അഡ്വ.എം.വീരാൻ കുട്ടിയുടെ വേർപാട് ഇന്നലെ രാത്രി വളരെ വൈകിയാണറിഞ്ഞത്. ശാരീകാസ്വാസ്ഥ്യത്തെ തുടർന്ന് കിടപ്പിലായപ്പോൾ ഒന്ന് രണ്ട് തവണ എടവണ്ണപ്പാറയിൽ പോയത് ഓർക്കുകയായിരുന്നു. രോഗം ഭേദമാകുമെന്ന് കരുതിയാണ് വീട്ടിൽ നിന്ന് മടങ്ങിയത്. പരിചയപ്പെട്ടവരെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി വീരാൻ കുട്ടി കടന്നുപോയ ശേഷം സ്നേഹ സമ്പന്നനും വിശ്വസ്തനുമായ ഒരു സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായത്.
അഡ്വ.പി.എം. മുഹമ്മദാലി നയിച്ച ഐ.എസ്. ഒ.യുടെ സംസ്ഥാന അദ്ധ്യക്ഷപദവിയിൽ എത്തിയ വീരാൻ കുട്ടി മലബാർ ക്രിസ്റ്റ്യൻ കോളേജ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് അന്ന് വലിയ വാർത്തയായിരുന്നു.
ഞാൻ കെ.എസ്.യു. നേതൃത്വത്തിലുണ്ടായിരുന്നകാലം മുതൽ വീരാൻ കുട്ടിയുമായി നല്ല സൗഹൃദത്തിലായിരുന്നു.
സോഷ്യലിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന അരങ്ങിൽ ശ്രീധരേട്ടന് പ്രിയംകരനായിരുന്നു വീരാൻ കുട്ടി. ആ കാലഘട്ടത്തിലാണ് ഞങ്ങൾ തമ്മിലുളള ബന്ധം സുദൃഢമാകുന്നത്. ശാന്ത ഭവൻ ലോഡ്ജിൽ സ്ഥിരമായുണ്ടാകാറുള്ള വീരാൻ കുട്ടി കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാമെന്ന് എനിക്ക് വാക്കു നൽകിയത് അക്കാലത്താണ് .
പിന്നീട് വീരാൻ കുട്ടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പടിപടിയായി യൂത്ത് കോൺഗ്രസ്സിലൂടെ കോൺഗ്രസ് നേതൃത്വത്തിലെത്തു കയായിരുന്നു. ഞാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായ 1978 കാലത്താണ് അഡ്വ. പി.ശങ്കരനെ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടാക്കിയത്. ശങ്കരൻ സ്ഥാനമൊഴിഞ്ഞപ്പോൾ വീരാൻ കുട്ടിയെ പ്രസിഡണ്ട് പദവിയിലേക്ക് ഉയർത്തി. വിപുലമായ സൗഹൃദ ബന്ധമുണ്ടായിരുന്ന വീരാൻ കുട്ടി ജില്ല മുഴുവൻ ഓടി നടന്നു പ്രവർത്തിച്ചു. പിന്നീട് ജില്ലാ കോൺഗ്രസ്സ് വൈ.പ്രസിഡണ്ടും തുടർന്ന് ജില്ലാ കോൺഗ്രസ് പ്രസിഡണ്ടും അത് കഴിഞ്ഞു ജില്ലാ യു.ഡി.എഫ്. ചെയർമാനുമാകുന്നു.
ലീഡർ കെ. കരുണാകരനുമായി ഏറെ അടുത്ത ബന്ധമുണ്ടായിരുന്ന വീരാൻ കുട്ടിയെ നാദാപുരത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർ ത്ഥിയാക്കിയതും അദ്ദേഹം തന്നെയാണ്. സംസ്ഥാനത്തെ ആദ്യ മൈനോറിറ്റി കമ്മീഷൻ ചെയർമാനായി വീരാൻ കുട്ടിയെ നിയമിച്ചതും ലീഡറുടെ താല്പര്യം കൊണ്ടു മാത്രമാണ്.
എം.ഇ.എസ്. ഹോസ്റ്റലിലെ വീരാൻ കുട്ടിയുടെ മുറി അക്കാലത്ത് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ താവളമായിരുന്നു.
പാവപ്പെട്ട പ്രവർത്തകരുടെ അഭയമായിരുന്നു എന്നും വീരാൻ കുട്ടി.
പ്രിയ വീരാൻ കുട്ടി യുടെ വേർപാടിലൂടെ ഒരു നല്ല സഹപ്രവർത്തകനെയാണ് നഷ്ടമായിട്ടുള്ളത്.
- മുല്ലപ്പള്ളി രാമചന്ദ്രൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
