ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി പുതുതലമുറയിലേക്ക്;
ഒക്ടോബർ 10, 11 തീയതികളിൽ ഗ്രാമോത്സവം
വടകര: മാനവിക മൂല്യങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്ന സമകാലിക സാഹചര്യത്തിൽ, ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി പുതുതലമുറയെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബർ 10, 11 തീയതികളിൽ വട്ടോളിയിൽ ഗാന്ധി ഗ്രാമോത്സവം സംഘടിപ്പിക്കും.
അപരവൽക്കരണവും വിഭജനചിന്തകളും സാമൂഹിക ദുരന്തമായി മാറുന്ന കാലത്ത്, എല്ലാവരെയും ചേർത്തുനിർത്തുന്ന ‘ഒന്നായ ഭാരതം’ എന്ന ഗാന്ധിയൻ സങ്കൽപ്പത്തിന് ജനമനസ്സുകളിൽ പുനരുജ്ജീവനം നൽകുക എന്ന ആശയമാണ് ഗ്രാമോത്സവത്തിന്റെ മുഖ്യപ്രമേയം.
ഗാന്ധി ഫെസ്റ്റ് ഫൗണ്ടേഷൻ ചെയർമാൻ മനയത്ത് ചന്ദ്രന്റെ അധ്യക്ഷതയിൽ വട്ടോളി നാഷണൽ സ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ഹരീന്ദ്രനാഥ് പരിപാടിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. രാജഗോപാലൻ കാരപ്പറ്റ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർമാരായ എൻ. വി. ചന്ദ്രൻ, എലിയാറ ആനന്ദൻ എന്നിവർക്കു പുറമെ വി. വി. പ്രഭാകരൻ, ഓർമ റഫീഖ്, വിനോദൻ വി. വി., നീലിയോട്ട് നാണു, വി. പി. കൃഷ്ണൻ, പി. എം. നാണു, കെ. പി. രജീഷ്, ടി. നാരായണൻ വട്ടോളി, സജീവൻ മൊകേരി, ജയചന്ദ്രൻ മൊകേരി, കെ. കണ്ണൻ, രാധാകൃഷ്ണൻ ആയിലോട്ട് എന്നിവർ സംസാരിച്ചു.
ഗ്രാമോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി കെ. ടി. ചന്ദ്രൻ (ചെയർമാൻ), രാജഗോപാലൻ കാരപ്പറ്റ (കൺവീനർ), ഓർമ റഫീഖ് (ഖജാൻജി) എന്നിവരടങ്ങുന്ന ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
ഗാന്ധിയൻ മൂല്യങ്ങളായ സഹിഷ്ണുത, സാഹോദര്യം, അഹിംസ, മതനിരപേക്ഷത, സാമൂഹിക ഐക്യം എന്നിവയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്ന ജനകീയ വേദിയായി ഗാന്ധി ഗ്രാമോത്സവത്തെ മാറ്റാനുള്ള ഒരുക്കങ്ങളാണ് വട്ടോളിയിൽ പുരോഗമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































_h_small.jpg)





