മൊബൈൽ ഫോൺ: സ്വകാര്യതയുടെ കാവലാളോ, പരസ്യപ്രഖ്യാപനത്തിന്റെ ഉപകരണമോ?

മൊബൈൽ ഫോൺ: സ്വകാര്യതയുടെ കാവലാളോ, പരസ്യപ്രഖ്യാപനത്തിന്റെ ഉപകരണമോ?
മൊബൈൽ ഫോൺ: സ്വകാര്യതയുടെ കാവലാളോ, പരസ്യപ്രഖ്യാപനത്തിന്റെ ഉപകരണമോ?
Share  
ഡോ. റിജി ജി നായർ എഴുത്ത്

ഡോ. റിജി ജി നായർ

2026 Sep 13, 09:05 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

അവനവന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വസ്ഥത കവർന്നെടുക്കുമ്പോൾ, അത് സ്വാതന്ത്ര്യമല്ല; മര്യാദയുടെ അതിരുകൾ ലംഘിക്കലാണ്.

കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള ഒരു ട്രെയിൻ യാത്ര. എ.സി. ചെയർകാറിൽ ശാന്തമായി യാത്ര ചെയ്യുന്നവർക്കിടയിൽ ഒരാൾ ഫോണിൽ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ബിസിനസ് സെയിൽസും മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട ഒരേ വിഷയം പലരോടായി തുടർച്ചയായി വിശദീകരിക്കുന്നു. ആദ്യം സാധാരണ ശബ്ദത്തിൽ തുടങ്ങിയ സംസാരം, നെറ്റ്‌വർക്ക് റേഞ്ച് കുറഞ്ഞപ്പോൾ കൂടുതൽ ഉച്ചത്തിലായി. അയാളുടെ സംഭാഷണത്തിലെ ഓരോ വിശദാംശവും ഒടുവിൽ സഹയാത്രികർക്കെല്ലാം പരിചിതമായി. ബിസിനസിന്റെ രഹസ്യങ്ങളും കച്ചവടത്തിന്റെ തന്ത്രങ്ങളും ഇടപാടുകളുടെ വിവരങ്ങളും അറിയേണ്ടവർക്ക് മാത്രമറിയേണ്ട കാര്യങ്ങൾ, അറിയേണ്ടതില്ലാത്ത നൂറുകണക്കിന് ചെവികളിലെത്തി. അദ്ദേഹം മാത്രമല്ല. വീട്ടിലിരിക്കുന്ന കൊച്ചുമക്കളോട് ഫോണിലൂടെ കളിക്കുന്ന അപ്പൂപ്പൻ. ഭാര്യയുമായി വീട്ടുകാര്യങ്ങൾ പങ്കുവയ്ക്കുന്ന ഭർത്താവ്. കീഴുദ്യോഗസ്ഥനെ ഫോണിലൂടെ ശകാരിക്കുന്ന മേലുദ്യോഗസ്ഥൻ. മേലുദ്യോഗസ്ഥനെ സോപ്പിടുന്ന ജീവനക്കാരൻ. മൊത്തക്കച്ചവടക്കാരനോട് വിലപേശുന്ന ചില്ലറ വ്യാപാരി. പൊതുസ്ഥലങ്ങളിലെ ഫോൺ സംഭാഷണങ്ങളിൽ എത്രയോ ജീവിതങ്ങൾ അനാവശ്യമായി മറ്റുള്ളവരുടെ മുന്നിൽ തുറന്നുവയ്ക്കപ്പെടുന്നു! അതിനിടയിൽ കാമുകിയുമായി സംസാരിക്കുന്ന കാമുകൻ മാത്രം പലപ്പോഴും ചുണ്ടനക്കത്തിൽ ഒതുങ്ങുന്നു. ഒരുപക്ഷേ, സ്വകാര്യതയുടെ വില അയാൾക്കെങ്കിലും അറിയാം! ഇതെല്ലാം പറയുന്നത് മറ്റുള്ളവരുടെ സ്വകാര്യ സംഭാഷണങ്ങളിലേക്ക് ഒളിഞ്ഞുനോക്കാനല്ല. മറിച്ച്, നമ്മുടെ സ്വകാര്യത സംരക്ഷിക്കുന്നതുപോലെ തന്നെ മറ്റുള്ളവരുടെ സ്വസ്ഥതയും സ്വകാര്യതയും മാനിക്കേണ്ടതുണ്ട് എന്ന് ഓർമ്മിപ്പിക്കാനാണ്. മൊബൈൽ ഫോൺ നമ്മുടെ ജീവിതത്തെ എത്ര എളുപ്പമാക്കിയോ, അത്ര തന്നെ നമ്മുടെ പെരുമാറ്റത്തിന്റെ ഒരു പരീക്ഷണവുമാക്കി മാറ്റിയിട്ടുണ്ട്. ഫോൺ കൈയിൽ കിട്ടിയതോടെ ചുറ്റുമുള്ള ലോകം മറക്കുകയാണ് പലപ്പോഴും. നാം സംസാരിക്കുന്നു.ഉച്ചത്തിൽ സംസാരിക്കുന്നു. കൂടുതൽ ഉച്ചത്തിൽ സംസാരിക്കുന്നു.അടുത്തിരിക്കുന്നവർ കേൾക്കുന്നുണ്ടോ എന്ന് പോലും ശ്രദ്ധിക്കാതെ സംസാരിക്കുന്നു.അവർ പ്രതികരിക്കാത്തത് നമ്മുടെ ശബ്ദം സ്വീകാര്യമാണെന്നതുകൊണ്ടല്ല. അവരുടെ മാന്യതയും ക്ഷമയും കൊണ്ടാണ്. ശ്രീനാരായണ ഗുരുദേവന്റെ പ്രസിദ്ധമായ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്, .

“അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം.” അപരന് സുഖം നൽകാൻ കഴിയാത്ത സാഹചര്യത്തിലാണെ ങ്കിലും, കുറഞ്ഞപക്ഷം അപരനെ അസ്വസ്ഥനാക്കാതിരിക്കുക എന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമല്ലേ? ട്രെയിനിൽ ഒരാൾ മണിക്കൂറു കളോളം ഒരേ കാര്യം ഫോണിലൂടെ സംസാരിക്കുമ്പോൾ, അയാൾ തന്റെ സമയം ലാഭിച്ചുവെന്ന് കരുതിയേക്കാം. പക്ഷേ അതേ സംഭാഷണം കേൾക്കാൻ നിർബന്ധിതരായ സഹയാത്രികരുടെ മണിക്കൂറുകൾ ആരാണ് തിരികെ നൽകുക? നമ്മുടെ ഫോൺ മറ്റുള്ളവരുടെ ക്ഷമ പരീക്ഷിക്കാ നുള്ള ഉപകരണമല്ല. അൽപ്പം സ്വസ്ഥമായും സമാധാനമായും യാത്ര ചെയ്യാ നുള്ള അവകാശം മറ്റുള്ളവർക്കുമുണ്ട്. അവരുടെ കൈയിൽ ഫോൺ ഇല്ലാത്തതുകൊണ്ടല്ല അവർ നിശ്ശബ്ദരായി ഇരിക്കുന്നത്. നമുക്കുള്ളതു പോലെ അവർക്കും പാട്ടുകളുണ്ട്, സിനിമകളുണ്ട്, വീഡിയോകളുണ്ട്, സംസാരിക്കാനുള്ള കാര്യങ്ങളുണ്ട്. പക്ഷേ അവയെല്ലാം പൊതുസ്ഥ ലത്തിന്റെ മര്യാദയ്ക്കനുസരിച്ച് നിയന്ത്രിക്കുന്നു.

അതാണ് സംസ്കാരം.മാന്യത ... യോഗസെന്ററുകളിലും ബാങ്കുകളിലും ഓഫീസുകളിലും ആശുപത്രികളിലും മരണവീടുകളിലും വിവാഹച്ചട ങ്ങുകളിലും പൊതുപരിപാടികളിലും ഫോൺ ഉപയോഗിക്കുന്നതിലും ഒരു സാമൂഹികബോധം വേണം. ഫോൺ സൈലന്റ് അല്ലെങ്കിൽ വൈബ്രേഷൻ മോഡിലാക്കുക. അടിയന്തരമായ വിളിയാണെങ്കിൽ ശബ്ദം താഴ്ത്തി സംസാ രിക്കുക.

ദീർഘമായി സംസാരിക്കേണ്ടതുണ്ടെങ്കിൽ പുറത്തേക്ക് മാറുക. ഇപ്പോൾ സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പിന്നീട് തിരിച്ചുവിളി ക്കാമെന്ന് പറയുക. ഇത് വലിയ ത്യാഗമൊന്നുമല്ല. മറ്റൊരാളുടെ സമാധാ നത്തിനായി നാം മാറ്റിവയ്ക്കുന്ന ഏതാനും മിനിറ്റുകൾ, നമ്മുടെ സംസ്കാര ത്തിന്റെ അളവുകോലാണ്. മൊബൈൽ ഫോൺ ഇന്ന് വെറും ആശയവി നിമയ ഉപകരണമല്ല. നമ്മുടെ വ്യക്തിത്വം മറ്റുള്ളവർക്ക് മുന്നിൽ പ്രതിഫലി പ്പിക്കുന്ന ഒരു കണ്ണാടികൂടിയാണ്. നമ്മുടെ ശബ്ദം എത്ര ഉയർന്നതാണ് എന്നതിലല്ല,എവിടെ എത്ര ശബ്ദത്തിൽ സംസാരിക്കണമെന്ന് നമുക്കറി യാമോ എന്നതിലാണ് നമ്മുടെ സംസ്കാരം. ഹൃദയങ്ങളിലേക്ക് കടന്നുചെല്ലാൻ വലിയ പ്രസംഗങ്ങളൊന്നും ആവശ്യമില്ല. മാന്യമായ പെരുമാറ്റം മതി. അതുപോലെ, ഹൃദയങ്ങളിൽ നിന്ന് അകന്നുപോകാനും വലിയ കാരണ ങ്ങളൊന്നും വേണ്ട, മര്യാദയില്ലാത്ത ഒരു ഫോൺ സംഭാഷണം പോലും മതിയാകും. അതുകൊണ്ട് മൊബൈൽ ഫോൺ കൈയിലെ ടുക്കുമ്പോൾ ഒരു കാര്യം കൂടി ഓർക്കാം: നമ്മുടെ ശബ്ദം കേൾക്കാനുള്ള അവകാശം നമുക്കുണ്ടാകാം. പക്ഷേ അത് കേൾക്കേണ്ടിവരുന്നവരുടെ സമാധാനം കവർന്നെടുക്കാനുള്ള അവകാശം നമുക്കില്ല. മൊബൈൽ ഫോൺ നമ്മുടെ സൗകര്യത്തിന്റെ ഉപകരണമാകട്ടെ;മറ്റുള്ളവരുടെ അസ്വസ്ഥതയുടെ കാരണമാകാതിരിക്കട്ടെ.


:ഡോ .റിജി ജി നായർ 

MANNAN
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അമ്മയുടെ കണ്ണീർ കാണാതെ പോകരുത് :ഡോ. എം. എസ്. സുനിൽ
N
NIS
N
VAIDU