വിവാഹം: അഡ്‌ജസ്റ്റ്മെന്റോ ആത്മാഭിമാനമോ?: ഡോ. റിജി ജി. നായർ

വിവാഹം: അഡ്‌ജസ്റ്റ്മെന്റോ ആത്മാഭിമാനമോ?: ഡോ. റിജി ജി. നായർ
വിവാഹം: അഡ്‌ജസ്റ്റ്മെന്റോ ആത്മാഭിമാനമോ?: ഡോ. റിജി ജി. നായർ
Share  
ഡോ. റിജി ജി നായർ എഴുത്ത്

ഡോ. റിജി ജി നായർ

2026 Sep 23, 11:43 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ബന്ധങ്ങൾ തകരുന്ന കാലത്ത് നാം ചോദിക്കേണ്ട ചില ചോദ്യങ്ങൾ

കേരളത്തിൽ ഒരു വർഷം നടക്കുന്ന വിവാഹങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ വിവാഹമോചനങ്ങളുടെ എണ്ണം ഗണ്യമായ തോതിൽ ഉയർന്നുവരുന്നതായുള്ള കണക്കുകൾ പുറത്തുവരുന്നു. 100 വിവാഹങ്ങൾ നടക്കുമ്പോൾ അതിൽ വലിയൊരു വിഭാഗം പിന്നീട് വിവാഹമോചനത്തിലേക്ക് എത്തുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട സാമൂഹിക യാഥാർഥ്യമാണ്.

എന്നാൽ ഔദ്യോഗിക കണക്കുകൾക്കപ്പുറവും ചില ബന്ധങ്ങളുണ്ട്.

ഒരേ കൂരയ്ക്ക് കീഴിൽ കഴിയുന്നു; പക്ഷേ മിണ്ടാട്ടമില്ല, ഉരിയാട്ടമില്ല. പുറംലോകത്തിന് മാതൃകാ ദമ്പതികൾ; വീട്ടിനുള്ളിൽ നിരന്തര സംഘർഷം. ചിലർ രണ്ടിടങ്ങളിലായി താമസിക്കുന്നു; എന്നാൽ നാട്ടുകാരെ കാണിക്കുമ്പോൾ ഒരുമിച്ചുള്ള കുടുംബം. ഇത്തരത്തിലുള്ള ബന്ധങ്ങളെ കൂടി പരിഗണിച്ചാൽ, വിവാഹജീവിതത്തിലെ യഥാർത്ഥ അസംതൃപ്തിയുടെ ചിത്രം ഔദ്യോഗിക കണക്കുകളേക്കാൾ വലുതായിരിക്കാം.

ഈ സാമൂഹിക യാഥാർഥ്യത്തിനുനേരെ കണ്ണടച്ചിട്ട് കാര്യമില്ല.

അതുകൊണ്ടുതന്നെയാകാം ഇന്ന് പല പെൺകുട്ടികളും വിവാഹത്തെക്കുറിച്ച് കൂടുതൽ ആലോചിക്കുന്നത്. “ആദ്യം സ്വന്തം കാലിൽ നിൽക്കണം; അതിനുശേഷം മതി വിവാഹം” എന്ന നിലപാട് പുതിയ തലമുറയിൽ ശക്തമാകുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും വ്യക്തിത്വവും സുരക്ഷയും ഉറപ്പാക്കിയ ശേഷമുള്ള വിവാഹജീവിതത്തോടുള്ള ഈ സമീപനത്തിൽ പ്രസക്തമായ ചില കാര്യങ്ങളുണ്ട്.

എന്നാൽ വിവാഹമോചനത്തിന്റെ സാധ്യത ഭയന്ന് വിവാഹം തന്നെ വേണ്ടെന്നുവയ്ക്കുന്നതും മറ്റൊരു അതിരുകടക്കലല്ലേ?

എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയാകരുത് അത്.

വിവാഹം വിജയിക്കുമോ പരാജയപ്പെടുമോ എന്ന് മുൻകൂട്ടി പ്രവചിക്കാനാവില്ല. രണ്ട് വ്യത്യസ്ത വ്യക്തികൾ ഒരുമിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോൾ അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും സ്വാഭാവികമാണ്. അവയ്ക്കിടയിൽ പരസ്പര ബഹുമാനം, ആശയവിനിമയം, വിട്ടുവീഴ്ച, ഉത്തരവാദിത്തബോധം, സ്നേഹം എന്നിവയ്ക്ക് എത്രമാത്രം ഇടം നൽകുന്നു എന്നതാണ് പ്രധാനപ്പെട്ടത്.

അതേസമയം, ‘അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം’ എന്ന പഴയ തലമുറയുടെ ഉപദേശം എല്ലാ സാഹചര്യങ്ങളിലും ശരിയാണെന്നും പറയാനാവില്ല.

“ഞങ്ങളെ കണ്ടില്ലേ? ഞങ്ങളും പലതും സഹിച്ചാണ് ജീവിച്ചത്. നീയും അതുപോലെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം.”

ഇത്തരം ഉപദേശം ഇന്നത്തെ തലമുറ അതേപടി സ്വീകരിക്കണമെന്നില്ല. അതിന് അവരെ കുറ്റപ്പെടുത്താനും കഴിയില്ല.

പീഡനവും അപമാനവും അവഗണനയും മാനസിക പീഡനവും സഹിച്ച്, നാട്ടുകാരും ബന്ധുക്കളും എന്തുപറയും എന്ന ഭയത്തിൽ ഒരു ജീവിതം മുഴുവൻ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കാൾ സുരക്ഷിതമായ വേർപിരിയലാണ് ചില സാഹചര്യങ്ങളിൽ ആരോഗ്യകരമായ തീരുമാനം.

വിവാഹബന്ധം നിലനിർത്തുക എന്നത് തന്നെ ജീവിതത്തിന്റെ പരമമായ ലക്ഷ്യമല്ല. മനുഷ്യന്റെ ആത്മാഭിമാനത്തിനും സുരക്ഷയ്ക്കും മാനസിക സമാധാനത്തിനും അതിനേക്കാൾ വലിയ സ്ഥാനമുണ്ട്.

പക്ഷേ ഇവിടെ മറ്റൊരു ചോദ്യം കൂടി ഉയരുന്നു.

പത്ത് വർഷമോ അതിലധികമോ ഒരുമിച്ച് ജീവിച്ച ശേഷം, വലിയ സംഘർഷങ്ങളോ ഗുരുതരമായ പ്രശ്നങ്ങളോ ഇല്ലാതെ, “ഇനി പഴയ അടുപ്പമില്ല”, “മാനസിക പൊരുത്തം നഷ്ടപ്പെട്ടു”, “ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയുന്നില്ല” തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ഒരു ബന്ധത്തിന് തിരശ്ശീല വീഴുമ്പോൾ, ബന്ധങ്ങളുടെ ആഴത്തെക്കുറിച്ചും ഇന്നത്തെ തലമുറയുടെ ക്ഷമാശേഷിയെക്കുറിച്ചും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്.

എല്ലാ വിവാഹമോചനങ്ങളെയും ഒരേ തുലാസിൽ അളക്കാനാവില്ല. ഓരോ വേർപിരിയലിനും പിന്നിൽ വ്യത്യസ്ത സാഹചര്യങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ പുറത്തുനിന്ന് നോക്കി ഒരു ബന്ധത്തെക്കുറിച്ച് വിധിയെഴുതുന്നതും ശരിയല്ല.

സാമൂഹ്യമാധ്യമങ്ങൾ ഈ വിഷയത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.

ഇന്നലെ വരെ ‘മാതൃകാ ദമ്പതികൾ’ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്ന ചില ബന്ധങ്ങൾ ഇന്ന് വേർപിരിയലിന്റെ വാർത്തകളായി മാറുന്നു. ഇൻസ്റ്റാഗ്രാമിൽ സന്തോഷത്തിന്റെ ചിത്രങ്ങളുമായി നിറഞ്ഞുനിന്നിരുന്ന ചില ദമ്പതികൾ പിന്നീട് പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തുകയും ബന്ധം വേർപെടുത്തുകയും ചെയ്യുന്നു. അതിനുശേഷം, “ഞങ്ങൾ നേരത്തെ തന്നെ ഇങ്ങനെയായിരുന്നു” എന്ന വെളിപ്പെടുത്തലുകളും ഉണ്ടാകുന്നു.

ഇവിടെ സമൂഹം പഠിക്കേണ്ട ഒരു പ്രധാന പാഠമുണ്ട്:

സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു കുടുംബചിത്രം ഒരു കുടുംബത്തിന്റെ യഥാർത്ഥ ജീവിതത്തിന്റെ തെളിവല്ല.

അതുപോലെ, വിവാഹബന്ധം തകർന്നാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഒരു വ്യക്തിയിലോ ഒരു തലമുറയിലോ ചുമത്തുന്നതും ശരിയല്ല.

ഇന്ന് യുവതലമുറ പഴയ തലമുറയുടെ ചില ഉപദേശങ്ങളെ ‘തന്തവൈബ്’ എന്ന് പരിഹസിക്കുന്നുണ്ട്. അതിന് പിന്നിൽ തലമുറകളുടെ ജീവിതാനുഭവങ്ങൾ തമ്മിലുള്ള വലിയ വ്യത്യാസമുണ്ട്.

എന്നാൽ പഴയ തലമുറ പറഞ്ഞതെല്ലാം കാലഹരണപ്പെട്ടതാണെന്നും പുതിയ തലമുറ പറയുന്നതെല്ലാം ശരിയാണെന്നും കരുതുന്നതും അപകടകരമാണ്.

പഴയ തലമുറയിൽ നിന്ന് സ്വീകരിക്കാവുന്നത് ക്ഷമയും ഉത്തരവാദിത്തബോധവും ബന്ധങ്ങളെ സംരക്ഷിക്കാനുള്ള മനസ്സുമാണ്.

പുതിയ തലമുറയിൽ നിന്ന് പഠിക്കേണ്ടത് ആത്മാഭിമാനവും വ്യക്തിസ്വാതന്ത്ര്യവും സ്വന്തം അതിരുകൾ തിരിച്ചറിയാനുള്ള ബോധവുമാണ്.ഇവ രണ്ടും തമ്മിൽ ഏറ്റുമുട്ടേണ്ടതില്ല.പരസ്പരം പൂരകമാകാം.

വിവാഹം സഹിച്ചുതീർക്കാനുള്ള ഒരു കരാറല്ല. അതേസമയം, ചെറിയൊരു അസ്വാരസ്യത്തിന് ബന്ധം ഉപേക്ഷിക്കാനുള്ള ഉപഭോക്തൃബന്ധവുമല്ല.

രണ്ട് മനുഷ്യർ തമ്മിലുള്ള ജീവിതപങ്കാളിത്തമാണ് വിവാഹം. അതിന് സ്നേഹത്തിനൊപ്പം ക്ഷമയും, സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്തവും, അവകാശങ്ങൾക്കൊപ്പം കടമകളും ആവശ്യമാണ്.

വിവാഹമോചനങ്ങളുടെ എണ്ണം കൂടുന്നു എന്ന കണക്കിനേക്കാൾ നമ്മെ ചിന്തിപ്പിക്കേണ്ടത് മറ്റൊരു കാര്യമാണ്.എന്തുകൊണ്ടാണ് മനുഷ്യർക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയാതെ വരുന്നത്?

അതിന്റെ ഉത്തരങ്ങൾ കുടുംബത്തിൽ മാത്രമല്ല. മാറുന്ന ജീവിതശൈലിയിലും സാമ്പത്തിക സ്വാതന്ത്ര്യത്തിലും സാമൂഹ്യമാധ്യമ സംസ്കാരത്തിലും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ ബോധത്തിലും വർധിച്ചുവരുന്ന പ്രതീക്ഷകളിലും ആശയവിനിമയത്തിന്റെ കുറവിലും എല്ലാം അതിന്റെ കാരണങ്ങൾ കണ്ടെത്താനാകും.

അതുകൊണ്ട് വിവാഹത്തെ സംരക്ഷിക്കണമെങ്കിൽ ആദ്യം മനുഷ്യബന്ധങ്ങളെ മനസ്സിലാക്കണം.

‘എല്ലാം സഹിച്ച് ജീവിക്കണം’ എന്ന പഴയ ഉപദേശവും ‘ഒന്നും സഹിക്കേണ്ടതില്ല’ എന്ന പുതിയ മുദ്രാവാക്യവും ഒരുപോലെ അപൂർണ്ണമാണ്.

ബന്ധം നിലനിർത്തേണ്ടിടത്ത് അതിന് വേണ്ട പക്വതയും പരിശ്രമവും വേണം.

ബന്ധം ഉപേക്ഷിക്കേണ്ടിടത്ത് അതിന് വേണ്ട ധൈര്യവും വേണം.

എന്നാൽ ഏത് തീരുമാനമായാലും അത് മറ്റുള്ളവരെ കാണിക്കാനുള്ള ജീവിതമാകരുത്.

വിവാഹം ഒരു പ്രദർശനമല്ല.അത് രണ്ട് മനുഷ്യരുടെ സ്വകാര്യ ജീവിതമാണ്.

അവിടെ അടുപ്പം മാത്രം പോരാ;വിശ്വാസവും ബഹുമാനവും ഉത്തരവാദിത്തവും മനുഷ്യത്തവും കൂടി വേണം.

: ഡോ. റിജി ജി. നായർ

capture_1790143918

മഹാപണ്ഡിതനും ആത്മീയാചാര്യനും പ്രഭാഷകനും ഗായകനും മികച്ച സംഘാടകനും വളരെക്കാലം ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനവുമായി സഹകരിച്ചിട്ടുള്ള സന്യാസിവര്യനുമായ ശ്രീ. മാതൃസ്വാമി വിടപറഞ്ഞു. വളരെ അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്നു. ശ്രദ്‌ധാഞ്ജലികൾ


: ഡോ. റിജി ജി. നായർ

nishanth-blue
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജീവിതത്തിൽ റീ-ടേക്ക് ഇല്ല :ഡോ .റിജി ജി നായർ
N
NIS
N
VAIDU
w