ബി .കെ . തിരുവോത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ രാഷ്ട്രീയം മറന്നൊരു സമാഗമം

ബി .കെ . തിരുവോത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ രാഷ്ട്രീയം മറന്നൊരു സമാഗമം
ബി .കെ . തിരുവോത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ രാഷ്ട്രീയം മറന്നൊരു സമാഗമം
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Sep 06, 11:11 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പ്രഥമ ബി.കെ. തിരുവോത്ത് പുരസ്കാരം

മുല്ലപ്പള്ളി രാമചന്ദ്രന് ;

 ഓർമ്മകളിൽ വിതുമ്പി മുൻ കെ.പി.സി.സി. പ്രസിഡന്റ്

വടകര: രാഷ്ട്രീയത്തിന്റെ വേർതിരിവുകൾക്കപ്പുറം ഒരു മനുഷ്യന്റെ ഓർമ്മയ്ക്കു മുന്നിൽ എല്ലാവരും ഒന്നിച്ചുനിന്ന അപൂർവ നിമിഷങ്ങൾക്കാ ണ് വടകര സാക്ഷിയായത്.

സാഹിത്യത്തിലും സഹകരണ പ്രസ്ഥാനത്തിലും പൊതുപ്രവർത്തനത്തിലും ഒരുപോലെ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച നാടിൻറെ അഭിമാനമായ ബി.കെ. തിരുവോത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ രാഷ്ട്രീയം മറന്നൊരു സമാഗമമായി അനുസ്മരണവും പ്രഥമ ബി.കെ. തിരുവോത്ത് അവാർഡ് സമ്മേളനവും മാറി.

minister

സഹകരണ മേഖലയിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച പോരാളിയും, എഴുത്തുകാരനും, രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന തിരുവോത്തിന്റെ ബഹുമുഖ വ്യക്തി ത്വത്തെ അനുസ്മരിച്ച ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഥമ ബി.കെ. തിരുവോത്ത് പുരസ്കാരം സമ്മാനിച്ചു.

ഇരുപത്തയ്യായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബി.കെ. തിരുവോത്ത് പുരസ്കാരം.

കേരള സഹകരണ വകുപ്പ് മന്ത്രി എം. ലിജു സമ്മേളനം ഉദ്ഘാടനം ചെയ്തു.

qq

“ആദർശ രാഷ്ട്രീയത്തിന്റെ ഉജ്ജ്വല പ്രതീകം”

ബി.കെ. തിരുവോത്തിന്റെ സാമൂഹിക ഇടപെടലുകളും സഹകരണ മേഖലയ്ക്ക് നൽകിയ സംഭാവനകളും അനുസ്മരിച്ച മന്ത്രി എം. ലിജു, കേരളം മുഴുവൻ അറിയപ്പെടുന്ന സഹകാരിയായും പ്രമുഖ സാഹിത്യകാ രനാ യും ഉന്നതനായ കോൺഗ്രസ് നേതാവായും തിരുവോത്ത് നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ ആഴത്തി ലുള്ള അടയാളങ്ങൾ പതിപ്പിച്ചുവെന്ന് പറഞ്ഞു.

stage3memento

ബി.കെ. തിരുവോത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം മുൻ കേന്ദ ആഭ്യന്തര സഹമന്ത്രിയും മുൻ കെ പി സി സി പ്രസിഡണ്ടുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

mullsp

മുല്ലപ്പള്ളി രാമചന്ദ്രൻ ആദർശ രാഷ്ട്രീയത്തിന്റെ ഉജ്ജ്വലമായ പ്രതീകമാണ്. പൊതുപ്രവർത്തനം അധികാരത്തിലേക്കുള്ള യാത്ര മാത്രമാണെന്ന അബദ്ധചിന്ത അദ്ദേഹത്തിൽ ഒരിക്കലും കാണാനായിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകൾ സ്ഫടികം പോലെ വ്യക്തമായിരുന്നു. അവസരവാദ രാഷ്ട്രീയത്തിന്റെ വഴികൾ മുല്ലപ്പള്ളിക്ക് അന്യമായിരുന്നു” മന്ത്രിയുടെ വാക്കുകളിൽ അഭിമാനം നിറഞ്ഞുനിന്നു

spes

ഗോഡ്‌ഫാദർ’ ഇല്ലാതെ സ്വന്തം നിലപാടുകളുടെയും പ്രവർത്തനത്തി ന്റെയും കരുത്തിൽ ഉയർന്ന അപൂർവം കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് മുല്ലപ്പള്ളിയെന്നും ലിജു അഭിപ്രായം ഓഡിറ്റോറിയം തിങ്ങി നിറഞ്ഞ സദസ്സ് കരഘോഷത്തോടെ ഏറ്റുവാങ്ങി .

മുല്ലപ്പള്ളി എന്ന രാഷ്ട്രീയ നേതാവിനോട് ജനങ്ങൾക്കുള്ള വിശ്വാസമാണ് വടകരയിലെയും കണ്ണൂരിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചതെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാന്യമായ രാഷ്ട്രീയത്തിന്റെ പ്രതിരൂപമാണ് മുല്ലപ്പള്ളി എന്നും മന്ത്രി പറഞ്ഞു.

stage-remaothers

സഹകരണ ജീവനക്കാരുടെ അവകാശപ്പോരാട്ടത്തിലെ മുന്നണിപ്പോരാളി

സഹകരണ ജീവനക്കാരെയും പെൻഷൻകാരെയും സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി മുന്നിൽനിന്ന ബി.കെ. തിരുവോത്ത് കേരള കോ-ഓപ്പ റേറ്റീവ് എംപ്ലോയീസ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റുമായിരു ന്നു.

സഹകരണ ജീവനക്കാർക്ക് പെൻഷൻ ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. സംഘടനാ പ്രവർത്തനത്തിനൊപ്പം സാഹിത്യത്തെയും രാഷ്ട്രീയത്തെയും ചേർത്തുപിടിച്ച തിരുവോത്ത് നിരവധി പുസ്തകങ്ങൾ രചിച്ചു.

സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2015-ലെ സദ്ഭാവന സാഹിത്യ പുരസ്‌കാരവും 2014-ലെ അർപ്പണ വിജ്ഞാനവേദി അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

stage-unkn

രുണാകരന്റെ വാക്കുകൾ ഓർത്തപ്പോൾ സദസ്സ് നിശ്ശബ്ദമായി

ചടങ്ങിൽ ഏറ്റവും വൈകാരികമായ നിമിഷങ്ങൾക്ക് സാക്ഷിയായത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി പ്രസംഗമായിരുന്നു.

മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായുള്ള ആത്മബന്ധത്തിന്റെ ആഴം അദ്ദേഹം സദസ്സിനു മുന്നിൽ തുറന്നുപറഞ്ഞപ്പോൾ ചടങ്ങ് ഒരു അനുസ്മരണ സമ്മേളനം എന്നതിലുപരി പഴയ രാഷ്ട്രീയകാലത്തിന്റെ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്ന നിമിഷമായി.കുടുംബ സദസ്സായി മാറി .ജീവിതത്തിന്റെ അവസാന നാളുകളിൽ കെ. കരുണാകരൻ തന്നോട് പങ്കുവച്ച വേദന നിറഞ്ഞ വാക്കുകളും മുല്ലപ്പള്ളി ഓർത്തെടുത്തു.

തങ്ങൾക്കിടയിലെ ആത്മബന്ധം തകർത്തത് ആരാണെന്നതിനെക്കുറിച്ച് കരുണാകരൻ അവസാന നാളുകളിൽ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത മുല്ലപ്പള്ളി, “കൂടെ നിന്നുകൊണ്ട് നമ്മളെ തമ്മിൽ അകറ്റുകയായിരുന്നു” എന്ന കരുണാകരന്റെ വാക്കുകൾ സദസ്സുമായി പങ്കുവച്ചു.

വർഷങ്ങളോളം രാഷ്ട്രീയത്തിന്റെ കയറ്റിറക്കങ്ങൾക്കിടയിലും നിലനിന്ന ആ ആത്മബന്ധത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ മുല്ലപ്പള്ളിയുടെ ശബ്ദത്തിലും വാക്കുകളിലും വികാരത്തിന്റെ വേലിയേറ്റമായിരുന്നു. രാഷ്ട്രീയ ചരിത്രത്തിലെ ബന്ധങ്ങളും വേർപിരിയലുകളും വ്യക്തിബന്ധങ്ങളുടെ നൊമ്പരങ്ങളും ആ വാക്കുകളിൽ വീണ്ടും ജീവൻ നേടി.

“രാജീവ് ഗാന്ധി ഉണ്ടായിരുന്നെങ്കിൽ...”

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള ആത്മബന്ധത്തിന്റെ ഓർമ്മകളും മുല്ലപ്പള്ളി പങ്കുവച്ചു.രാഷ്ട്രീയ നേതാവെന്നതിലുപരി ജ്യേഷ്ഠ-സഹോദര ബന്ധത്തിന്റെ ഊഷ്മളതയായിരുന്നു താനും രാജീവ് ഗാന്ധിയും തമ്മിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധിയോടൊപ്പമുള്ള നാളുകളുടെ ഓർമ്മകൾ പറയുന്നതിനിടെ “രാജീവ് ഗാന്ധി ഉണ്ടായിരുന്നെങ്കിൽ...” എന്ന വാക്കുകളിൽ മുല്ലപ്പള്ളിയുടെ ശബ്ദം ഇടറി.

ഇന്ദിരാഗാന്ധിയുമായി മുല്ലപ്പള്ളി രാമചന്ദ്രന് രാഷ്ട്രീയബന്ധത്തിനപ്പുറം ഹൃദയത്തോട് ചേർന്ന ആത്മബന്ധമായിരുന്നു. ഇന്ദിരാജിയുടെ വിശ്വാസ വും വാത്സല്യവും നേരിട്ട് അനുഭവിച്ച അപൂർവ നേതാക്കളിലൊരാളായി രുന്നു മുല്ലപ്പള്ളി.

ആ ബന്ധത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വിലമതിക്കാനാവാത്ത അധ്യായമാണ്.ഇന്ദിരാഗാന്ധിയുമായി മുല്ലപ്പള്ളി രാമചന്ദ്രന് രാഷ്ട്രീയബന്ധത്തിനപ്പുറം ഹൃദയത്തോട് ചേർന്ന ആത്മബന്ധ മായിരുന്നു. ഇന്ദിരാജിയുടെ വിശ്വാസവും വാത്സല്യവും നേരിട്ട് അനുഭവിച്ച അപൂർവ നേതാക്കളിലൊരാളായിരുന്നു മുല്ലപ്പള്ളി; ആ ബന്ധത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വിലമതിക്കാ നാവാത്ത അധ്യായമാണ്.

ഒരമ്മയ്ക്ക് മകനോടുള്ള വാത്സല്യമായിരുന്നു അവർ തമ്മിൽ .ലോകസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കാൻ മുല്ലപ്പള്ളിയിൽ നിർബ്ബന്ധ പ്രേരണ ചെലുത്തിയതും ഇന്ദിരാജിയായിരുന്നുവെന്നും അദ്ദേഹം തുറന്നു സമ്മതി ക്കുകയുണ്ടായി .

ഒരു നിമിഷം അദ്ദേഹം വിതുമ്പി.

ആ വികാരനിർഭരമായ നിമിഷം

സദസ്സിനെയും നിശ്ശബ്ദമാക്കി. രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായിരു ന്നു രാജീവ് ഗാന്ധിയുമായുണ്ടായിരുന്നതെന്നും ആ ബന്ധത്തിന്റെ ഓർ മ്മകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഓർമ്മകൾ രാഷ്ട്രീയം മറന്നപ്പോൾ

തിരുവോത്ത് എന്ന മനുഷ്യന്റെ ഓർമ്മയ്ക്ക് മുന്നിൽ വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിന്നെത്തിയവർ ഒരേ വേദിയിൽ ഒന്നിച്ചുനിന്നത് ചടങ്ങിന്റെ മറ്റൊരു പ്രത്യേകതയായി.

സഹകരണ മേഖലയിലെ അവകാശപ്പോരാട്ടങ്ങൾക്കും സാഹിത്യത്തിനും പൊതുപ്രവർത്തനത്തിനും നൽകിയ തിരുവോത്തിന്റെ സംഭാവനകൾ അനുസ്മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഇന്നത്തെ പൊതുജീവിതത്തിനും പ്രസക്തമാണെന്ന ഓർമ്മപ്പെടുത്തലായി സമ്മേളനം മാറി.

തിരുവോത്തിന്റെ ഓർമ്മകളിൽ തുടങ്ങി മുല്ലപ്പള്ളിയുടെ രാഷ്ട്രീയ ജീവിതത്തിലെ സൗഹൃദങ്ങളിലേക്കും നഷ്ടങ്ങളിലേക്കും സഞ്ചരിച്ച ചടങ്ങ് ഒടുവിൽ ഒരു സന്ദേശം കൂടി ബാക്കിവെച്ചു ...

 രാഷ്ട്രീയം മനുഷ്യരെ വേർതിരിച്ചേക്കാം; എന്നാൽ നല്ല മനുഷ്യരുടെ ഓർമ്മകൾ അവരെ വീണ്ടും ഒന്നിപ്പിക്കും.

കെ.പി.സി.സി. അംഗം അഡ്വ. ഐ. മൂസ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.കെ. രമ എം.എൽ.എ, വി.എം. ചന്ദ്രൻ, സുനിൽ മടപ്പള്ളി, കളത്തിൽ പീതാംബരൻ, പി.സി. ഷീബ, സി.വി. അജിയൻ, ശശിധരൻ കരിമ്പനപ്പാലം, സതീശൻ കുരിയാടി, പുറന്തോടത്ത് സുകുമാരൻ, സി.കെ. വിശ്വനാഥൻ, കാവിൽ രാധാകൃഷ്ണൻ, അനുസ്മരണസമിതി ചെയർമാൻ എം. പ്രഭുദാസ്, മോഹനൻ പാറക്കടവ്, ജമാൽ കോരംകൊട്ട്, പി. അശോകൻ, വി.കെ. പ്രേമൻ, പ്രകാശൻ കുനിയിൽ, തേറത്ത് കുഞ്ഞുകൃഷ്ണൻ നമ്പ്യാർ, ആവോലം രാധാകൃഷ്ണൻ, കുയിമ്പിൽ കുഞ്ഞബ്ദുള്ള ഹാജി, സുബിൻ മടപ്പള്ളി ,അഭിനന്ദ ജി. മാധവ് തുടങ്ങിയവർ സംസാരിച്ചു.മുല്ലപ്പള്ളി രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.

nnnnnnnnnnnnnnnnnnnnn

mmm

capture

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മനസ്സാക്ഷിയുടെ ശബ്ദം കേൾക്കുക : ഡോ .റിജി ജി നായർ
N
NIS
N
VAIDU