മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം: മുല്ലപ്പള്ളി രാമചന്ദ്രൻ
വടകര: നാല് പതിറ്റാണ്ടോളം ‘കോൾഡ് സ്റ്റോറേജിൽ’ വെച്ചശേഷമാണ് ദേശീയപാത 66-ന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഒരുകാലത്ത് “ദേശീയപാത നാടിന് വിപത്ത്, കേരളത്തെ രണ്ടായി മുറിക്കുന്ന പദ്ധതി വേണ്ട” എന്ന മുദ്രാവാക്യം ഉയർത്തിയവരാണ് ഇന്ന് ദേശീയപാതയു ടെ വികസനത്തിന്റെ ചരിത്രം പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ദേശീയപാത വികസനത്തിന് ശക്തമായ ഇച്ഛാശക്തിയും ദീർഘവീക്ഷണ വും പ്രകടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംഭാവനകൾ മറക്കാനാകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേട്ടുകേൾവിയില്ലാത്ത മികച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയതിലൂടെ ഉമ്മൻ ചാണ്ടി ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പദ്ധതി അശാസ്ത്രീയ മായാണ് മുന്നോട്ടുപോകുന്നതെന്ന പരാതികൾ സംസ്ഥാന വ്യാപകമായി വർഷങ്ങളായി ഉയരുന്നുണ്ട്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ഉടൻ ദേശീയപാത അധികൃതരുമായി ഗൗരവമായ അവലോകന ചർച്ചകൾ നടത്തികഴിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.
അഴിയൂർ–വെങ്ങളം 41 കിലോമീറ്റർ സെക്ടറിലാണ് ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതെന്നാണ് തന്റെ വിലയിരുത്തലെന്നും, ആവശ്യമായ വിദഗ്ധ പഠനവും പ്രായോഗികമായ ആസൂത്രണവും കൂടാതെയാണ് ചില നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു. നിർമ്മാണത്തിലെ അപാകതകൾ മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണേണ്ടത് ദേശീയപാത അതോറിറ്റി അധികൃതരുടെ ഉത്തരവാദിത്വമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
നിർമ്മാണത്തിലെ അപാകതകൾ
ജനജീവിതത്തെ ബാധിക്കുന്നു
അശാസ്ത്രീയമായ നിർമ്മാണ രീതികളുടെ ഭാഗമായി മണ്ണിടിച്ചിൽ, മതിലുകൾ തകർന്നുവീഴൽ, അപകടങ്ങൾ, ഗതാഗത തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ദേശീയപാത നിർമ്മാണം മൂലം വാഹനഗതാഗതം ദീർഘകാലമായി തടസ്സപ്പെടുന്നത് സാധാരണ യാത്രക്കാരെയും വിദ്യാർഥികളെയും രോഗികളെയും വിമാനത്താവളങ്ങളിലേക്ക് പോകുന്നവരെയും ചരക്കുവാഹനങ്ങളെയും ഒരുപോലെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിക്കൂറുകളോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ഒരു വലിയ അടിസ്ഥാനസൗകര്യ പദ്ധതി നടപ്പാക്കുമ്പോൾ ജില്ലാ ഭരണകൂടം, എം.പി.മാർ, എം.എൽ.എമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരുടെ പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
അത്തരം നിർദേശങ്ങൾ സമയബന്ധിതമായി പരിഗണിച്ചിരുന്നെങ്കിൽ നിലവിലെ പല സങ്കീർണതകളും ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുക്കാളിയിൽ രണ്ട് അടിപ്പാതകൾ അനിവാര്യം
അഴിയൂർ–വടകര മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് ഉദാഹരണമായി മുക്കാളി ടൗണിലെ ഗതാഗത സംവിധാനത്തെ മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
മുക്കാളിയിൽ വടക്കെ മുക്കാളിയിലും മീത്തലെ മുക്കാളിയിലും രണ്ട് പ്രധാന അടിപ്പാതകൾ അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വടക്കെ മുക്കാളിയിൽ റെയിൽവേ സ്റ്റേഷൻ റോഡുമായി ബന്ധിപ്പിക്കുന്ന തിനായി നിലവിൽ ഒരുക്കിയിരിക്കുന്ന സംവിധാനത്തിന് പ്രായോഗിക പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചോമ്പാല ഫിഷിങ് ഹാർബറിന് സമീപം
അടിപ്പാത വേണം
മലബാറിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ചോമ്പാല ഫിഷിങ് ഹാർബറിലേക്ക് നൂറുകണക്കിന് ചെറുതും വലുതുമായ വാഹന ങ്ങൾ പ്രതിദിനം സഞ്ചരിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനവുമായി ബന്ധപ്പെട്ട ഈ മേഖലയിലേക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഹാർബറിന് സമീപം അടിപ്പാത പരിഗണിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മീത്തലെ മുക്കാളി അണ്ടർപാസ് അടിയന്തരമായി അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത് .
വടകര, കുറ്റ്യാടി എം.എൽ.എമാരും വടകര എം.പിയും ഇതേനിലപാടു മായി ബന്ധപ്പെട്ടിട്ടുണ്ട് . സംസ്ഥാന മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് ഇതിനകം യോഗം വിളിച്ചിട്ടുണ്ട് .
ജനങ്ങളുടെ ദീർഘകാല ആവശ്യം പരിഗണിച്ച് നടപടി വേഗത്തിലാക്കണ മെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു.
ജനങ്ങൾ ചോദിക്കുന്നത് നീതി മാത്രം
അഴിയൂർ മുതൽ നടാൽ വരെയുള്ള ദേശീയപാത വികസനത്തിൽ സബ്ബ്‌വേകളും സർവീസ് റോഡുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ അധികൃതർ തയ്യാറാകേണ്ടതുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി .
വികസനപദ്ധതികളുടെ ഗുണഫലം ജനങ്ങൾക്ക് ലഭിക്കുന്ന തരത്തിൽ സ്വാഭാവിക നീതി ഉറപ്പാക്കുകയാണ് വേണ്ടത്. കോർപ്പറേറ്റ് താൽപര്യ ങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന സമീപനം പാടില്ലെന്നും ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങൾ ചോദിക്കുന്നത് നീതി മാത്രമാണ്എന്ന നിലപാടാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തനിക്കുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































