40 വർഷം കോൾഡ് സ്റ്റോറേജിൽ വെപ്പിച്ച ശേഷമാണ് ദേശീയ പാത 66 ന്റെ ഭൂമി അക്വിസിഷൻ നടപടിക്ക് തുടക്കം കുറിച്ചത്.
"ദേശീയ പാത നാടിന് വിപത്ത്. കേരളത്തെ രണ്ടായി മുറിക്കുന്ന പദ്ധതി വേണ്ടേ, വേണ്ട..."
ഇതായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പാർട്ടിയുടെ മുദ്രാവാക്യം. ഇച്ഛാശക്തിയും ദീർഘവീക്ഷണമുളള പ്രിയ സ്നേഹിതൻ ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയെ എങ്ങിനെ മറക്കും. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേട്ടുകേൾവിയില്ലാത്ത മികച്ച നഷ്ടപരിഹാരം നൽകിയ ഉമ്മൻ ചാണ്ടി ചരിത്രത്തിന്റെ ഭാഗമായി മാറി.
ദേശീയ പാത 66 നിർമ്മാണവുമായി ബന്ധപ്പെട്ട് എത്രമാത്രം അശാസ്ത്രീ യമായാണ് പദ്ധതി മുന്നോട്ടു പോയത് എന്നതിനെ ചൊല്ലി സംസ്ഥാന വ്യാപ ക പരാതികൾ ഉയർന്നിട്ട് വർഷങ്ങൾ പിന്നിട്ടു.
വി.ഡി.സതീശൻ സർക്കാർ അധികാരത്തിൽ വന്ന ഉടനെ ഗൗരവപൂർവ്വമായ അവലോകന യോഗം ദേശീയ പാത അധികൃതരുമായി നടത്തിക്കഴിഞ്ഞു.
ദേശീയ പാത N H-66 ഏറ്റവും അശാസ്ത്രീയവും വിദഗ്ദ പഠനം നടത്താതെ യും മുന്നോട്ട് പോകുന്നത് അഴിയൂർ - വെങ്ങളം സെക്ടറാന്നെന്ന് മുഖ്യമന്ത്രി
ക്ക് അധികാരമേറ്റ് ഒരാഴ്ചക്കുള്ളിൽ ബോധ്യപ്പെട്ടു. ഗുരുതരമായ അനാസ്ഥ യും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം മനസ്സ് പങ്കു വെക്കുകയായിരുന്നു.
നിർമ്മാണ വൈകല്യം കൊണ്ട് ജനങ്ങൾ അനുഭവിക്കുന്ന തീരാ ദുരിതത്തി ന് പരിഹാരം കണ്ടെത്തേണ്ട N.H.A.I. ഉദ്യോഗസ്ഥരാണ്. 41 കി.മീ. നീളമുള്ള വെങ്ങളം - അഴിയൂർ സെക്ടറിന്റെ കരാർ എടുത്തിരിക്കുന്നത് അഡാനി എഞ്ചിനിയറിങ്ങ് ലിമിറ്റഡ് കമ്പനിയാണ് ആയതുകൊണ്ട് അവർ നിസ്സഹായരായി നിൽക്കുന്നു.
1838 കോടിയുടെ ഈ കരാർ , വ്യവസ്ഥകൾ എല്ലാം എൻജിനീയറിംഗ് ലംഘിച്ച് എഞ്ചിനിയറിങ്ങിന്റെ ബാലപാഠമറിയാത്ത വഗാർഡ് എന്ന ഗുജറാത്ത് കമ്പനിയ്ക്ക് നൽകിയിരിക്കുന്നു.
രാജ്യം ഭരിക്കുന പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഗൗതം അഡാനിയെ ഉദ്യോഗസ്ഥർ എങ്ങിനെ ഭയപ്പെടാതിരിക്കും. വിനീത വിധേയരായി അവർ നില്ക്കുമ്പോൾ നാട്ടുകാരായ പതിനായിരങ്ങൾ അനുഭവിക്കുന്ന പീഢനങ്ങ ൾ എത്ര കാലം സഹിക്കും.
അശാസ്ത്രീയവും അപ്രായോഗികവുമായ സോയിൽ നെയിലിങ്ങ് ടെക്നോളജിയിൽ നിർമ്മിച്ച വൻ മതിലുകൾ നിരന്തരം ഇടിഞ്ഞു വീഴുന്നു.
അപകടങ്ങൾ, ഗതാഗത തടസ്സം. വാഹന ഗതാഗതം വർഷങ്ങളായി താറുമാറാവുക വഴി സാധാണക്കാർ , ആയിരക്കണക്കിന് വിദ്യാർത്ഥികൾ, രോഗികൾ , വിമാനത്താവളങ്ങളിൽ പോകേണ്ടവർ, ചരക്കു വാഹനങ്ങൾ എല്ലാം വഴിയിൽ മണിക്കൂറുകൾ കുടുങ്ങിക്കിടക്കുകയാണ്.
ഒരു പദ്ധതിയ്ക്ക് തുടക്കം കുറിക്കുമ്പോൾ ജില്ലാ ഭരണകൂടം, എം.പി.മാർ, എ.എൽ. എ മാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളൂടെ പ്രതി നിധികൾ ഇവരുടെയെല്ലാം പ്രായോഗിക നിർദ്ദേശങ്ങൾ ഉൾക്കൊള്ളും. അത് സ്വീകരിച്ച്, മുന്നോട്ടു പോയെങ്കിൽ ഈ സങ്കീർണ്ണമായ സ്ഥിതി വരില്ലായിരുന്നു.
ഒന്ന് രണ്ട് ഉദാഹരണങ്ങൾ മാത്രം നിരത്താം. അഴിയൂർ- വടകര സെക്ടർ നോക്കുക. മുക്കാളി ടൗണിൽ മാത്രം രണ്ട് സുപ്രധാന അണ്ടർ പാസ്സുകൾ അനിവാര്യമാണ്. ഒന്ന് വടക്കെ മുക്കാളി, മറ്റൊന്ന് മീത്തലെ മുക്കാളി. എത്ര ജനവിരുദ്ധ എഞ്ചിനിയർക്കും ഈ അനിവാര്യത നിരാകരിയ്ക്കാൻ കഴിയില്ല. വടക്കെ മുക്കാളിയിൽ റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്ന് പടിഞ്ഞാറ് ഭാഗത്ത് സബ് വേ നൽകുന്നതിന് പകരമായി ഒരു ഇടവഴിയുടെ വീതിയില്ലാത്ത , ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന സബ് വേ പണിത ബുദ്ധി അപാരം തന്നെ. തീർന്നില്ല.
മലബാറിലെ ശ്രദ്ധേയമായ ചോമ്പാല ഫിഷിങ്ങ് ഹാർബർ. ആയിരങ്ങൾ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വടകര താലൂക്കിലെ സാമ്പത്തിക - സാമൂഹ്യ വളർച്ചയുടെ പ്രധാന കേന്ദ്രമായ ഹാർബറിലേക്ക് നൂറു കണക്കിന് വലുതും ചെറുതുമായ വാഹനങ്ങൾ കടന്നു പോകുന്നു. ഇവിടെ ഒരു അടിപ്പാത ആവശ്യമില്ലെങ്കിൽ എവിടെയാണ് അത് പണിയേണ്ടത് ? ഈ അശാസ്ത്രീയതയാണ് യുദ്ധകാല അടിസ്ഥാനത്തിൽ ആദ്യം പരിഹരിയ്ക്കപ്പെടേണ്ടത്. വടകര , കുറ്റ്യാടി എം. എൽ.എ. മാർ വടകര എം.പി., , എല്ലാറ്റിനും ഉപരി ബഹു. കേരള മുഖമന്ത്രി എന്നിവരെല്ലാം ഇടപെട്ട , തീർത്തും അനിവാര്യമായ മീത്തലെ മുക്കാളി അണ്ടർ പാസ് അടയന്താര്മായി അനുവദിക്കുകയാണ് വേണ്ടത്.
അഴിയൂർ-നടാൽ വരെയുള്ള പാത മുൻ മുഖ്യമന്ത്രിയുടെ താല്പര്യം മാത്രം മുൻ നിർത്തി സബ്വേകൾ, സർവീസ് റോഡുകൾ എല്ലാം സമയ ബന്ധിതമായി നടപ്പാക്കാൻ N.H. 66 അധികൃതർ തയ്യാറായില്ലെ? സ്വാഭാവിക നീതി മാത്രമാണ് അഴിയൂർ-വടകര പ്രദേശത്തെ ജനങ്ങൾ ചോദിക്കുന്നത്.
കോർപ്പറേറ്റ് താൽ പര്യം മാത്രം പരിരക്ഷിക്കുന്ന ഒരു ഭരണകൂടം അഡാനിക്ക് മുൻപിൽ വിനീത വിധേയമായി നിൽക്കുന്നത് കഷ്ടമാണ്. ജനങ്ങൾ ചോദിക്കുന്നത് നീതി മാത്രം.
- മുല്ലപ്പള്ളി രാമചന്ദ്രൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































