ദേശീയ പാത 66 അഴിയൂർ- വെങ്ങളം ഭാഗത്ത് മീത്തലെ മുക്കാളിയിൽ സംരക്ഷണ മതിൽ വീണ്ടും ഇടിഞ്ഞു വീണിരിക്കുകയാണ്. തൊഴിലാളികൾ ഉച്ചഭക്ഷണത്തിന് പോയത് കൊണ്ടു മാത്രം ഒരു വലിയ ദുരന്തം ഒഴിവായി.
അഴിയൂർ- വെങ്ങളം മേഖലയിലെ വാഹന ഗതാഗതം പാടെ താറുമാറായിട്ട് 4 വർഷത്തിൽ ഏറെയായിട്ടും ദേശീയ പാത അതോററ്റി അനങ്ങാപ്പറ നയവുമായി തന്നെ മുന്നോട്ടു പോവുകയാണ്. ദേശീയ പാത നിർമ്മാണ ചെലവിന്റെ 25% വഹിക്കുന്ന കേരള ഗവ:കഴിഞ്ഞ കാലത്ത് കാട്ടിയ ഗുരുതരമായ കൃത്യവിലോപം പരക്കെ വിമർശന വിധേയമായതാണ്.
കേരള സർക്കാറിൽ പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന ബഹു. മന്ത്രി പി.കെ. ബഷീർ അടിയന്തിരമായി സ്ഥലം സന്ദർശിച്ച് പരിഹാരം കണ്ടെത്താനുള്ള ശ്രമം തുടങ്ങുകയാണ് വേണ്ടത്. ആർജ്ജവബോധവും ദൂരക്കാഴ്ചയുമുള്ള പ്രിയംകരനായ മന്ത്രി ഉടൻ സ്ഥലത്തെണം.
1838 കോടിക്കാണ് അഡാനി കൺസ്ട്രക്ഷൻ കമ്പനി കരാറെടുത്തതെങ്കിലും വ്യവസ്ഥകൾ ലംഘിച്ച് , തട്ടിക്കൂട്ട് കമ്പനിയായ വഗാർഡിന് മറിച്ചു കൊടുക്കുകയായിരുന്നു. എത്ര ഭീകരമായ അഴിമതിയാണ് ഇതിലൂടെ നടന്നിട്ടുള്ളത്. ആരുടെ കൈകളിലാണ് ഈ അഴിമതിയുടെ കോടികൾ വന്നെത്തിയത്.
അഴിയൂർ - വെങ്ങളം പാതയിലെ ലക്ഷക്കണക്കായ ജനങ്ങൾ മണ്ടന്മാരാണെന്ന് ആരും ധരിക്കരുത്.
വാഹന ഗതാഗതം താറുമാറായിട്ടും ജനങ്ങൾ തീരാ ദുരിതത്തിലായിട്ടും അത് നിസ്സാരവൽക്കരിക്കുന്ന സമീപനം മിതമായ ഭാഷയിൽ മര്യാദകേടാണ്.
സർവീസ് റോഡുകൾ ശാസ്ത്രീയമായി നിർമ്മിക്കാനുള്ള നടപടിയായിരുന്നു നിർമ്മാണത്തിന്റെ ഭാഗമായി ആദ്യം പൂർത്തിയാക്കേണ്ടിയിരുന്നത്. അത് കുറ്റമറ്റ രീതിയിൽ നടന്നില്ലെന്നത് എത്രമാത്രം ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിട്ടുള്ളത്.
ജനങ്ങൾക്ക് പരമാവധി സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട സർക്കാർ അടിപ്പാതയുടെ കാര്യത്തിൽ ജന വിരുദ്ധ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
അടിയന്തിര സ്വഭാവമുള്ള കാര്യങ്ങളെ കുറിച്ചേ ജനങ്ങൾ ആവശ്യമുന്നയിച്ചിട്ടുള്ളൂ മീത്തലെ മുക്കാളി അടിപ്പാത , വടകര ബ്ലോക്ക് ഓഫീസ് ഭാഗത്തെ കാറ്റിൽ പാസ് അടിപ്പാത ചോമ്പാൽ ഫിഷിങ്ങ്ഹാർബറിന്റെ പ്രാധാന്യം തിരിച്ചറിയാൻ കഴിയാതെ പോയ ദേശീയ പാത അതോറിറ്റി, വടകരയുടെ വളർച്ചയുടെ പോലും നാഴികക്കല്ലായ ഫിഷറി ഹാർബറിലേക്ക് അടിപ്പാത നിർമ്മിക്കാത്തത് അക്ഷന്തവ്യമായ വീഴ്ചയാണ്. പ്രശസ്തമായ ബാസൽ മിഷൻ വിദ്യാലയം, കൃസ്ത്യൻ മുളളവർ വനിത കോളെജ്, ക്രൈസ്തവ ദേവാലയം എന്നിവയും കാണാൻ കഴിയാതെ പോയത് എങ്ങിനെ ന്യായീകരിക്കും.
ബ്ലോക്ക് ഓഫീസിന് സമീപം നിർമ്മിക്കേണ്ട വെറ്റിനറി ഹോസ്പിറ്റലിലേക്ക് ഉള്ള കാറ്റിൽപാസ് ഇവയെല്ലാം എത്ര മാത്രം പ്രധാനമാണ്.
ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സന്ദർശനമാണ് ജനം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അത് മാത്രമാണ് പ്രശ്ന പരിഹാരത്തിന് സഹായകരം.
നാട്ടിന്റെ ഒറ്റക്കെട്ടായ ആവശ്യമായി മന്ത്രിയുടെ സന്ദർശനത്തെ സർക്കാറും കാണണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































