കടലിനോട് കനിവില്ലെങ്കിൽ ദുരന്തം നമ്മെ തേടിയെത്തും ; പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ചോമ്പാലയിൽ അന്താരാഷ്ട്ര സമുദ്ര തീരദേശ ശുചീകരണ ദിനാചരണം

കടലിനോട് കനിവില്ലെങ്കിൽ ദുരന്തം നമ്മെ തേടിയെത്തും ; പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ചോമ്പാലയിൽ അന്താരാഷ്ട്ര സമുദ്ര തീരദേശ ശുചീകരണ ദിനാചരണം
കടലിനോട് കനിവില്ലെങ്കിൽ ദുരന്തം നമ്മെ തേടിയെത്തും ; പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ചോമ്പാലയിൽ അന്താരാഷ്ട്ര സമുദ്ര തീരദേശ ശുചീകരണ ദിനാചരണം
Share  
ദിവാകരൻ  ചോമ്പാല  (ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ ) എഴുത്ത്

ദിവാകരൻ ചോമ്പാല (ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ )

2026 Sep 19, 05:45 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ചോമ്പാലയിൽ അന്താരാഷ്ട്ര സമുദ്ര തീരദേശ ശുചീകരണ ദിനാചരണം

ചോമ്പാല: സമുദ്രങ്ങളെയും കടൽത്തീരങ്ങളെയും മറ്റ് ജലാശയങ്ങളെയും മലിനീകരണത്തിൽ നിന്നും, പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര സമുദ്ര തീരദേശ ശുചീകരണ ദിനം ചോമ്പാലയിലും ആചരിച്ചു.

mattandy

കടലിനോട് കനിവുകാട്ടാതെ മനുഷ്യർ നടത്തുന്ന ചൂഷണങ്ങളും കടലിലേക്കും തീരപ്രദേശങ്ങളിലേക്കും നടത്തുന്ന മാലിന്യനിക്ഷേപങ്ങളും ഒടുവിൽ മനുഷ്യരാശിയെ തന്നെ വൻ ദുരന്തങ്ങളിലേക്ക് തള്ളിവിടുകയാ ണെന്ന് ബോധവൽക്കരണ പരിപാടിയിൽ ചൂണ്ടിക്കാട്ടി.


cover111

സമുദ്രത്തെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ മനുഷ്യരാശിക്കും പ്രകൃതിക്കും നേരിടേണ്ടിവരുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ അക്കമിട്ട് വിശദീകരിച്ചുകൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പര്യാവരൺ ജില്ലാ സംയോജകനുമായ പി. കെ. പ്രകാശൻ സ്വാഗതം ആശംസിച്ചു



cover-10

.ചോമ്പാൽ ഹാർബറിന് വടക്കുമാറി, പാരിസ്ഥിതിക മനോഹാരിത നിറഞ്ഞ കടലോരത്ത് ‘മുടിയഴിച്ചിളകിയുലയുന്ന’ ചവോക്ക് മരങ്ങൾ അകമ്പടിയായി നിൽക്കുന്ന പ്രകൃതിരമണീയമായ ചോമ്പാൽ കടലോര പാർക്കിലാണ് അന്താരാഷ്ട്ര സമുദ്ര തീരദേശ ശുചീകരണ ദിനാചരണ പരിപാടി നടന്നത്.



cover-100

റിട്ട. ഡി.വൈ.എസ്.പി. ടി. പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി ഉദ്ഘാടനം ചെയ്തു.

മുൻ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ, അഴിയൂർ റെഡ് ക്രോസ് സംഘടനയിലെ എം. പ്രഭുദാസ്, ഷിജു ഇ. ടി., ‘ഭക്ഷ്യശ്രീ ബഹുജന’ സംഘടനയുടെ സംസ്ഥാന കോർഡിനേറ്റർ ദിവാകരൻ ചോമ്പാല, സി.എസ്.ഐ. വനിതാ കോളേജിലെ വിദ്യാർത്ഥിനികൾ, ബി.എം.സി. അംഗങ്ങളായ സാവിത്രി ടീച്ചർ, പങ്കജാക്ഷി ടീച്ചർ, അഴിയൂർ പഞ്ചായത്തിലെ ഹരിതകർമ്മസേനയിലെ വനിതകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


200

സേവാഭാരതി, ഗുരുകുലം അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഓർക്കാട്ടേരി കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാനികേതൻ ജില്ലാ സംയോജക് എ. കെ. വിജയൻ മാസ്റ്റർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടു ത്തു.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയ അളവിൽ മാലിന്യങ്ങൾ ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ നിയം ഫൗണ്ടേഷൻ വേർതിരിച്ച് അളവുതൂക്കം തിട്ടപ്പെടുത്തി.


cover-113

കടൽ സംരക്ഷണം; മനുഷ്യരാശിയുടെ

നിലനിൽപ്പിനുള്ള ഉത്തരവാദിത്വം

1986-ൽ ഓഷ്യൻ കൺസർവൻസി എന്ന സംഘടനയുടെ നേതൃത്വത്തിൽ ലിൻഡ മാരനിസ്കാത്തിയും ഓഹാരയും ചേർന്നാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. കടൽത്തീരങ്ങളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്, മൈക്രോപ്ലാസ്റ്റിക്, കരിയിലകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുക, സമുദ്രജീവജാലങ്ങളെ സംരക്ഷിക്കുക, സമുദ്ര മലിനീകരണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്നിവയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.


prabhudas

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും വിദ്യാർത്ഥികളും ഈ ദിനത്തിൽ കടൽത്തീരങ്ങൾ ശുചീകരിക്കുന്നതിനായി ഒത്തുചേരുന്നു. ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്താറുണ്ട്.

prabhu21

ഏത് തരത്തിലുള്ള പ്ലാസ്റ്റിക്കാണ് കൂടുതലായി കാണപ്പെടുന്നത് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നത് ഭാവിയിലെ പരിസ്ഥിതി നയങ്ങൾ രൂപീകരിക്കുന്നതിനും മാലിന്യനിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സഹായകരമാണ്.


cover-10_1789822557

ഇന്ത്യയിലും കേരളത്തിലെ വിവിധ തീരദേശ മേഖലകളിലും ഇന്ത്യൻ കോസ്റ്റ് ഗാർഡ്, സ്കൂളുകൾ, കോളേജുകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമുദ്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് വിപുലമായ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പി ക്കാറു ണ്ട്.


cover107

കടൽ വെറും ജലാശയമല്ല; മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിന്റെ അവിഭാജ്യഘടകമാണ്. കടലിനെ സംരക്ഷിക്കുന്ന ഓരോ ഇടപെടലും വരുംതലമുറയുടെ സുരക്ഷയ്ക്കായുള്ള കരുതലാണ്.


 : ദിവാകരൻ ചോമ്പാല 

( ഭക്ഷ്യശ്രീ ബഹുജന സംഘടന 

സംസ്ഥാന കോർഡിനേറ്റർ )

capture_1789822623
capture_1789826178
cover2345_1789820117
MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അഴുക്ക് ചുമക്കുന്നവർ; നാട് കാക്കുന്നവർ!: ഹരിതകർമ്മ സേന
കാഴ്ച്ചയും കാഴ്ച്ചപ്പാടും അന്നത്തിന്റെ പേരിൽ ചതി; കാറ്ററിംഗ് രംഗം ആരുടെ കയ്യിൽ?
N
NIS
N
VAIDU
w