അക്ഷരങ്ങളോടൊപ്പം ജീവിതവും പഠിപ്പിക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ .മിടുക്കരായ വിദ്യാർഥികളെ മാത്രം മുന്നിലെത്തിക്കുക എന്നതല്ല അധ്യാപകരുടെ ദൗത്യം.
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും ആത്മവിശ്വാസവും പ്രചോദനവും നൽകി ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് അധ്യാപകരുടെ യഥാർഥ ഉത്തരവാദിത്വം
പാഠപുസ്തകത്തിലെ ഉത്തരങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം ജീവിതത്തിലെ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ നിൽക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കണം. മൊബൈലും ഇന്റർനെറ്റും ഇന്ന് കുട്ടികൾക്ക് ധാരാളം വിവരങ്ങൾ നൽകുന്നുണ്ട്. എന്നാൽ മൂല്യങ്ങൾ, സഹാനുഭൂതി, സാമൂഹിക പ്രതിബദ്ധത, മനുഷ്യത്വം എന്നിവ പകർന്നുനൽകുന്നതിൽ നല്ല അധ്യാപകന്റെ പങ്ക് നിർണായകമാണ്.
കുട്ടികളെ മികച്ച മാർക്ക് നേടുന്നവരാക്കി മാറ്റുന്നതിനൊപ്പം മനസ്സുള്ള മനുഷ്യരായും വളർത്തേണ്ടത് അധ്യാപകരുടെ കടമയാണ്. മാറിവരുന്ന കാലത്ത് അധ്യാപകന്റെ പങ്ക് കൂടുതൽ വലുതാകുകയാണ്. ഗൂഗിളിൽ ലഭിക്കാത്ത അറിവും ജീവിതബോധവുമാണ് ഇന്നത്തെ അധ്യാപകർ കുട്ടികൾക്ക് പകർന്നുനൽകേണ്ടത് .
വിവരങ്ങൾ എല്ലായിടത്തും ലഭ്യമാണ്. എന്നാൽ വിവേകം, മൂല്യബോധം, സാമൂഹിക ബോധം എന്നിവ പകരാൻ അധ്യാപകന്റെ സാന്നിധ്യം അനിവാര്യമാണ്. ഒരു ഡോക്ടറെയോ എൻജിനീയറെയോ കളക്ടറെയോ സൃഷ്ടിക്കുന്നതിനേക്കാൾ മഹത്തായ ദൗത്യം ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കുകയാണ് .
അക്ഷരങ്ങളോടൊപ്പം ജീവിതവും പഠിപ്പിക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ .അതിനായി ജീവിതം സമർപ്പിക്കുന്ന എല്ലാ അധ്യാപകർക്കും സഹപ്രവർത്തകർക്കും, പഠിപ്പിച്ച എല്ലാ ഗുരുക്കന്മാർക്കും അധ്യാപകദിന ആശംസകൾ നേർന്നുകൊണ്ട് ............
ഡോ .എം .എസ് .സുനിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































