അഴുക്ക് ചുമക്കുന്നവർ; നാട് കാക്കുന്നവർ!: ഹരിതകർമ്മ സേന

അഴുക്ക് ചുമക്കുന്നവർ; നാട് കാക്കുന്നവർ!: ഹരിതകർമ്മ സേന
അഴുക്ക് ചുമക്കുന്നവർ; നാട് കാക്കുന്നവർ!: ഹരിതകർമ്മ സേന
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Sep 19, 09:32 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

അറപ്പോടെ നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ പുഞ്ചിരിയോടെ ഏറ്റുവാങ്ങുന്നവർ ഹരിതകർമ്മസേനയോട് ആദരവ് കാണിക്കുന്നത് ഔദാര്യമല്ല, ഒരു പരിഷ്കൃത സമൂഹത്തിന്റെ അടിസ്ഥാന ഉത്തരവാദിത്ത മാണ്.

നാം വലിച്ചെറിയുന്നിടത്താണ്

അവരുടെ ജോലി തുടങ്ങുന്നത്.

നമ്മുടെ വീടുകളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പാക്കറ്റുകളും ചപ്പുചവറുകളും ഒരു ചാക്കിലേക്ക് മാറ്റി വീടിന് പുറത്തുവെ ച്ചാൽ നമ്മുടെ ഉത്തരവാദിത്തം തീർന്നുവെന്ന് കരുതുന്നവരാണ് ഏറെയും. എന്നാൽ ആ ചാക്ക് ചുമലിലേറ്റുന്ന നിമിഷം മുതൽ അതിന്റെ ഉത്തരവാദി ത്തം ഏറ്റെടുക്കുന്നത് ഹരിതകർമ്മസേനയാണ്.

നാം ഒഴിവാക്കുന്ന മാലിന്യത്തിന്റെ ഭാരം അവർ ചുമക്കുന്നു.

നമ്മുടെ ശുചിത്വത്തിന്റെ വില അവർ അധ്വാനത്തിലൂടെ നൽകുന്നു.

ഇതിനെ കേവലം ഒരു മാലിന്യശേഖരണ ജോലിയായി കാണുന്ന സമൂഹത്തി ന്റെ കാഴ്ചപ്പാടാണ് മാറേണ്ടത്.

wwwee

അറപ്പോടെ നോക്കേണ്ടവർ അവരല്ല....

നാം മൂക്ക് പൊത്തുന്നിടത്തേക്ക് അവർ ഗ്ലൗസണിഞ്ഞ കൈകളുമായി ഇറങ്ങുന്നു. നാം തൊടാൻ മടിക്കുന്ന മാലിന്യം അവർ ശേഖരിക്കുന്നു. പൊതുവഴിയിൽ വലിച്ചെറിഞ്ഞത് മുതൽ വീടുകളിൽ കെട്ടിക്കിടക്കുന്ന അജൈവ മാലിന്യം വരെ ശേഖരിച്ച് വേർതിരിച്ച് ചുമക്കുന്നു.

അവരുടെ വസ്ത്രത്തിൽ പറ്റുന്ന അഴുക്ക് അവരുടെതല്ല.

അത് നമ്മുടെ ഉപഭോഗത്തിന്റെ അഴുക്കാണ്.

നമ്മുടെ അശ്രദ്ധയുടെ അഴുക്കാണ്.

നമ്മുടെ മാലിന്യബോധത്തിന്റെ കുറവിന്റെ അഴുക്കാണ്.

അതുകൊണ്ടുതന്നെ ഹരിതകർമ്മസേനയെ അറപ്പോടെ നോക്കുന്നത് യഥാർത്ഥത്തിൽ സ്വന്തം സാമൂഹിക ഉത്തരവാദിത്തത്തെ തന്നെ അവഹേളിക്കലാണ്.


haritham

ഒരു പുഞ്ചിരിയുടെ വില മനസ്സിലാക്കണം

വീടുകളിലെത്തുന്ന ഹരിതകർമ്മസേനാംഗങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതും നമ്മുടെ സാമൂഹിക സംസ്കാരത്തിന്റെ ഭാഗമാണ്.അവരെ കാത്തുനിർത്തുക, മോശമായി സംസാരിക്കുക, മാലിന്യം തരംതിരിക്കാതെ കൈമാറുക, വൃത്തിയാക്കാതെ പ്ലാസ്റ്റിക് നൽകുക — ഇതൊന്നും ചെറിയ കാര്യങ്ങളല്ല.

അവരുടെ ജോലി എളുപ്പമാക്കുക എന്നത് നമ്മുടെ കടമയാണ്.ഒരു പുഞ്ചിരി, ഒരു മാന്യമായ വാക്ക്, തരംതിരിച്ച മാലിന്യം. ഇത്രയെങ്കിലും തിരിച്ചുനൽകാ ൻ നമുക്ക് കഴിയണം.

അത് ദാനമല്ല.അത് കാരുണ്യമല്ല.അത് അവകാശപ്പെട്ട ബഹുമാനമാണ്.

കുട്ടികൾക്ക് നാം എന്താണ് പഠിപ്പിക്കുന്നത്?

ഒരു ഹരിതകർമ്മസേനാംഗത്തെ കണ്ടപ്പോൾ കുട്ടി മുഖം ചുളിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആ കുട്ടിയുടേതു മാത്രമല്ല. അധ്വാനിക്കുന്ന മനുഷ്യനെ എങ്ങനെ കാണണമെന്ന് പഠിപ്പിക്കേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.


xxxx

ചവറെടുക്കുന്ന ചേച്ചി” എന്നതിലുപരി,“നമ്മുടെ നാട് വൃത്തിയായി സൂക്ഷിക്കുന്ന ചേച്ചി”എന്ന തിരിച്ചറിവാണ് കുട്ടികളിൽ വളരേണ്ടത്.

മാലിന്യത്തെക്കുറിച്ചുള്ള പാഠത്തേക്കാൾ വലിയൊരു പാഠമാണിത് — അധ്വാനത്തോടുള്ള ആദരവ്.

വീട് വൃത്തിയാക്കുന്ന തൊഴിലാളിയെയും റോഡ് വൃത്തിയാക്കുന്ന തൊഴിലാളിയെയും മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മസേനാംഗത്തെയും ഒരേ മനുഷ്യഗൗരവത്തോടെ കാണാൻ കഴിയുന്ന തലമുറയാണ് നമുക്ക് വേണ്ടത്.മാലിന്യം നമ്മുടേത്; ഉത്തരവാദിത്തവും നമ്മുടേത്

ഹരിതകർമ്മസേനയുണ്ടെന്ന കാരണത്താൽ മാലിന്യം എവിടെയും വലിച്ചെറിയാനുള്ള അവകാശം നമുക്കില്ല.മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിക്കുക.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം വൃത്തിയാക്കി വേർതിരിക്കു ക.

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയാതിരിക്കുക.ശേഖരണത്തിനായി എത്തുന്നവർക്ക് സഹകരിക്കുക.

മാലിന്യം സൃഷ്ടിക്കുന്നത് നാം; അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട തും നാം തന്നെയാണ്.

ഹരിതകർമ്മസേന നമ്മുടെ അശ്രദ്ധയ്ക്ക് സ്ഥിരം പരിഹാരമല്ല. അവർ നമ്മുടെ കൂട്ടായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.അവരുടെ ചുമലിൽ ചാക്ക് മാത്രമല്ലഒരു ഹരിതകർമ്മസേനാംഗം ചുമലിലേറ്റുന്ന ഓരോ ചാക്കി ലും മാലിന്യത്തോടൊപ്പം സമൂഹത്തിന്റെ ഒരു വലിയ ചോദ്യവും ഉണ്ട്:

നിങ്ങൾ വൃത്തിയാക്കുന്ന നാട് വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്?”

ഈ ചോദ്യം ഓരോ വീടിന്റെയും വാതിൽക്കൽ എത്തണം.ശുചിത്വം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല.ഹരിതകർമ്മസേനയുടെ മാത്രം ജോലിയുമല്ല.നാട് വൃത്തിയാക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്.

ആദരിക്കേണ്ടത് ഒരു തൊഴിൽ; ഉയർത്തിപ്പിടിക്കേണ്ടത് ഒരു സംസ്കാരം

ഒരു സമൂഹത്തിന്റെ യഥാർത്ഥ പുരോഗതി അതിന്റെ വലിയ കെട്ടിടങ്ങളിലും വിശാലമായ റോഡുകളിലും മാത്രം കാണാനാവില്ല.

അധ്വാനിക്കുന്ന മനുഷ്യനെ എത്രമാത്രം ബഹുമാനിക്കുന്നു എന്നതിലാണ് ആ സമൂഹത്തിന്റെ സംസ്കാരം തെളിയുന്നത്.

അഴുക്കിലേക്ക് ഇറങ്ങുന്ന കൈകളെ നാം ബഹുമാനിക്കണം.മാലിന്യം ചുമക്കുന്ന ചുമലുകളെ നാം ആദരിക്കണം.നമ്മുടെ ആരോഗ്യത്തിനും പരിസരത്തിനും വേണ്ടി പ്രവർത്തിക്കുന്നവരെ നാം അഭിമാനത്തോടെ കാണണം.

ഹരിതകർമ്മസേനയെ ആദരിക്കുന്നത് അവരോടുള്ള ഒരു വ്യക്തിപരമായ നന്ദി മാത്രമല്ല.

അത് അധ്വാനത്തോടുള്ള ആദരവാണ്.അത് മനുഷ്യഗൗരവത്തോടുള്ള ആദരവാണ്.അത് ശുചിത്വത്തോടുള്ള പ്രതിബദ്ധതയാണ്.അത് നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്തമാണ്.

അതുകൊണ്ട് ഇനി ഹരിതകർമ്മസേനയെ കാണുമ്പോൾ മുഖം തിരിക്കേണ്ട.

അവരുടെ കൈകളിലെ ഗ്ലൗസിൽ നമ്മുടെ നാടിന്റെ ശുചിത്വമുണ്ട്. അവരുടെ ചുമലിലെ ചാക്കിൽ നമ്മുടെ ഉത്തരവാദിത്തമുണ്ട്.അവരുടെ പുഞ്ചിരിയിൽ നാളെയുടെ കേരളത്തോടുള്ള പ്രതീക്ഷയുണ്ട്.

അവരെ ആദരിക്കാം.അവരോട് സഹകരിക്കാം.അവരുടെ ജോലി എളുപ്പ മാക്കാം.അപ്പോൾ മാത്രമേ നമുക്ക് അഭിമാനത്തോടെ പറയാനാകൂ ... ഇത് നമ്മുടെ വൃത്തിയുള്ള നാടാണ്


:ദിവാകരൻ ചോമ്പാല 


cocreet

കേരളത്തിൽ ഉടനീളം കുറഞ്ഞ ചെലവിൽ മോഡേൺ മതിലുകൾ!


ഇനി മതിലുകൾ പണിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടതില്ല! അതിവേഗത്തിൽ, ഏറ്റവും മികച്ച ഗുണനിലവാരത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട ഡിസൈനുകളിൽ കോമ്പൗണ്ട് മതിലുകൾ ഞങ്ങൾ നിർമ്മിച്ചു നൽകുന്നു.


✅ മോഡേൺ ഡിസൈനുകൾ

✅ ദ്രുതഗതിയിലുള്ള നിർമ്മാണം & വേഗതയേറിയ ഇൻസ്റ്റലേഷൻ

✅ കുറഞ്ഞ ചിലവ്, മികച്ച ഗുണനിലവാരം

✅ ദീർഘായുസ്സ് ഉറപ്പ്!

കൂടുതൽ വിവരങ്ങൾ അറിയാനും ഡിസൈനുകൾ കാണാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഉടൻ തന്നെ വാട്‌സാപ്പിൽ ബന്ധപ്പെടാൻ:

https://wa.me/+919645000163


Cont: 9645000163

ലോക ഫുട്‌ബോള്‍ ഇതിഹാസ താരങ്ങള്‍ കൊച്ചിയില്‍ എത്തുന്നു


കൊച്ചി: റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടാൻ കൊച്ചിയിൽ എത്തുന്നു. ഗാമന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്‌ഘാടനം ചെയ്യും.


''റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ്''എന്ന ബാനറില്‍ നടത്തപ്പെടുന്ന ഈ പ്രദര്‍ശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസിഡറായി ബോചെ തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ്മാന്‍ എന്ന നിലയില്‍ മത്സരത്തിനുള്ള പിന്തുണ അറിയിക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്വം എന്ന് അദ്ദേഹം അറിയിച്ചു. 'വിഷ്യോ എം ഫുതെബോള്‍ കോണ്‍ട്രാ വിഷ്യോ എം ഡ്രോഗാസ്' എന്ന മുദ്രാവാക്യം രൂപീകരിച്ച് സമൂഹത്തിൽ എത്തിക്കും എന്ന് ബോചെ അറിയിച്ചു. ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്നാണ് ബ്രസീലിയൻ പോർച്ചുഗീസ് ഭാഷയിൽ ഈ വാചകത്തിന്റെ അർത്ഥം. Boche Cinemania എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ 'നോ ഡ്രഗ്‌സ്' എന്ന് കമന്റ് ചെയ്യുന്നവരില്‍ നിന്ന് 500 പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് മത്സരത്തിന്റെ ടിക്കറ്റ് സൗജന്യമായി നല്‍കും. കൂടാതെ, ഒരു ഭാഗ്യശാലിക്ക് 125000 രൂപ വില വരുന്ന വി വി ഐ പി ടിക്കറ്റും ലഭിക്കുന്നതാണ്. ആ വ്യക്തിക്ക് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാനും ഡിന്നര്‍ കഴിക്കാനുമുള്ള അവസരം ലഭിക്കും. ടിക്കറ്റുകള്‍, District by Zomato ആപ്പിലൂടെ ലഭിക്കും. ടിക്കറ്റുകൾ വാങ്ങുമ്പോൾ boche 20 എന്ന കൂപ്പൺ കോഡ് കൊടുത്താൽ 20% ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.


മത്സരത്തിനോട് അനുബന്ധിച്ച് ലഹരിക്കെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഓപ്പറേഷൻ തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തുന്ന ബൈക്ക് റാലി സെപ്റ്റംബര്‍ 21 ന് വൈകുന്നേരം 5 മണിക്ക് ആലുവയിൽ നിന്നും ബോചെ ഫ്ലാഗ് ഓഫ് ചെയ്യും. റാലി 7 മണിയോടെ നെഹ്റു സ്റ്റേഡിയത്തിൽ അവസാനിക്കും. ബൈക്ക് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക്, ഫുട്‌ബോള്‍ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും ലഭിക്കും. പങ്കെടുക്കാൻ എത്തുന്നവർ 7994811116 എന്ന വാട്സാപ്പ് നമ്പറിൽ പേരും ഫോൺ നമ്പറും അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.


റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജോര്‍ജീഞ്ഞോ, വിയോള എന്നീ ബ്രസീല്‍ താരങ്ങളടങ്ങിയ ബ്രസീല്‍ ലെജന്‍ഡ്‌സും, ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, സി കെ വിനീത്, എന്‍ പി പ്രദീപ്, കെ. ടി ചാക്കോ, മെഹ്താബ് ഹൊസൈന്‍, അര്‍ണബ് മൊണ്ടാല്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലാണ് മത്സരം.

കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ബോചെ,

ഗാമൻ സ്പോർട്സ് & എൻ്റർടെയ്ൻമെൻ്റിൻ്റെ സി. ഇ. ഒ. ആയ ആർ. എ. വി, ഡയറക്ടർ ചാൾസ് ഡാനിയൽ എന്നിവർ പങ്കെടുത്തു.

 

manna-new
nishanth-blue
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അന്നത്തിന്റെ പേരിൽ ചതി; കാറ്ററിംഗ് രംഗം ആരുടെ കയ്യിൽ?
N
NIS
N
VAIDU
w