രാസലഹരിക്കെതിരെ കലയുടെ ‘തൂഫാൻ’; പ്രേംജിത്ത് ചോമ്പാലയുടെ ‘ഏക് തൂഫാൻ’ അരങ്ങിലേക്ക്

രാസലഹരിക്കെതിരെ കലയുടെ ‘തൂഫാൻ’; പ്രേംജിത്ത് ചോമ്പാലയുടെ ‘ഏക് തൂഫാൻ’ അരങ്ങിലേക്ക്
രാസലഹരിക്കെതിരെ കലയുടെ ‘തൂഫാൻ’; പ്രേംജിത്ത് ചോമ്പാലയുടെ ‘ഏക് തൂഫാൻ’ അരങ്ങിലേക്ക്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Sep 22, 10:03 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

രാസലഹരിക്കെതിരെ ‘ഏക് തൂഫാൻ’; കലയുടെ കൊടുങ്കാറ്റുമായി പ്രേംജിത്ത് ചോമ്പാല

ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം; ലഹരിവിരുദ്ധ സന്ദേശവുമായി നൃത്തസംഗീതശില്പം

അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരക്കും; ഒക്ടോബർ 3ന് മടപ്പള്ളിയിലും വടകരയിലും അവതരണം


ചോമ്പാല: രാസലഹരിക്കെതിരായ പോരാട്ടത്തിന് കലയുടെ കരുത്ത് പകരാൻ എഴുത്തുകാരനും സംവിധായകനുമായ പ്രേംജിത്ത് ചോമ്പാല ഒരുക്കുന്ന നൃത്തസംഗീതശില്പം ‘ഏക് തൂഫാൻ’ (ഒരു കൊടുങ്കാറ്റ്) അരങ്ങിലേക്ക്. ചോമ്പാല ഉപജില്ല ലഹരിവിരുദ്ധ സഭയായ ‘സുപഥം’ അവതരിപ്പിക്കുന്ന കലാസൃഷ്ടിയുടെ ടൈറ്റിൽ ലോഞ്ചിംഗ് ചോമ്പാല എ.ഇ.ഒ. സപ്‌ന ജൂലിയറ്റ് നിർവഹിച്ചു.


cover-3

യുവതലമുറയെ ഗുരുതരമായി ബാധിക്കുന്ന രാസലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിക്കുന്നതാണ് ‘ഏക് തൂഫാൻ’. കലയും സാമൂഹിക ഉത്തരവാദിത്വവും സമന്വയിപ്പിച്ച് ലഹരിക്കെതിരായ ജനകീയ പ്രതിരോധത്തിന് ശബ്ദം നൽകുകയാണ് ഈ സൃഷ്ടിയിലൂടെ പ്രേംജിത്ത് ചോമ്പാല ലക്ഷ്യമിടുന്നത്.


cover-3_1790096822

കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രവർത്തന ങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ‘ഏക് തൂഫാൻ’ അവതരിപ്പിക്കുന്നത്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് അണിനിരക്കുന്ന കലാപ്രകടനമെന്ന പ്രത്യേകതയും ഇതിനുണ്ട്.



two-friends_1790097216

അഴിയൂർ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ടൈറ്റിൽ ലോഞ്ചിംഗ് ചടങ്ങിൽ ‘സുപഥം’ കൺവീനർ ശ്രീനേഷ് മാസ്റ്റർ, പ്രേംജിത്ത് ചോമ്പാല, മാധ്യമ പ്രവർത്തകൻ ദിവാകരൻ ചോമ്പാല, അധ്യാപകരായ അക്ഷയ് കുമാർ, സൗമ്യ കെ., സുദേഷ്ണ എം., രോഷ്‌നി കെ., രാധിക കെ., രമ്യ എസ്., ദിപില സി.കെ., സൗമ്യ, പുണ്യ, ഷഫീല, ശ്രീജ, നിധിന, ബിജി എന്നിവർ പങ്കെടുത്തു.


modcover

ഒക്ടോബർ 3ന് മടപ്പള്ളിയിലും വടകരയിലുമാണ് ‘ഏക് തൂഫാൻ’ അരങ്ങേറുന്നത്. ലഹരിക്കെതിരെ സമൂഹം ഒന്നിക്കണമെന്ന സന്ദേശം കലയുടെ ഭാഷയിൽ ഉയർത്തിപ്പിടിക്കുന്ന പരിപാടിയായി അവതരണം മാറും.

nnn
new3_1790097240
bobys

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു

 കൊച്ചി: ബ്രസീല്‍ ഫുട്‌ബോള്‍താരങ്ങളും ഇന്ത്യന്‍ താരങ്ങളുമായി നടത്തുന്ന പ്രദര്‍ശനമത്സരത്തോട് അനുബന്ധിച്ച്, ലഹരിക്കെതിരെ യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഓപ്പറേഷന്‍ തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തിയ ബൈക്ക് റാലി ആലുവയില്‍ വെച്ച് ദീപശിഖ തെളിയിച്ചുകൊണ്ട് ബോചെ ഉദ്ഘാടനം ചെയ്തു. നെറ്റോ ബാബു, ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത റാലി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അവസാനിച്ചു. ബൈക്ക് റാലിയില്‍ പങ്കെടുത്തവര്‍ക്ക്, ഫുട്‌ബോള്‍ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും ബോചെ വിതരണം ചെയ്തു.

 

റൊണാള്‍ഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ഗാമന്‍ സ്‌പോര്‍ട്‌സ് ആണ് സംഘാടകര്‍.

 

Boche Cinemania എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ 'നോ ഡ്രഗ്‌സ്' എന്ന് കമന്റ് ചെയ്യുന്നവരില്‍ നിന്ന് 500 പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് മത്സരത്തിന്റെ ടിക്കറ്റ് സൗജന്യമായി നല്‍കും. കൂടാതെ, ഒരു ഭാഗ്യശാലിക്ക് 125000 രൂപ വില വരുന്ന വി വി ഐ പി ടിക്കറ്റും ലഭിക്കുന്നതാണ്. ആ വ്യക്തിക്ക് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാനും ഡിന്നര്‍ കഴിക്കാനുമുള്ള അവസരം ലഭിക്കും. ടിക്കറ്റുകള്‍, District by Zomato ആപ്പിലൂടെ ലഭിക്കും. ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ boche 50 എന്ന കൂപ്പണ്‍ കോഡ് കൊടുത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

 

''റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ്''എന്ന ബാനറില്‍ നടത്തപ്പെടുന്ന ഈ പ്രദര്‍ശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസിഡറായി ബോചെ തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ്മാന്‍ എന്ന നിലയില്‍ മത്സരത്തിനുള്ള പിന്തുണ അറിയിക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്വം എന്ന് അദ്ദേഹം അറിയിച്ചു. 'വിഷ്യോ എം ഫുതെബോള്‍ കോണ്‍ട്രാ വിഷ്യോ എം ഡ്രോഗാസ്' എന്ന മുദ്രാവാക്യം രൂപീകരിച്ച് സമൂഹത്തില്‍ എത്തിക്കും എന്ന് ബോചെ അറിയിച്ചു. ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി എന്നാണ് ബ്രസീലിയന്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ ഈ വാചകത്തിന്റെ അര്‍ത്ഥം.

 

റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജോര്‍ജീഞ്ഞോ, വിയോള എന്നീ ബ്രസീല്‍ താരങ്ങളടങ്ങിയ ബ്രസീല്‍ ലെജന്‍ഡ്‌സും, ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, സി കെ വിനീത്, എന്‍ പി പ്രദീപ്, കെ. ടി ചാക്കോ, മെഹ്താബ് ഹൊസൈന്‍, അര്‍ണബ് മൊണ്ടാല്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലാണ് മത്സരം.

 

 

thankachan-new-sept
mannan-palamruth
janadhanan-samudra-new-sepyt
manna-rond-bottil-with-anjali
nishanth-blue
cocreet_1789839552
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജീവിതത്തിൽ റീ-ടേക്ക് ഇല്ല :ഡോ .റിജി ജി നായർ
N
NIS
N
VAIDU
w