ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28-ന് ജില്ലയിലെ 1692 വാര്‍ഡുകളില്‍ നടക്കുന്ന പ്രത്യേക ഗ്രാമസഭ വിജയിപ്പിക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്‍മാര്‍/സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ബഹു.ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ചേര്‍ന്നു. പ്രത്യേക ഗ്രാമസഭയുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, തൂഫാന്‍ ഫ്ളാഗ് ഉയര്‍ത്തുന്നതാണ്.
തൂഫാന്‍ പ്രതിജ്ഞ, തൂഫാന്‍ വാരിയര്‍ പ്രഖ്യാപനം. തൂഫാന്‍ വാരിയര്‍ ബാഡ്ജ് വിതരണം, ബോധവല്‍ക്കരണ ക്ലാസ്സ്, വീഡിയോ പ്രദര്‍ശനം എന്നിവസംഘടിപ്പിക്കുന്നതാണ്.
ഗ്രാമസഭയില്‍ നിന്ന് 10 ല്‍ കുറയാത്ത തൂഫാന്‍ വാരിയേഴ്സിനെ കണ്ടെത്തി തൂഫാന്‍ വളണ്ടിയേഴ്സ് ഫോഴ്സ് രൂപീകരിക്കുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, യുവജനങ്ങള്‍, അധ്യാപകര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, മറ്റ് സന്നദ്ധ സംഘടനാ അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് തദ്ദേശ സ്ഥാപനതലത്തില്‍ പരിപാടി സഘടിപ്പിക്കേണ്ടത്. ഗ്രാമസഭ സംഘാടനത്തെ തുടര്‍ന്ന് വാര്‍ഡ്തല ജാഗ്രത സംവിധാനം ശക്തിപ്പെടുത്തുവാനും ലഹരിക്ക് അടിമപ്പെട്ടവരുടെ സമഗ്ര പുനരധിവാസം, രഹസ്യ വിവരശേഖരണം യുവജനവിദ്യാര്‍ത്ഥി പങ്കാളിത്തം എന്നിവയും തുടര്‍ പരിപടിയായി സംഘടിപ്പിക്കുന്നതാണ്. ജില്ലാതല ആലോചനായോഗം ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി IAS ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ.ഹരീഷ് അധ്യക്ഷത വഹിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ സംബന്ധിച്ച് അസി.പോലീസ് കമ്മീഷ്ണര്‍ പ്രമോദ്, തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെ കുറി്ച് അസി.ഡയറക്ടര്‍ ഒ.മനോജ് എന്നവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ബിജു താന്നിക്കാക്കുഴി , മുന്‍സിപ്പല്‍ ചേമ്പര്‍ ഭാരവാഹി മുഹമ്മദലി കല്ലട, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുളള മാസ്റ്റര്‍, ഡെപ്യുട്ടി ഡയറക്ടര്‍ കെ.വി.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.. അസി.ഡയറക്ടര്‍ ഒ.മനോജ് സ്വാഗതവും, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































