തിരുവനന്തപുരം :സ്ത്രീകളുടെ വിദ്യാഭ്യാസവും പൊതുസമൂഹത്തിലെ പങ്കാളിത്തവും സംബന്ധിച്ച നിലപാടിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വ്യക്തത വരുത്തിയതിനെ സ്വാഗതം ചെയ്ത് നടി മാലാ പാർവതി. കേരളം ഒറ്റക്കെട്ടായി ഉയർത്തിയ പ്രതിഷേധവും ശക്തമായ ഇടപെടലുകളും ഫലം കണ്ടതിന്റെ തെളിവാണ് നിലപാട് മാറ്റമെന്നും അവർ പറഞ്ഞു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും അതിനായി പ്രത്യേക സ്‌കൂളുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ടെന്നും സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കിയ സാഹചര്യത്തിലാണ് മാലാ പാർവതിയുടെ പ്രതികരണം.
“കേരളം ഒറ്റക്കെട്ടായി ചെറുത്തതുകൊണ്ടാണ് ഈ നയം മാറ്റമെന്ന് പറയാം. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെയും പ്രത്യേകം അഭിനന്ദിക്കണം. ഇസ്ലാമിലെ സ്ത്രീകളെക്കുറിച്ച് പറഞ്ഞ ഭാഗത്ത് പിശക് സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ അതിശക്തമായ ഒരു സ്ത്രീപക്ഷ നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. ശക്തമായ ഇടപെടൽ ഫലം കണ്ടു,” മാലാ പാർവതി പറഞ്ഞു.
നാടിനെ പിന്നാക്കം തള്ളുന്ന പ്രസ്താവനകൾക്ക് കേരളത്തിന്റെ മണ്ണിൽ സ്വീകാര്യതയില്ലെന്ന ശക്തമായ സന്ദേശമാണ് ഈ സംഭവത്തിലൂടെ സമൂഹം നൽകിയതെന്നും അവർ അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ നേതാക്കളിൽ നിന്ന് പ്രതീക്ഷിച്ച ആർജ്ജവം പൂർണമായി കാണാൻ കഴിഞ്ഞില്ലെങ്കിലും എം.എ. ബേബി ശക്തമായ നിലപാട് സ്വീകരിച്ചതായി മാലാ പാർവതി ചൂണ്ടിക്കാട്ടി.
“ഇത് ഒരു സ്ത്രീപക്ഷ നിലപാട് മാത്രമല്ല, മനുഷ്യപക്ഷ നിലപാടാണ് എന്ന് ഉറക്കെ പറഞ്ഞ എല്ലാവർക്കും അഭിമാനിക്കാം. നാടിന്റെ നിയമത്തിന് വിരുദ്ധമാകരുത് നിലപാടുകൾ,” അവർ പറഞ്ഞു.
അതേസമയം, പുതിയ തലമുറയായ Gen Z, Gen Alpha ഇത്തരം വിഷയങ്ങളിൽ വലിയ താൽപര്യം കാണിക്കുന്നില്ലെന്നും മാലാ പാർവതി അഭിപ്രായപ്പെട്ടു. “അത് അവരുടെ വിഷയമല്ലായിരിക്കാം. എങ്കിലും പ്രതിരോധിക്കേണ്ടത് പ്രതിരോധിച്ചും പ്രതിഷേധിക്കേണ്ടതിന് പ്രതിഷേധിച്ചും നമുക്ക് മുന്നോട്ടുപോകാം,” അവർ കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ അവകാശങ്ങളെയും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെയും സാമൂഹിക മുന്നേറ്റത്തെയും ചോദ്യം ചെയ്യുന്ന നിലപാടുകൾക്കെതിരെ കേരളീയ സമൂഹം ജനാധിപത്യപരമായി പ്രതികരിക്കണമെന്ന സന്ദേശമാണ് മാലാ പാർവതിയുടെ പ്രതികരണത്തിലൂടെ ഉയരുന്നത്.
:ചിത്രങ്ങൾ:പ്രതീകാത്മകം
243 കിലോമീറ്റർ റേഞ്ച്; കുടുംബങ്ങൾക്ക് പുതിയ ഇലക്ട്രിക് കരുത്തുമായി സിമ്പിൾ വേവ്. Simple Energy
കുടുംബങ്ങളുടെ ദൈനംദിന യാത്ര കൂടുതൽ സൗകര്യപ്രദവും ചെലവുകുറഞ്ഞതുമാക്കാൻ പുതിയ Simple Wave ഇലക്ട്രിക് സ്കൂട്ടർ ശ്രേണി അവതരിപ്പിച്ചു. Simple Wave S, Simple Wave, Simple Wave Plus എന്നീ മൂന്ന് വകഭേദങ്ങളിലായി ആറു മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ദീർഘദൂര റേഞ്ച്, വിശാലമായ സ്റ്റോറേജ്, ആധുനിക സാങ്കേതിക സൗകര്യങ്ങൾ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ശ്രേണിയിലെ ഏറ്റവും ഉയർന്ന മോഡലായ Simple Wave Plus-ന്5 kWh ബാറ്ററിയാണ്. ഇത് ഒരു ചാർജിൽ243 കിലോമീറ്റർ (IDC) വരെ റേഞ്ചും, മണിക്കൂറിൽ90 കിലോമീറ്റർ വരെ പരമാവധി വേഗവും വാഗ്ദാനം ചെയ്യുന്നു.6.4 kW PMSM മോട്ടോറുള്ള ഈ സ്കൂട്ടർ179 Nm വീൽ ടോർക്ക് ഉൽപ്പാദിപ്പിക്കുന്നു. 3.7 kWh, 2.7 kWh, 2.2 kWh ബാറ്ററി ഓപ്ഷനുകളും ലഭ്യമാണ്—ഇവ യഥാക്രമം 171 കിലോമീറ്റർ,132 കിലോമീറ്റർ, 110 കിലോമീറ്റർ IDC റേഞ്ച് നൽകുന്നു. എല്ലാ വേരിയന്റുകളിലും Ride, Eco, ECOX എന്നീ റൈഡിംഗ് മോഡുകൾ ഉണ്ട്;
ഉയർന്ന മോഡലുകളിൽ Sport Mode-ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. 70 ലിറ്റർ വരെ സ്റ്റോറേജ് ശേഷി—4 ലിറ്റർ "Pill" auxiliary സ്റ്റോറേജ് കമ്പാർട്മെന്റ്, 63 ലിറ്റർ വരെ അണ്ടർ-സീറ്റ് സ്റ്റോറേജ്,3 ലിറ്റർ ഗ്ലൗ ബോക്സ് എന്നിവയും ഉൾപ്പെടുന്നു. കുടുംബ യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്ന രീതിയിലാണ് രൂപകൽപ്പന. ഫീച്ചറുകളിൽ Ride, Eco, ECOX മോഡുകൾ, ഉയർന്ന മോഡലുകളിൽ Sport Mode, 7-ഇഞ്ച് TFT അല്ലെങ്കിൽ 5-ഇഞ്ച് EBN ഡിസ്‌പ്ലേ, Bluetooth കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, OTA അപ്ഡേറ്റുകൾ, traction control, regenerative braking, hill-hold assist, reverse mode തുടങ്ങിയ സ്മാർട്ട് ഫീച്ചറുകളും ഉൾപ്പെടുന്നു. 300 mm water-wading ശേഷി, 175 mm ground clearance, 775 mm seat height, IP67 ബാറ്ററി സംരക്ഷണം എന്നിവയും ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ സവിശേഷതകളാണ്. ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള Wave Plus0 മുതൽ80% വരെ വെറും2 മണിക്കൂർ15 മിനിറ്റിൽ ചാർജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. എല്ലാ മോഡലുകൾക്കും 750W പോർട്ടബിൾ ചാർജറും നൽകുന്നു.
ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു, ഡെലിവറി സെപ്റ്റംബർ അവസാന വാരത്തോടെ ആരംഭിക്കും. വില ആരംഭിക്കുന്നത് ₹1,09,999 മുതലാണ്.
For all the ways you move | The Simple Wave
https://www.youtube.com/watch?v=1wKi8NhV_Sc
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































