ചോമ്പാല :' ശുദ്ധമായ ഭക്ഷണം ജന്മാവകാശം '-എന്ന സന്ദേശവുമായി വടകര കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ബഹുജന സംഘടനയുടെ സംസ്ഥാന ചെയർമാനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ /കെ .കെ എൻ . കുറുപ്പിൻറെ ശ്രമഫലമായി കല്ലാമല കോവുക്കൽ കടവ് പരിസരത്ത് വിതരണം ചെയ്ത നേന്ത്ര വാഴക്കന്നുകൾ കുലവന്ന് ഇന്ന് വിളവെടുപ്പ് തുടങ്ങി .റാണി എൻജിനീയറിംഗ് ഉടമ ബാലൻറെ കൃഷി യിടത്തിൽ വിളഞ്ഞു പാകമായ നേന്ത്രക്കുലയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് നടന്നു .
കൃഷിയിടത്തിൽ ബാലനൊപ്പം പതിനൊന്നാം വാർഡ് മെമ്പർ ജയചന്ദ്രൻ ,കൃഷി ഓഫീസർ സ്വരൂപ് എന്നിവരും എത്തിച്ചേരുകയുണ്ടായി. ഭക്ഷ്യശ്രീ സംഘടനയുടെ ജനറൽ സെക്രട്ടറി ടി.ശ്രീനിവാസൻ ആശംസകളർപ്പിച്ചു .
കുന്നുമ്മക്കര സ്വദേശിയും പ്രമുഖ ജൈവ കർഷകനുമായ കണ്ണമ്പ്രത്ത് പത്മനാഭനാണ് ഇവിടെ വാഴക്കന്നുകൾ എത്തിച്ചതും സാങ്കേതിക നിർദ്ദേ ശങ്ങൾ നൽകിയതും .
ഭക്ഷ്യശ്രീ സംഘടനയുടെ നിയന്ത്രണത്തിൽ ഡോക്ടർ കെ കെ എൻ കുറുപ്പ് മുയിപ്പോത്ത് ഭാഗത്തെ വിശാലമായ വയലിൽ ഇതിനകം കൃഷിയിറക്കിയ രക്തശാലി നെല്ലിൻറെ വിളവെടുപ്പും കഴിഞ്ഞു .രക്തശാലി അരി വിപുലമായനിലയിൽ സ്റ്റോക്ക് ചെയ്‌തിട്ടുണ്ട് ആവശ്യമുള്ളവർ ബന്ധപ്പെടുക -പത്മനാഭൻ കണ്ണമ്പ്രത്ത് -97448 89053
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































