വ്യക്തിവികാസത്തിലൂടെ രാഷ്ട്രവികാസം; യുവജനങ്ങൾക്കായി ഏഴുദിന നേതൃത്വ പരിശീലനം -മൂടാടിയിൽ സെപ്റ്റംബർ 28 മുതൽ

വ്യക്തിവികാസത്തിലൂടെ രാഷ്ട്രവികാസം; യുവജനങ്ങൾക്കായി ഏഴുദിന നേതൃത്വ പരിശീലനം -മൂടാടിയിൽ സെപ്റ്റംബർ 28 മുതൽ
വ്യക്തിവികാസത്തിലൂടെ രാഷ്ട്രവികാസം; യുവജനങ്ങൾക്കായി ഏഴുദിന നേതൃത്വ പരിശീലനം -മൂടാടിയിൽ സെപ്റ്റംബർ 28 മുതൽ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Sep 21, 11:36 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട് : വ്യക്തിവികാസത്തിലൂടെ സാമൂഹിക മാറ്റത്തിനും രാഷ്ട്രവികാസത്തിനും യുവതലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ആർട്ട് ഓഫ് ലിവിംഗ് സംഘടിപ്പിക്കുന്ന പാൻ കേരള യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ മൂടാടിയിലെ ആർട്ട് ഓഫ് ലിവിംഗ് കടലോര ആശ്രമത്തിൽ നടക്കും. ഏഴുദിവസം നീളുന്ന റെസിഡൻഷ്യൽ പരിശീലന പരിപാടിയിൽ 18 വയസ്സ് പൂർത്തിയായ സേവനസന്നദ്ധരായ യുവതീയുവാക്കൾക്കാണ് പ്രവേശനം.

രാസലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ കർമ്മപദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുകൂടിയാണ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആർട്ട് ഓഫ് ലിവിംഗ് ബംഗളൂരു ആശ്രമത്തിലെ പ്രമുഖ പരിശീലകരായ ഹരി, രാകേഷ്, നിഖിൽ, ബീന തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകും.


യോഗ, ധ്യാനം, സുദർശനക്രിയ, സൂര്യനമസ്കാരം, പത്മസാധന, ഫിസിക്കൽ ട്രെയിനിംഗ്, ജ്ഞാനസദസ്സുകൾ എന്നിവയ്ക്കൊപ്പം ആശയവിനിമയ മികവ്, സാമൂഹിക ഇടപെടൽ, മാർക്കറ്റിങ്–മാനേജ്മെന്റ് നൈപുണ്യം തുടങ്ങിയ മേഖലകളിലും പരിശീലനം നൽകും. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഔദ്യോഗിക രംഗത്തും ഗുണാത്മകമായ മാറ്റം സൃഷ്ടിക്കുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്തവും നേതൃത്വശേഷിയും വളർത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.


ദിവസവും ഒരു മണിക്കൂർ സമൂഹത്തിനും രാജ്യത്തിനുമായി സേവനം’ എന്ന ആശയത്തിലൂടെ യുവാക്കളെ സേവനപ്രവർത്തനങ്ങളിലേക്ക് സജ്ജരാക്കുകയും ഓരോ വ്യക്തിയെയും സാമൂഹിക മാറ്റത്തിന്റെ ഭാഗമാക്കുകയും ചെയ്യുകയാണ് YLTPയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

vbn

ആരോഗ്യം, ശുചിത്വം, മാനുഷിക മൂല്യങ്ങൾ, നാനാത്വത്തിൽ ഏകത്വം, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ഗ്രാമതലത്തിൽ സുസ്ഥിരമായ വികസന പ്രവർത്തനങ്ങ ൾക്ക് നേതൃത്വം നൽകാൻ യുവാക്കളെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് പരിശീലനത്തിന്റെ മറ്റൊരു ലക്ഷ്യം.

യുവാക്കളുടെ കഴിവും ഊർജവും ലക്ഷ്യബോധവും സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ ശരിയായ മാർഗനിർദേശവും നേതൃത്വശേഷിയും വളർത്തുകയാണ് YLTPയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർട്ട് ഓഫ് ലിവിംഗ് ഫാക്കൽറ്റി രതീഷ് നിലാതിയിൽ പറഞ്ഞു.

ബംഗളൂരുവിലെ വ്യക്തിവികാസ് കേന്ദ്രയിലെ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കേരള YLTP പ്രോഗ്രാം കോർഡിനേറ്റർമാരുമായി ബന്ധപ്പെടാം:

9497865572 | 9072455854

nishanth-blue
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജീവിതത്തിൽ റീ-ടേക്ക് ഇല്ല :ഡോ .റിജി ജി നായർ
കാഴ്ച്ചയും കാഴ്ച്ചപ്പാടും നഗരമോ ഇത് ? നരകമോ?
N
NIS
N
VAIDU
w