21-ന് വടകരയിൽ ജനകീയ ലോങ് മാർച്ച്; അടിപ്പാത യാഥാർഥ്യമാകുന്നതുവരെ നാട്ടുകാർക്കൊപ്പം: എം.പി.
വടകര: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെയും ദേശീയപാത 66 വികസനത്തിലെ അപാകതകൾക്കെതിരെയും പ്രതിഷേധം ശക്തമാക്കി ഷാഫി പറമ്പിൽ എം.പി. പാലക്കാട് ഡിവിഷൻ വിഭജനത്തിനെ തിരെ സെപ്റ്റംബർ 21-ന് വടകരയിൽ ജനകീയ ലോങ് മാർച്ച് സംഘടിപ്പിക്കു മെന്ന് അദ്ദേഹം അറിയിച്ചു.
മേപ്പയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് വടകര റെയിൽവേ സ്റ്റേഷനിൽ സമാപിക്കും. അയ്യായിരത്തോളം പേർ മാർച്ചിൽ അണിനിരക്കുമെന്ന് യു.ഡി.എഫ്. അറിയിച്ചു.
വടകരയിൽ ചേർന്ന യു.ഡി.എഫ്. സമരപ്രഖ്യാപന കൺവെൻഷനിലാണ് എം.പി. ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നത് ഭരണപരമായ ആവശ്യത്തിന്റെ പേരിലല്ലെന്നും കർണാടകയിലെ ബി.ജെ.പി. നേതൃത്വത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
മുൻപ് തീരുമാനിച്ച ഗോവ–കോഴിക്കോട് വന്ദേഭാരത് സർവീസ് നീട്ടുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ കർണാടക ബി.ജെ.പി.യുടെ എതിർപ്പിനെ തുടർന്ന് തടസ്സപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സമ്മേളനകാലത്ത് കേരളത്തിൽ നിന്നുള്ള എം.പി.മാർ റെയിൽവേ മന്ത്രിയെ കണ്ടപ്പോൾ ഡിവിഷൻ വിഭജനം സംബന്ധിച്ച് യാതൊരു ചർച്ചയും ഉണ്ടായിരുന്നില്ലെന്നും പിന്നീട് ഏകപക്ഷീയമായാണ് തീരുമാനം ഉണ്ടായതെന്നും എം.പി. ആരോപിച്ചു.
യു.ഡി.എഫ്. ജില്ലാ ചെയർമാൻ വി.ഡി. ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന സമരപ്രഖ്യാപന സമ്മേളനത്തിൽ എം.എൽ.എമാരായ കെ.കെ. രമ, പാറക്കൽ അബ്ദുള്ള, കെ. പ്രവീൺ കുമാർ എന്നിവരും യു.ഡി.എഫ്.–ആർ.എം.പി.ഐ. നേതാക്കളായ ടി.ടി. ഈസായിൽ, വി.എം. ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
ചോമ്പാല അടിപ്പാത:
സമരം ലക്ഷ്യത്തിലെത്തുംവരെ ഒപ്പം
ദേശീയപാത 66-ന്റെ ഭാഗമായി ചോമ്പാല ഹാർബർ റോഡിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന റിലേ സത്യഗ്രഹ സമരപ്പന്തലും ഷാഫി പറമ്പിൽ എം.പി. സന്ദർശിച്ചു. സമരം 82 ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു എം.പിയുടെ സന്ദർശനം.
ചോമ്പാൽ ഹാർബ്ബർ റോഡിലെ അടിപ്പാതയ്ക്കായുള്ള നാട്ടുകാരുടെ ആവശ്യം തികച്ചും ന്യായമാണെന്നും പദ്ധതി യാഥാർഥ്യമാകുന്നതുവരെ സമരത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും എം.പി. പറഞ്ഞു.
ദേശീയപാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായും വിഷയത്തിൽ ഇതിനകം നിരവധി തവണ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പൊതുസദസ്സിൽ വ്യക്തമാക്കി.
പദ്ധതി പ്രദേശത്ത് ജോലി ഏറ്റെടുത്ത കരാറുകാരുടെ വീഴ്ചയും അനാസ്ഥയുമാണ് അടിപ്പാത വിഷയം സങ്കീർണമാക്കിയതെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിനും ചോമ്പാല അടിപ്പാതയ്ക്കായുള്ള സമരത്തിനും ഒരേസമയം പിന്തുണ പ്രഖ്യാപിച്ച എം.പിയുടെ നിലപാട് വടകരയിലെ യു.ഡി.എഫ്. രാഷ്ട്രീയ ത്തിൽ പ്രതിഷേധങ്ങൾക്ക് പുതിയ ഊർജം നൽകുമെന്നാണ് പ്രവർത്തക രുടെ വിലയിരുത്തൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































_h_small.jpg)







