ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്; സെൻട്രൽ ബാങ്കിന്റെ അനാസ്ഥയിൽ മുക്കാളിയിൽ പ്രതിഷേധം പുകയുന്നു

ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്;   സെൻട്രൽ ബാങ്കിന്റെ അനാസ്ഥയിൽ   മുക്കാളിയിൽ പ്രതിഷേധം പുകയുന്നു
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്; സെൻട്രൽ ബാങ്കിന്റെ അനാസ്ഥയിൽ മുക്കാളിയിൽ പ്രതിഷേധം പുകയുന്നു
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Sep 26, 04:38 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

സെൻട്രൽ ബാങ്കിന്റെ അനാസ്ഥയിൽ

മുക്കാളിയിൽ പ്രതിഷേധം പുകയുന്നു

ചോമ്പാല :ഡിജിറ്റൽ ബാങ്കിംഗിനെയും ക്യാഷ്‌ലെസ് ഇന്ത്യയെയും കുറിച്ച് വാചാലരാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ, സാധാരണക്കാരായ മനുഷ്യരുടെ ദൈനംദിന ബാങ്കിംഗ് ആവശ്യങ്ങളെ പാടെ അവഗണിക്കുന്ന ബാങ്കിംഗ് അധികൃതരുടെ സമീപനം തികച്ചും പ്രതിഷേധാർഹമാണ്. ചോമ്പാല - മുക്കാളി ടൗണിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവേശന കവാടത്തിലുള്ള എ.ടി.എം കൗണ്ടർ കഴിഞ്ഞ ഒരു മാസത്തോളമായി അടഞ്ഞു കിടക്കുന്നത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്.


ഗ്രാമപ്രദേശങ്ങളിലെയും നാട്ടുപുറങ്ങളിലെയും സാധാരണക്കാർക്കും വ്യാപാരികൾക്കും ഏറെ ആശ്വാസകരമായിരുന്നു ഈ എ.ടി.എം. കൗണ്ടർ .

സെൻട്രൽ ബാങ്കിൽ അക്കൗണ്ടുള്ളവർ മാത്രമല്ല, സമീപപ്രദേശങ്ങളിലെ മറ്റു ബാങ്ക് ഉപഭോക്താക്കളും വലിയ തോതിൽ ആശ്രയിച്ചിരുന്ന ഒന്നായിരുന്നു ഇത്. എന്നാൽ, ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും യാതൊരുവിധ പ്രതികരണവുമില്ലാതെ എ.ടി.എം കൗണ്ടറിന്റെ ഷട്ടർ താഴ്ത്തിയിട്ടിരിക്കുന്നത് പ്രദേശവാസികളോടുള്ള സാരമായ വെല്ലുവിളിയാണ്. അടിയന്തര ആവശ്യങ്ങൾക്കായി പണമെടുക്കാൻ എത്തുന്ന നൂറുകണക്കിന് ആളുകൾ കൗണ്ടറിന് മുന്നിലെത്തി നിരാശരായി മടങ്ങുന്ന കാഴ്ചയാണ് ദിവസവും കാണാൻ സാധിക്കുന്നത്.


തൊട്ടടുത്തുള്ള കുഞ്ഞിപ്പള്ളിയിലെ എ.ടി.എമ്മിനെ ആശ്രയിക്കണമെങ്കിൽ മടക്ക കൂലിയടക്കം 100-ഉം 150-ഉം രൂപ വരെ ഓട്ടോക്കൂലി നൽകേണ്ടി വരുന്ന ദുരവസ്ഥയിലാണ് ഇവിടുത്തെ പാവപ്പെട്ട നാട്ടുകാർ.

കുറച്ചു തുക പിൻവലിക്കാൻ അതിനേക്കാൾ വലിയ തുക വണ്ടിക്കൂലിയായി നൽകേണ്ടിവരുന്നത് തികച്ചും അന്യായമാണ്. മുക്കാളി ടൗണിലുള്ള മറ്റൊരു ഏജൻസിയുടെ എ.ടി.എം കൗണ്ടറിലാകട്ടെ, മിക്കപ്പോഴും "പണമില്ല" എന്ന ബോർഡ് മാത്രമാണ് കാണാൻ സാധിക്കുന്നത്.തമ്മിൽ ഭേധം തൊമ്മൻ എന്ന നിലയിൽ നാട്ടുകാർക്ക് ഉപകാരിയാവുന്നതും ഈ എ ടിഎം കൗണ്ടറാണെന്ന് അന്വേഷണത്തിൽ വ്യക്തമാകും തീർച്ച


സേവനമേഖലയിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ ബാങ്ക്, ഉപഭോക്താക്കളുടെ അടിസ്ഥാന ആവശ്യങ്ങളോട് ഇത്രയും നിർദയമായി നിരുത്തരവാദപരമായി പെരുമാറുന്നത് വച്ചുപൊറുപ്പിക്കാനാകില്ലെന്ന നിലയിലാണ് നാട്ടുകാർ ഒരു സാങ്കേതിക തകരാർ പരിഹരിക്കാൻ മാസങ്ങൾ വേണമെന്നത് അധികൃതരുടെ അനാസ്ഥ അല്ലാതെ മറ്റൊന്നുമല്ല. ഈ അനാസ്ഥ സഹിക്കെട്ട്, വർഷങ്ങളായി സെൻട്രൽ ബാങ്കിൽ അക്കൗണ്ടുള്ള നിരവധി ഉപഭോക്താക്കൾ അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് സേവനം തൃപ്തികരമായ മറ്റ് ബാങ്കുകളിലേക്ക് മാറാൻ ഒരുങ്ങുകയാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉപഭോക്താക്കൾ കൂട്ടത്തോടെ ബാങ്ക് ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബാങ്ക് മാനേജ്‌മെ ന്റിന് മാത്രമായിരിക്കും.



capture_1790420715

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ സമീപനം അവസാനിപ്പിച്ച്, മുക്കാളിയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എം എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ ങ്ങളെയും ഉപഭോക്താക്കളുടെ ബഹിഷ്കരണത്തെയും നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല എന്ന നിലയിലാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത് .( ചിത്രം :പ്രതീകാത്മകം )


MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w