അരനൂറ്റാണ്ടിലേറെകാലംഎന്റെആത്മസുഹൃത്തും സഹപ്രവർത്തകനുമായ ഏറനാടിന്റെ പ്രിയപുത്രൻ പി.വി. കോയ സാഹിബ്ബ് വിടപറഞ്ഞു.
അല്പം മുമ്പ് അനൂപ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനും തുടർന്ന് ആബിദ് തങ്ങളുമാണ് ദുഃഖ വാർത്ത അറിയിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് എന്നെ ബന്ധപ്പെട്ട് ചോമ്പാലിലെ വീട്ടിലെത്തുമെന്ന് പറഞ്ഞതായിരുന്നു. കാണാൻ കഴിയാതെ പോയതതിൽ അടക്കാനാവാത്ത ദു:ഖമുണ്ട് .
അസുഖമാണെന്ന് അറഞ്ഞിരുന്നെങ്കിൽ ഞാൻ എത്തുമായിരുന്നു. കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ പ്രസിഡണ്ട് അഡ്വ.എം.വീരാൻ കുട്ടിയുടെ അന്ത്യോപചാര ചടങ്ങിൽ പങ്കെടുക്കാൻ പഴയ സുഹൃത്തുക്കളെല്ലാം എടവണ്ണപ്പാറയിൽ എത്തിയിരുന്നല്ലോ.
പി.പി. ഉമ്മർകോയ സാഹിബിനെ ആരാധ്യ നേതാവായി കണ്ട കോയക്ക, ലീഡർ കെ.കരുണാകരൻ, എം.പി.ഗംഗാധരൻ , ടി.കെ. ഹംസ തുടങ്ങിയവരോടൊപ്പം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടനെതിരെ ഇന്ദിരാജിയുടെ സ്ഥാനാർത്ഥിയായി ഞാൻ മൽസരിച്ചപ്പോൾ രാപ്പകൽ കഠിനാദ്ധ്വാനം ചെയ്തത് ഒരിക്കലും മരിക്കാത്ത ഓർമ്മയായി മനസ്സിലുണ്ട്.
ഒരു മികച്ച ഫുട്ബോൾ കളിക്കാരനായ കോയ ഒന്നാം തരം വായനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളിൽ, സമീപനങ്ങളിൽ അത് പ്രകടമായിരുന്നു.
ചരിത്ര കുതുകിയായ കോയക്ക ഞാൻ ഒഴുക്കിനെതിരെ നീന്താൻ ശ്രമിച്ചപ്പോഴെല്ലാം ധൈര്യമായി മുന്നോട്ടു പോകാൻ ഉപദേശിച്ച നേതാവായിരുന്നു..
വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ എന്റെ നിലപാടുകളോടൊപ്പം നിന്ന കോയക്ക , പൊതു ജീവിതത്തിൽ എനിക്ക് കരുത്തും പ്രചോദനവും ആയിരുന്നു.
തൂവെള്ള ഖദർ വസ്ത്രധാരിയായി ഗാന്ധിയൻ മൂല്യങ്ങൾ മുറുകെ പിടിച്ചു മുന്നോട്ടു പോയ കോയക്ക , താങ്കളെ പോലുള്ളവരാണ് കോൺഗ്രസ്സിന്റെ കരുത്തും ഊർജ്ജവും.
മികച്ച സഹകാരിയായ കോയ സാഹിബ്, മലപ്പുറം ജില്ല ന്യൂന കോൺഗ്രസ് അദ്ധ്യക്ഷൻ, സേവാ ദൾ ജില്ലാ അദ്ധ്യക്ഷൻ, താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി തുടങ്ങി പ്രവർത്തിച്ച മേഖലകളിലെല്ലാം സത്യസന്ധവും ആത്മാർത്ഥവുമായ പ്രവർത്തനത്തിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ നേതാവായിരുന്നു.
മതേതര ജനാധിപത്യ ആശയങ്ങളുടെ ശക്തനായ വക്താവായ കോയ സാഹിബിന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് സൃഷ്ടിച്ചിട്ടുള്ളത്.
കോയ സാഹിബിന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരമർപ്പിക്കട്ടെ .
- മുല്ലപ്പള്ളി രാമചന്ദ്രൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































_h_small.jpg)





