സ്ത്രീകളെ പൊതുവേദികളിൽ നിന്ന് മാറ്റിനിർത്തണമെന്നും, അവർ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമൊക്കെ പറയുമ്പോൾ അതിനെ സംസ്കാരത്തിന്റെ പേരിലുള്ള സംരക്ഷണമെന്നു വിളിക്കാനാവില്ല. അത് നിയന്ത്രണത്തിന്റെ മറ്റൊരു മുഖമാണ്.
സ്ത്രീകൾക്ക് വേദി നൽകുമ്പോൾ സമൂഹത്തിന് പുതിയ അറിവുകൾ ലഭിക്കുന്നു. വിദ്യാഭ്യാസവും തൊഴിലും നൽകുമ്പോൾ കുടുംബത്തിന് സാമ്പത്തിക കരുത്ത് ലഭിക്കുന്നു. തീരുമാനമെടുക്കാനുള്ള അധികാരം നൽകുമ്പോൾ നാടിന് കൂടുതൽ മികച്ച നേതൃത്വത്തെ ലഭിക്കുന്നു.
പൊതുവേദി എന്നത് വെറുമൊരു വേദിയല്ല. ഒരു വ്യക്തിയുടെ ആശയങ്ങളും കഴിവുകളും അനുഭവങ്ങളും സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള ഇടമാണ്. അവിടെനിന്ന് സ്ത്രീയെ മാറ്റിനിർത്തുമ്പോൾ ഇല്ലാതാകുന്നത് ഒരു വ്യക്തിയുടെ സാന്നിധ്യം മാത്രമല്ല; അവളുടെ ചിന്തകളും അനുഭവങ്ങളും പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളും കൂടിയാണ്.
അടക്കവും ഒതുക്കവും ഒരാളുടെ വ്യക്തിപരമായ സ്വഭാവഗുണമായരിക്കാം .എന്നാൽ അത് എല്ലാ സ്ത്രീകൾക്കും നിർബന്ധമാക്കുമ്പോൾ അത് ഗുണമല്ലാതാകുന്നു; ഒരു വിലങ്ങായി മാറുന്നു.
ധൈര്യമായി സംസാരിക്കുന്ന സ്ത്രീയെ, ചോദ്യങ്ങൾ ചോദിക്കുന്ന സ്ത്രീയെ, നേതൃത്വം ഏറ്റെടുക്കുന്ന സ്ത്രീയെ ‘അടങ്ങിയൊതുങ്ങണം’ എന്ന് പറഞ്ഞ് ഭയപ്പെടുത്തി നിശ്ശബ്ദയാക്കുന്നത് യഥാർത്ഥത്തിൽ സമൂഹത്തിന്റെ ശബ്ദത്തെയാണ് ദുർബലപ്പെടുത്തുന്നത്.
സ്ത്രീ പിന്നോട്ടുനിന്നാൽ ആർക്കാണ് നേട്ടം?
സ്ത്രീകൾക്കല്ല. സമൂഹത്തിനാണ് നഷ്ടം.
സമൂഹത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ കഴിവും അറിവും നേതൃത്വശേഷിയും മാറ്റിനിർത്തിയിട്ട് ആ സമൂഹത്തിന് എങ്ങനെ യഥാർത്ഥ പുരോഗതി കൈവരിക്കാനാകും?
സ്ത്രീയെ വരുതിയിൽ നിർത്തുന്നതിലല്ല ഒരു സമൂഹത്തിന്റെ പുരോഗതി.
അവൾക്ക് ചിറകു നൽകുന്നതിലാണ്.അവൾ സംസാരിക്കട്ടെ.അവൾ ചോദിക്കട്ടെ.അവൾ തീരുമാനിക്കട്ടെ.അവൾ നേതൃത്വം നൽകട്ടെ.
കാരണം സ്ത്രീയുടെ മുന്നേറ്റം സ്ത്രീയുടെ മാത്രം വിജയമല്ല.
അത് ഒരു സമൂഹത്തിന്റെ മുന്നേറ്റമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
