ചോമ്പാൽ: ദേശീയപാതയിൽ ചോമ്പാൽ ടോൾ പ്ലാസയ്ക്ക് സമീപം റോഡിന്റെ ഇരുവശങ്ങളിലും വലിയ ലോറികളും മറ്റ് ഭാരവാഹനങ്ങളും രാപ്പകൽ നിർത്തിയിടുന്നത് ഗുരുതരമായ അപകടഭീഷണി ഉയർത്തുന്നു. ടോൾ പ്ലാസയിൽ നിലവിൽ മൂന്ന് വരി സഞ്ചാരപാതയുണ്ടെങ്കിലും റോഡിന്റെ ഇരുവശവും കൈയേറിയുള്ള അനധികൃത പാർക്കിംഗ് ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും കാരണമാകുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.
പാർക്കിംഗ് സംബന്ധിച്ച് പ്രദേശവാസികളും യാത്രക്കാരും നിരവധി തവണ ചോമ്പാൽ പോലീസിൽ നേരിട്ട് പരാതി നൽകിയിട്ടും കാര്യമായ നടപടിയു ണ്ടാകാത്തതിൽ നാട്ടുകാർക്കിടയിൽ കടുത്ത അമർഷമാണ്. റോഡ് സുരക്ഷയുടെ പേരിൽ സർക്കാരും മോട്ടോർ വാഹന വകുപ്പും കർശന നടപടികൾ പ്രഖ്യാപിക്കുമ്പോഴും ടോൾ പ്ലാസയ്ക്ക് സമീപത്തെ അനധി കൃത പാർക്കിംഗ് തുടരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
വാഹന ഉടമകളോടും ഡ്രൈവർമാരോടും പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും പരാതികൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
തിരക്കേറിയ ദേശീയപാതയിൽ വലിയ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നത് മറ്റ് വാഹനങ്ങൾക്ക് കാഴ്ചയും സഞ്ചാരസൗകര്യവും തടസ്സപ്പെടുത്തുന്നതിനാൽ ഏത് സമയത്തും വലിയ അപകടത്തിന് സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
താൽക്കാലിക ബാരിക്കേഡുകൾ വേണം
നേരത്തെ റോഡും ഡ്രെയിനേജും തമ്മിലുള്ള വ്യത്യാസം (മിസ്മാച്ചിങ്) മൂലം അപകടസാധ്യത നിലനിന്നിരുന്ന ഭാഗങ്ങളിൽ റോഡരികിൽ താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ അപകടങ്ങൾ ഒരു പരിധിവരെ നിയന്ത്രി ക്കാനായതായി നാട്ടുകാർ പറയുന്നു. ഇതേ മാതൃകയിൽ ചോമ്പാൽ ടോൾ പ്ലാസയ്ക്ക് സമീപവും റോഡിന്റെ ഇരുവശങ്ങളിലും അടിയന്തരമായി ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ അനധികൃതമായി നിർത്തിയി ടുന്നത് പൂർണമായും ഒഴിവാക്കണമെന്നാണ് ആവശ്യം.
‘അപകടം സംഭവിച്ച ശേഷമേ അധികൃതർ കണ്ണുതുറക്കൂ’
വലിയൊരു അപകടം സംഭവിച്ച ശേഷമേ അധികൃതർ കണ്ണുതുറക്കൂ എന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ബാബുരാജ് കുറ്റപ്പെടുത്തി.
ജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത സമീപനം തുടരുകയാണെങ്കിൽ നാട്ടുകാർക്ക് ശക്തമായ ജനകീയ പ്രതിഷേധത്തിലേക്ക് നീങ്ങേണ്ടിവ രുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും അടിയന്തരമായി ഇടപെട്ട് അനധികൃത പാർക്കിംഗ് തടയുന്നതി നൊപ്പം സ്ഥിരം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു.
അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും പി. ബാബുരാജ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































