പി.എം. ശ്രീ പദ്ധതിയെ എന്തുകൊണ്ട് എതിർക്കുന്നു? : ഡോ. കെ.കെ.എൻ. കുറുപ്പ്

പി.എം. ശ്രീ പദ്ധതിയെ എന്തുകൊണ്ട് എതിർക്കുന്നു? : ഡോ. കെ.കെ.എൻ. കുറുപ്പ്
പി.എം. ശ്രീ പദ്ധതിയെ എന്തുകൊണ്ട് എതിർക്കുന്നു? : ഡോ. കെ.കെ.എൻ. കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2026 Sep 21, 09:35 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കേരളത്തിലെ രാഷ്ട്രീയമായ ചർച്ചകളിൽ ഇന്ന് പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സ്കൂളുകളിൽ പി.എം. ശ്രീ പദ്ധതി വേണമോ വേണ്ടയോ എന്ന തർക്കം വിദ്യാഭ്യാസത്തിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേപോലെ നിയമങ്ങളുണ്ടാക്കാം.

എന്നാൽ എന്തു പഠിപ്പിക്കണമെന്നും എന്തു പഠിപ്പിക്കാതിരിക്കണമെന്നും കേന്ദ്രം അതിൻ്റെ ഫണ്ടോടു കൂടി ആവശ്യപ്പെടുമ്പോൾ സംസ്ഥാന ഭരണ കൂടം പ്രതിസന്ധിയിലാകുന്നു. 

ഉപദേശീയത നഷ്ടപ്പെടുന്ന വിഷയങ്ങൾ മലയാളികളെയും തമിഴരെയും പോലുള്ള ഒരു സമൂഹത്തിനും ഏറ്റെടുക്കുവാൻ കഴിയുകയില്ല.

നമ്മുടെ ഫെഡറലിസം തന്നെ ഉപദേശീയതയുടെ വളർച്ചയുമായി ബന്ധപ്പെട്ടുനിൽക്കുന്നു. കേരളത്തിൻ്റെ ഉപദേശീയതയിൽ ന്യൂനപക്ഷവിഭാഗങ്ങളുടെ സംസ്കാരവും അതിൻ്റെ പoനവും അത്യന്തം പ്രാധാന്യമർഹിക്കുന്നു. കേന്ദ്രഫണ്ടിനുവേണ്ടി അവ നഷ്ടപ്പെടുത്തി കേന്ദ്രപദ്ധതി സ്വീകരിക്കുമ്പോൾ അത് ന്യൂനപക്ഷത്തിൻ്റെ സംസ്കാരികധാരയെത്തന്നെ ഇല്ലാതാക്കുന്നു. ഉദാഹരണമായി പഴശ്ശിസമരവും കുഞ്ഞാലി മരക്കാർമാരുടെ ചെറുത്തുനിൽപ്പും ഒന്നുമില്ലാതെ കേരളചരിത്രം പഠിപ്പിക്കുമ്പോൾ അത് കേരളത്തിൻ്റെ ചരിത്രമല്ല. അതേസമയം അത് മറ്റേതെങ്കിലും സംസ്ഥാനത്തിൻ്റെ ചരിത്രവുമല്ല.

മുഗൾഭരണമില്ലാത്ത ഇന്ത്യാചരിത്രം കേന്ദ്രസർക്കാർ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. 

വിദ്യാഭ്യാസമെന്നത് സാംസ്കാരികവിനിമയവുമായി അത്യന്തം ബന്ധപ്പെട്ടുനിൽക്കുന്നു. അതിനാൽ ഓരോ സംസ്ഥാനത്തിൻ്റെയും സാംസ്കാരികധാരക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കണം വിദ്യാഭ്യാസനയം രൂപീകരിക്കേണ്ടത്. അതിൽ കേന്ദ്രം ഇടപെടുമ്പോൾ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നഷ്ടപ്പെടുന്നു. മലയാളിയും തമിഴനും അവൻ്റെ സംസ്കാരം നിലനിർത്തുന്ന പഠനത്തിലൂടെ മുന്നോട്ടുപോകുമ്പോൾ അതിനെ ഫണ്ടുവാങ്ങി നശിപ്പിക്കുവാൻ അവർ തയ്യാറല്ല.

ചില വിദേശഫണ്ടിങ് ഏജൻസികൾ പുസ്തകം ഇന്ന വിധത്തിൽ എഴുതണമെന്നും പഠിപ്പിക്കണമെന്നും ആവശ്യപ്പെടുമ്പോൾ ഫെഡറൽ സംവിധാനത്തിലെ ഒരു കേന്ദ്രഭരണം അതുപോലെ പെരുമാറുന്നത് ശരിയല്ല. 

ശാസ്ത്രവിഷയങ്ങളുടെ സിലബസും പoനക്രമവും ലോകം മുഴുവൻ ഒന്നാണ്. എന്നാൽ സാമൂഹികശാസ്ത്ര വിഷയങ്ങളുടെ സ്വഭാവം വളരെ വ്യത്യസ്തമാണെന്ന് പണ്ഡിതൻമാർക്കറിയാം.

യു.ജി.സി. ഒരിക്കലുണ്ടാക്കിയ എം.എ. ചരിത്രസിലബസിലെ ഇന്ത്യാചിത്രപാഠങ്ങൾ കാലിക്കറ്റ് സർവ്വകലാശാലയിൽ അന്ന് പഠിപ്പിച്ചിരുന്നതിനേക്കാൾ താഴ്ന്ന നിലയിലുള്ളവയായിരുന്നെന്ന് ഈ ലേഖകനറിയാം.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ജീവിതത്തിൽ റീ-ടേക്ക് ഇല്ല :ഡോ .റിജി ജി നായർ
കാഴ്ച്ചയും കാഴ്ച്ചപ്പാടും നഗരമോ ഇത് ? നരകമോ?
N
NIS
N
VAIDU
w