മുക്കാളിയുടെ നാളെയെ മനോഹരമാക്കാം ; പൊതുജന പങ്കാളിത്തത്തോടെ ; മുക്കാളിയെ മിനുക്കുമ്പോൾ… അതിന്റെ ആത്മാവ് മായരുത് !

മുക്കാളിയുടെ നാളെയെ മനോഹരമാക്കാം ; പൊതുജന പങ്കാളിത്തത്തോടെ ; മുക്കാളിയെ മിനുക്കുമ്പോൾ… അതിന്റെ ആത്മാവ് മായരുത് !
മുക്കാളിയുടെ നാളെയെ മനോഹരമാക്കാം ; പൊതുജന പങ്കാളിത്തത്തോടെ ; മുക്കാളിയെ മിനുക്കുമ്പോൾ… അതിന്റെ ആത്മാവ് മായരുത് !
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Sep 25, 05:03 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മുക്കാളിയുടെ നാളെയെ മനോഹരമാക്കാം ; പൊതുജന പങ്കാളിത്തത്തോടെ.


₹98 ലക്ഷത്തിന്റെ ടൗൺ സൗന്ദര്യവൽക്കരണം; സിമന്റും കല്ലുംകൊണ്ടല്ല, മരങ്ങളും മനുഷ്യരും ഓർമ്മകളും സംസ്കാരവും ചേർത്തുപിടിച്ചാകണം പുതിയ മുക്കാളി പിറക്കേണ്ടത്.


വടക്കേ മുക്കാളി മുതൽ മീത്തലെ മുക്കാളി വരെ നീളുന്ന പഴയ അങ്ങാടിക്ക് പറയാനുള്ളത് കെട്ടിടങ്ങളുടെയും വഴികളുടെയും മാത്രം കഥയല്ല. തലമുറകളുടെ സൗഹൃദങ്ങൾക്കും കച്ചവടബന്ധങ്ങൾക്കും നാട്ടുചർച്ചകൾ ക്കും സാക്ഷിയായ ഒരു ജനജീവിതത്തിന്റെ ചരിത്രമാണ് മുക്കാളിയുടെ വഴിയോരങ്ങളിൽ ഇന്നും ജീവിക്കുന്നത്.

mukkali-town-1

ദേശീയപാതയുടെ അനിയന്ത്രിതമായ തിരക്കുകളിൽനിന്ന് അൽപ്പം മാറി, പടുമരങ്ങളുടെ തണലും കുളിരും പകർന്നുനിൽക്കുന്ന ഈ പ്രദേശം വടകര താലൂക്കിലെ തന്നെ വേറിട്ടൊരു പ്രകൃതിസമ്പത്താണ്. ആ തനിമയാണ് മുക്കാളിയുടെ യഥാർഥ സൗന്ദര്യം.


ഇപ്പോഴിതാ ₹98 ലക്ഷം ചെലവഴിച്ച് മുക്കാളി ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി യാഥാർഥ്യമാകുകയാണെന്ന പത്രവാർത്ത കണ്ടു .

പദ്ധതിയെ ഹൃദയപൂർവം സ്വാഗതം ചെയ്യുമ്പോഴും, നാടിനെ സ്നേഹി ക്കു ന്ന ഏതൊരാളുടെയും മനസ്സിൽ സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങ ളുണ്ട്.

മുക്കാളിയെ മനോഹരമാക്കുമ്പോൾ അതിന്റെ സ്വാഭാവിക ഭംഗി സംരക്ഷിക്കപ്പെടുമോ ?

വികസനത്തിന്റെ രൂപരേഖയിൽ നാട്ടുകാരുടെ ശബ്ദത്തിനും ഇടമുണ്ടാകുമോ ?

കക്ഷിരാഷ്ട്രീയത്തിനപ്പുറം നാട്ടുകൂട്ടങ്ങളുടെ അഭിപ്രായങ്ങൾ ഏകോപിപ്പിക്കപ്പെടുമോ ?

അല്ലെങ്കിൽ വികസനസമിതിയിലെ ഏതാനും അംഗങ്ങളുടെ തീരുമാനങ്ങൾ മാത്രം അന്തിമവിധിയാകുമോ?


mukkali-cover_1790339710

ഈ ചോദ്യങ്ങൾ എതിർപ്പിന്റെ ശബ്ദമല്ല. മറിച്ച്, മുക്കാളിയുടെ നാളെയെക്കുറിച്ചുള്ള കരുതലിന്റെ ശബ്ദമായി കാണാനപേക്ഷ .

വികസനം മരങ്ങൾ വെട്ടിമാറ്റലല്ല.വികസനം എന്നത് നിലവിലുള്ളതെല്ലാം നീക്കംചെയ്ത് പുതിയത് പണിയുന്നതിന്റെ പേരല്ല.ഇപ്പോഴുള്ള പ്രകൃതിസൗ ന്ദര്യത്തെ സംരക്ഷിച്ചുകൊണ്ട് അതിനെ കൂടുതൽ മനോഹരവും പ്രയോജന പ്രദവുമാക്കുന്നതാണ് യഥാർഥ സൗന്ദര്യവൽക്കരണം.

മുക്കാളിയിലെ വലിയ മരങ്ങൾ പദ്ധതിയുടെ തടസ്സങ്ങളല്ല; പദ്ധതിയുടെ ഏറ്റവും വലിയ സമ്പത്താണ്.

അവയുടെ തണലിനെയും വേരുകളെയും നിലനിർത്തിക്കൊണ്ടാകണം ഓരോ നിർമ്മാണവും.

മരങ്ങൾക്ക് ചുറ്റും മനോഹരമായ തടങ്ങൾ ഒരുക്കാം. ഒരേ മാതൃകയിലുള്ള കാസ്റ്റ് അയേൺ ബെഞ്ചുകൾ സ്ഥാപിക്കാം. നാട്ടുകാരുടെയോ സ്ഥാപനങ്ങളു ടെയോ സ്പോൺസർഷിപ്പിലൂടെ ഇത്തരം ഇരിപ്പിടങ്ങൾ ഒരുക്കുന്നതും പരിഗണിക്കാം.

ഒരേ മാതൃകയിലും നിറഭംഗിയിലും പാവിംഗ് സ്റ്റോണുകൾ ഉപയോഗിച്ച് നടപ്പാതകളും ഇരിപ്പിടമേഖലകളും ഒരേ യൂണിഫോമിൽ രൂപപ്പെടുത്താം.


capture

മുക്കാളിയുടെയും ചോമ്പാലയുടെയും ചരിത്രം പറയുന്ന ചുമർചിത്രങ്ങൾ ഒരുക്കാം. മൺമറഞ്ഞുപോയ ചരിത്രപുരുഷന്മാരെയും സാമൂഹിക നവോ ത്ഥാന നായകരെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ദൃശ്യാവിഷ്കാരങ്ങൾ ഉണ്ടാക്കാം .

ഒരു സ്ഥലം മനോഹരമാകുന്നത് കല്ലുകൾകൊണ്ടല്ല; അതിന് ഒരു കഥയുണ്ടാകുമ്പോഴാണ്.

മരത്തണലിൽ ഒരു കുഞ്ഞു സാംസ്കാരിക ചത്വരം

മരത്തണലിൽ ഒരു ചെറിയ പൂന്തോട്ടം കൂടി രൂപപ്പെടുത്താനായാൽ മുക്കാളിയുടെ മുഖം തന്നെ മാറും.

യാത്രാമധ്യേ വാഹനത്തിൽനിന്ന് ഇറങ്ങാതെ കടന്നുപോകുന്ന ഇടമെന്ന തിൽനിന്ന്, അൽപ്പനേരം ഇരിക്കാനും സംസാരിക്കാനും വിശ്രമിക്കാനും ആളുകൾ ആഗ്രഹിക്കുന്ന ഒരിടമായി മുക്കാളി മാറും.

പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ബസ്‌സ്റ്റോപ്പുകളിലും വഴിയോരങ്ങളിലും ഒത്തുകൂടുന്ന വയോജനങ്ങൾക്ക് അത് ഒരു ആശ്വാസകേന്ദ്രമാകാം.

അതിലും പ്രധാനമായി, മുക്കാളിക്ക് സ്വന്തമായി ഒരു ചെറിയ സാംസ്കാരിക ഇടം സൃഷ്ടിക്കാനാകും.

മുക്കാളി കാപ്പ് മുതൽ അയ്യപ്പക്ഷേത്രത്തിന്റെയും മുസ്ലിം ദേവാലയത്തി ന്റെയും സമീപത്തുള്ള വിശാലമായ വഴിയോരങ്ങൾ കൃത്യമായ ആസൂത്ര ണത്തോടെ ഉപയോഗപ്പെടുത്താനായാൽ, ഇവിടെ ഒരു ചെറിയ ഓപ്പൺ സ്റ്റേജ് ഒരുക്കാനാകും .

അതിനൊപ്പം ആവശ്യമായ മൈക്ക് സംവിധാനവും വൈദ്യുതിയും ഇരിപ്പിടങ്ങളും വേദിയുടെ പരിപാലനത്തിനുള്ള സംവിധാനവും ഒരുക്കാം. പിന്നെ ആ വേദി കലാകാരന്മാരുടേതാകും.

കുട്ടികളുടെ പരിപാടികൾക്കും കലാപരിപാടികൾക്കും നാട്ടുകൂട്ടങ്ങൾക്കും സാമൂഹിക സംഗമങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും ഉപയോഗി ക്കാവുന്ന സ്ഥിരം വേദി.

വലിയ ഓഡിറ്റോറിയം വേണ്ട.

ജനങ്ങൾക്കിടയിൽ ഒരു ചെറിയ വേദി മതി.

മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം നാട്ടുകാർക്ക് ഒത്തുചേരാനാകുന്ന ഒരു പൊതുസ്ഥലമായി അത് വളർന്നാൽ, മുക്കാളിയുടെ പൊതുജീവിത ത്തിന് തന്നെ പുതിയൊരു ഉണർവ് ലഭിക്കും.

നിലവിലുള്ള ചെറിയ കളിക്കളവും ഇതോടൊപ്പം കൂടുതൽ പ്രയോജനപ്രദ മാക്കാം.

കുട്ടികൾക്കും കുടുംബങ്ങൾക്കും മുക്കാളിയിൽ ഇടമുണ്ടാകണം .ഒരു ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി കണ്ണിന് മാത്രം മനോഹരമായാൽ പോരാ. അത് മനുഷ്യർക്കും ഉപകാരപ്പെടണം.

കുട്ടികൾക്കായി ലഘുവിനോദ ഉപാധികൾ, കുടുംബങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ, സുരക്ഷിതമായ നടപ്പാതകൾ, വൃത്തിയുള്ള ലഘുഭക്ഷണ സൗകര്യം തുടങ്ങിയവ പരിഗണിക്കാം.

സായാഹ്നങ്ങളിൽ കുടുംബങ്ങൾക്കും മുതിർന്നവർക്കും സുരക്ഷിതമായി കുറച്ചുസമയം ചെലവഴിക്കാനാകുന്ന അന്തരീക്ഷം ഉണ്ടാകണം.


അതോടൊപ്പം സി.സി.ടി.വി. ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളും കാര്യക്ഷമമായി ഒരുക്കേണ്ടതുണ്ട്.

മനോഹരമായി രൂപപ്പെടുത്തിയ പൊതുസ്ഥലം പിന്നീട് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറാതിരിക്കാനുള്ള മുൻകരുതലുകളും രൂപരേഖയുടെ ഭാഗമായിരിക്കണം.


capture_1790339818

കടമുറ്റങ്ങൾക്കും ഒരേ മുഖം

മുക്കാളി ടൗണിന്റെ ദൃശ്യഭംഗിയിൽ കടമുറ്റങ്ങൾക്കും വലിയ പങ്കുണ്ട്. സാധ്യമായിടത്ത് ഒരേ ഉയരത്തിലും ഏകീകൃത രൂപത്തിലും സിമന്റ് ബ്ലോക്കുകളോ അനുയോജ്യമായ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് കടമുറ്റങ്ങൾ ക്രമീകരിക്കാനായാൽ ടൗണിന്റെ മൊത്തത്തിലുള്ള കാഴ്ചയ്ക്ക് തന്നെ മാറ്റമുണ്ടാകും.

അതിന്റെ ഗുണം കച്ചവടസ്ഥാപനങ്ങൾക്കും ലഭിക്കും.നല്ല പൊതുഇടം നല്ല കച്ചവടാന്തരീക്ഷവും സൃഷ്ടിക്കും.

ശൗചാലയവും പാർക്കിംഗും വേണം; പക്ഷേ എവിടെ?

ഒരു ആധുനിക ടൗണിന് പൊതുശൗചാലയവും വാഹന പാർക്കിംഗ് സൗകര്യവും അനിവാര്യമാണ്. അതിൽ സംശയമില്ല.

പക്ഷേ എവിടെ സ്ഥാപിക്കുന്നു എന്നതാണ് പ്രധാനം.

വിശ്രമകേന്ദ്രത്തിനും സാംസ്കാരിക വേദിക്കും തൊട്ടരികിൽ ശൗചാലയമോ വാഹന പാർക്കിംഗ് മേഖലയോ ഒരുക്കിയാൽ, ആ ഇടത്തിന്റെ സ്വസ്ഥത യും ദൃശ്യഭംഗിയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

അതിനാൽ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന, എന്നാൽ പ്രധാന വിശ്രമ-സാംസ്കാരിക മേഖലയെ ബാധിക്കാത്ത അനുയോജ്യമായ ഇടം കണ്ടെത്തണം.സൗകര്യങ്ങൾ വേണം; പക്ഷേ സൗകര്യങ്ങൾക്കുവേണ്ടി സൗന്ദര്യം ബലികൊടുക്കരുത്.

‘തട്ടിക്കൂട്ട്’ വികസനം വേണ്ട

₹98 ലക്ഷം ചെലവഴിക്കുന്ന ഒരു പദ്ധതിയെ ഓരോരുത്തരുടെയും താൽക്കാ ലിക ആശയങ്ങൾ കൂട്ടിച്ചേർത്തുള്ള ‘തട്ടിക്കൂട്ട്’ നിർമ്മാണമായി മാറ്റരുത്.

“വാളെടുത്തവൻ വെളിച്ചപ്പാട്” എന്ന രീതിയിലുള്ള വികസനം ഒടുവിൽ പദ്ധതിയുടെ സൗന്ദര്യം തന്നെ ഇല്ലാതാക്കും.



capture_1790339901

സാങ്കേതിക പരിചയമുള്ള പ്രൊഫഷണലുകൾ, വാസ്തുശില്പികൾ, പരിസ്ഥിതി വിദഗ്ധർ, പ്രാദേശിക കലാകാരന്മാർ, ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, നാട്ടുകാരുടെ പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെ മാത്രം സമഗ്രമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണം.

വികസനസമിതിയുടെ മാത്രം തീരുമാനം അന്തിമവിധിയാകേണ്ടതില്ല.

പൊതുപണം ചെലവഴിക്കുന്ന പദ്ധതിയിൽ പൊതുജനാഭിപ്രായത്തിനും പൊതുഉത്തരവാദിത്തത്തിനും സ്വാഭാവികമായും ഇടമുണ്ടാകണം.

ഇന്ന് പണിയുന്ന ഓരോ സൗകര്യവും നാളെ എങ്ങനെ പരിപാലിക്കും എന്നതും പദ്ധതിയുടെ ഭാഗമായിത്തന്നെ പരിശോധിക്കണം.

കാരണം സൗന്ദര്യവൽക്കരണം ഉദ്ഘാടനം നടക്കുന്ന ദിവസം മാത്രം മനോഹരമായി കാണപ്പെടേണ്ട ഒന്നല്ല.

പത്ത് വർഷം കഴിഞ്ഞും ഇരുപത് വർഷം കഴിഞ്ഞും അതിന്റെ ഭംഗിയും പ്രയോജനവും നിലനിൽക്കണം.

വാഗ്ഭടാനന്ദ പാർക്ക് ഒരു ഓർമ്മപ്പെടുത്തൽ

നാദാപുരം റോഡിലെ വാഗ്ഭടാനന്ദ പാർക്കിന്റെ അനുഭവവും ഇവിടെ പ്രസക്തമാണ്.

ഒരു പൊതുസ്ഥലം എങ്ങനെ കാലത്തിനനുസരിച്ച് വളർത്തിയെടുക്കാം എന്നതിന് അത് ഒരു ഉദാഹരണമാണ്.

ഇരുന്നേടത്തുനിന്നും എഴുന്നേറ്റാലെന്നപോലെയാണ് ഇവിടുത്തെ ഉയർച്ചയും വളർച്ചയും .  

അവിടെയുണ്ടാകേണ്ട ചരിത്രസ്മരണകൾക്കും വ്യക്തിത്വങ്ങൾക്കും കൂടുതൽ ഇടം നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകളും പ്രസക്തമാണ്.

മുക്കാളിക്കും ഇതിൽനിന്ന് പലതും പഠിക്കാനുണ്ട്.

പക്ഷേ മുക്കാളിക്ക് മറ്റൊരു സാധ്യത കൂടിയുണ്ട്.

വാഗ്ഭടാനന്ദ പാർക്കിന്റെ മാതൃക പകർത്തുകയല്ല; മുക്കാളിയുടെ സ്വന്തം പ്രകൃതിക്കും ചരിത്രത്തിനും ജനജീവിതത്തിനും യോജിച്ച ഒരു കുഞ്ഞു സാംസ്കാരിക ചത്വരം സൃഷ്ടിക്കുക.

വലിയ കെട്ടിടങ്ങളില്ലാതെ.വലിയ ചെലവുകളില്ലാതെ.പക്ഷേ വലിയ ആശയത്തോടെ.


capture_1790340101

മുക്കാളിക്ക് ഒരു പുതിയ മുഖം; പഴയ ആത്മാവോടെ

₹98 ലക്ഷം മുക്കാളിക്ക് ലഭിക്കുന്ന ഒരു അവസരമാണ്.

ആ അവസരം വെറും സിമന്റും കല്ലുംകൊണ്ട് പണിയരുത്.

മരങ്ങളും മനുഷ്യരും ഓർമ്മകളും സംസ്കാരവും പ്രകൃതിയും ചേർത്തുപിടിച്ചാണ് പുതിയ മുക്കാളിയെ പണിതുയർത്തേണ്ടത് .


എന്റെ മനസ്സിൽ തോന്നിയ ചില ആശയങ്ങൾ ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ ഏതാനും ചിത്രങ്ങൾ ഇതിനോടൊപ്പം ചേർക്കുന്നു.

ഇവ അന്തിമരൂപരേഖകളല്ല. വ്യക്തിപരമായോ സ്വാർത്ഥമായോ താൽപര്യങ്ങളില്ലാതെ, മുക്കാളിയുടെ ഭാവിയെക്കുറിച്ച് ഒരു നാട്ടുകാരന്റെ മനസ്സിൽ ഉയർന്ന ചില ചിന്തകൾ മാത്രമാണിവ.


ഇതിലും മികച്ച ആശയങ്ങളും രൂപകൽപ്പനകളും ഉള്ളവർ അവ തയ്യാറാക്കി പങ്കുവെക്കുന്നത് ഈ സംവാദത്തെ കൂടുതൽ സമ്പന്നമാക്കും.

കാരണം മുക്കാളിയുടെ വികസനം വികസന സമിതിയുടെയോ ഏതാനും ആളുകളുടെയോ മാത്രം വിഷയമല്ല; മുക്കാളിയിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും നാളെയുടെ വിഷയമാണ്.


ഒരു പദ്ധതി മാത്രമല്ല; ഒരു തലമുറയുടെ അടയാളം

ഇന്ന് നമ്മൾ പണിയുന്നത് ഒരു ടൗൺ അല്ല.

നാളെ നമ്മുടെ കുട്ടികൾ ഓർത്തുപറയുന്ന ഒരു പൊതുസ്ഥലമാണ്.

അവിടെ അവർ കളിക്കണം.

മുതിർന്നവർ വിശ്രമിക്കണം.

കലാകാരന്മാർ വേദിയിലെത്തണം.

നാട്ടുകാർ ഒത്തുചേരണം.

ചരിത്രം പുതിയ തലമുറയോട് സംസാരിക്കണം.

മരങ്ങൾ തണൽ നൽകണം.

അങ്ങനെയായാൽ മാത്രമേ ₹98 ലക്ഷം ഒരു നിർമ്മാണച്ചെലവിൽ നിന്ന് ഒരു സാമൂഹിക നിക്ഷേപമായി മാറുകയുള്ളൂ.

മുക്കാളിക്ക് വേണ്ടത് വെറും പുതിയൊരു മുഖമല്ല.

പഴയ മുക്കാളിയുടെ തനിമ ചോരാത്ത പുതിയൊരു മുഖമാണ്.

അതിന് വേണ്ടത് വലിയ കെട്ടിടങ്ങളല്ല.

നല്ല ആസൂത്രണം.പ്രകൃതിയോടുള്ള കരുതൽ.നാടിന്റെ തനിമയോടുള്ള ആദരം.

പ്രൊഫഷണൽരൂപകൽപ്പന.ദീർഘവീക്ഷണം.പൊതുജനപങ്കാളിത്തം.കൂട്ടായ തീരുമാനം.ഇവയെല്ലാം ചേർന്നാൽ മുക്കാളി ഒരു ടൗൺ മാത്രമായി നിൽ ക്കില്ല.

പ്രകൃതിയും സംസ്കാരവും മനുഷ്യരും ഒന്നിക്കുന്ന ഒരു കുഞ്ഞു സാംസ്കാരിക ചത്വരമായി മാറും.

അതാണ് മുക്കാളിയുടെ നാളെയ്ക്ക് നാം നൽകേണ്ട ഏറ്റവും മനോഹരമായ സമ്മാനം.


മുക്കാളിയുടെ നാളെയെ മനോഹരമാക്കാം.....

പൊതുജന പങ്കാളിത്തത്തോടെ.


:ദിവാകരൻ ചോമ്പാല


MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി
N
NIS
N
VAIDU
w