ചോമ്പാല: തൊഴിൽ,വനിതാ-ശിശുക്ഷേമ, ക്ഷീരവികസന,മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ചോമ്പാലയിലെ വസതിയിൽ ഇന്ന് സന്ദർശനത്തിനെത്തി .
മുല്ലപ്പള്ളിരാമചന്ദ്രൻ്റെ കുടുംബാംഗങ്ങളും കോൺഗ്രസ്സ് പ്രവർത്തകരും
സുഹൃത്തുക്കളുമടങ്ങുന്ന നിരവധിപേർ ചേർന്ന് മന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി .
കേരളത്തിൽ സമഗ്രമായ വനിതാനയം രൂപീകരിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായി കരട് രേഖ തയ്യാറായതായും സമഗ്രമായ കൂടിയാലോചനകൾക്കു ശേഷം ഈ നയപ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും മന്ത്രി ബിന്ദു കൃഷ്‌ണ മുല്ലപ്പള്ളിരാമചന്ദ്രനുമായി പങ്കുവെക്കുകയുണ്ടായി .
കൂടിക്കാഴ്ചയിലും സ്വീകരണത്തിലും വിരുന്നുസൽക്കാരത്തിലും നിരവധി പേർ പങ്കാളികളായി .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































