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Sep 27, 01:19 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനത്തിന്റെ പ്രവാഹം; അമിത്ഷാ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കാരുണ്യത്തിന്റെ സന്ദേശമെത്തിച്ച് മാതാ അമൃതാനന്ദമയീ ദേവി; അമൃതപുരിയിൽ വിശ്വസേവാദിനാഘോഷത്തിന് തുടക്കം

അമൃതപുരി: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നൂലിഴകളിലൂടെ സമൂഹത്തെ ചേർത്തുനിർത്തുന്ന ജീവിതമാണ് മാതാ അമൃതാനന്ദമയീ ദേവിയുടേതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമാണ് അമ്മയെന്നും അവരുടെ സേവനപ്രവർത്തനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസമായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


amith

അമൃതപുരിയിൽ നടന്ന വിശ്വസേവാദിനാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. അമ്മയുടെ ജീവിതം സമൂഹത്തിന് നൽകുന്നത് കാരുണ്യത്തിന്റെ അമൃതവർഷമാണ്. അത് ഒരു പ്രദേശത്തോ സമൂഹത്തിലോ മാത്രം പരിമിതപ്പെടുന്നതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സേവനത്തിന്റെ പ്രകാശം പകരുന്ന പ്രവർത്തനങ്ങൾ ഭാരതത്തിന് തന്നെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമായ മാതാ അമൃതാനന്ദമയീ ദേവിക്ക് ജന്മദിനാശംസകളും അമിത് ഷാ നേർന്നു.

20 കോടി രൂപയുടെ ചികിത്സാ പദ്ധതികൾക്ക് തുടക്കം

കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിൽ നടപ്പാക്കുന്ന 20 കോടി രൂപയുടെ ചികിത്സാ പദ്ധതികൾക്കും ചടങ്ങിൽ തുടക്കമായി. പദ്ധതിയുടെ ഗുണഭോക്താക്കളായവർക്കുള്ള സാക്ഷ്യപത്രങ്ങൾ അമിത് ഷാ വിതരണം ചെയ്തു.

1,000 രോഗികൾക്ക് സൗജന്യമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിൽ ആദ്യമായി ഗർഭപാത്ര മാറ്റിവെക്കൽ ശസ്ത്രക്രിയയും ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.

അസമിലെ ദുരിതാശ്വാസത്തിന് രണ്ട് കോടി

പ്രളയദുരന്തം രൂക്ഷമായ അസമിലെ ദുരിതബാധിതർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് മാതാ അമൃതാനന്ദമയീ മഠം നൽകുന്ന രണ്ട് കോടി രൂപയുടെ ധനസഹായം ചടങ്ങിൽ അസം വിദ്യാഭ്യാസമന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറി.

ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരം അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ഏറ്റുവാങ്ങി. അമിത് ഷായിൽനിന്നാണ് പുരസ്കാരം സ്വീകരിച്ചത്. 1,23,456 രൂപയും കലാകാരൻ നമ്പൂതിരി രൂപകൽപ്പന ചെയ്ത സരസ്വതി ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ചടങ്ങിൽ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം. ലിജു, എം.പി. എൻ. കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ സി. ആർ. മഹേഷ്, അബിൻ വർക്കി, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി. ബി. ഗോപകുമാർ, ഉമാ തോമസ്, തിരുവനന്തപുരം മേയർ വി. വി. രാജേഷ്, ബി.ജെ.പി. ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, പി. കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, ജോർജ്ജ് കുര്യൻ, പത്മജ വേണുഗോപാൽ, എസ്. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും മഠം ജനറൽ സെക്രട്ടറി പൂർണാമൃതാനന്ദപുരി നന്ദിയും പറഞ്ഞു. തുടർന്ന് അമ്മയുടെ നേതൃത്വത്തിൽ ധ്യാനവും ഭജനയും ദർശനവും നടന്നു.


capture_1790453287

പതിനായിരങ്ങൾ അമൃതപുരിയിൽ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനായിരക്കണക്കിന് ആളുകളാണ് രണ്ട് ദിവസത്തെ വിശ്വസേവാദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ അമൃതപുരിയിലെത്തിയത്.

മാതാ അമൃതാനന്ദമയീ ദേവിയുടെ ജന്മദിനമായ സെപ്റ്റംബർ 27ന് നടക്കുന്ന പ്രധാന ചടങ്ങിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

nishanth-blue
821267796_4863871650558520_2085541755587777230_n-(1)
manna-new
MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇന്ത്യൻ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രൻ
N
NIS
N
VAIDU
w