മാഹി: ശമ്പളം മുടങ്ങിയതിനും ഔദ്യോഗിക വർക്ക് ഓർഡർനൽകാത്ത തിനുമെതിരെ മാഹി ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാർ ഏകദിന സമരം നടത്തി. മാസങ്ങളായി ശമ്പളം ലഭിക്കാതെയും ഔദ്യോഗിക ഉത്തരവില്ലാതെയും ജോലിചെയ്യേണ്ടിവരുന്ന സാഹചര്യത്തിലാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അർഹമായ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള വർധനവ് നടപ്പാക്കുക, ജീവനക്കാർക്ക് അടിയന്തരമായി വർക്ക് ഓർഡർ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. ജീവനക്കാരുടെ സേവനസുരക്ഷയും സാമ്പത്തിക അവകാശങ്ങളും ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജീവനക്കാർ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിനും, മാഹി അഡ്മിനിസ്ട്രേറ്റർക്കും നിവേദനം നൽകി. ശമ്പള കുടിശ്ശിക വിതരണം ചെയ്യുകയും വർക്ക് ഓർഡർ അനുവദിക്കുകയും ചെയ്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി.
ചിത്രവിവരണം: മാഹി ഗവ: ഹൗസിന് മുന്നിൽ ജീവനക്കാർ നടത്തിയ ധർണ്ണ
മാഹി സഹകരണ കോളേജ് ഭാരത സർക്കാരിന്റെ 'മന്ഥൻ', 'ഉത്ഥാൻ' ദേശീയ വെബിനാറിന്റെ ഭാഗമായി
മാഹി: ഭാരത സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ ഓഫീസ് സംഘടിപ്പിച്ച ദേശീയ വെബിനാറിൽ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് ടെക്നോളജിയും പങ്കാളികളായി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ-നൂതനാശയ ആവാസവ്യവസ്ഥകളുടെ ശാക്തീകരണവും 'മന്ഥൻ', 'ഉത്ഥാൻ' പദ്ധതികളുടെ വിനിയോഗവും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപകൽപ്പന ചെയ്ത വെബിനാറിലാണ് കോളേജ് ഔദ്യോഗികമായി പങ്കുചേർന്നത്.
ഇന്നലെ നടന്ന യൂട്യൂബ് ലൈവ് സെഷനിൽ, ക്യാമ്പസുകളിൽ മികച്ച ഗവേഷണ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളേജ് ഈ ദേശീയ സംരംഭത്തിന്റെ ഭാഗമായത്. കോളേജ് പ്രിൻസിപ്പൽ ഡോ.സി.ജി. ലക്ഷ്മിദേവി മുഖ്യ രക്ഷാധികാരിയായ ചടങ്ങിൽ, ഇന്റസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിന്റെയും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വിദ്യാർത്ഥികളെ ഈദേശീയപരിപാടിയിൽ പങ്കാളികളാക്കിയത്. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ വി.വിപിന മോൾ, ഡോ. എം.ധനിഷ., കെ.ശിൽപ എന്നിവരുടെ ഏകോപനത്തിൽ നടന്ന സെഷനിൽഐ.ഐ.സി കൗൺസിൽ അംഗങ്ങൾ,അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.
ചിത്ര വിവരണം:ദേശീയ വെബിനാറിൽ വിദ്യാർത്ഥികൾ പങ്കാളികളാവുന്നു.
പള്ളൂർ ചാലക്കര നാട്യ ഗൃഹത്തിലെ നൃത്തവിദ്യാർ ത്ഥികൾ മുകാംബികാ ക്ഷേത്രാങ്കണത്തിൽ പ്രശസ്ത നർത്തകി കലൈമാമണി ദിവ്യടീച്ചറുടെ ശിക്ഷണ ത്തിൽ നൃത്താർച്ചന നടത്തിയപ്പോൾ.
കുനിയിൽ ബാലൻ നിര്യാതനായി.
മാഹി:ഇടയിൽ പീടിക മുത്തപ്പൻ ബസ് സ്റ്റോപ്പിനു സമീപം പറമ്പത്ത് വേലാണ്ടി സൗപർണ്ണികയിലെ കുനിയിൽ ബാലൻ (85) നിര്യാതനായി. മാഹി ശ്രീനാരായണ ഓയിൽ മിൽജീവനക്കാരനായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സുജിൻ, ദീപ. മരുമകൻ: മജിത്ത്.
തലശ്ശേരി ആസ്ഥാനമായി ജില്ല രൂപീകരിക്കണം:ബിഡിജെഎസ് .
തലശ്ശേരി :തലശ്ശേരി ആസ്ഥാനമായി ജില്ല രൂപീകരിക്കണ രൂപീകരിക്കണമെന്ന് ബിഡിജെഎസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.പുതിയ ജില്ലകൾ
കേരളത്തിൽ നൽകുമ്പോ ൾ തലശ്ശേരി ഇരിട്ടി താലൂക്കുകൾ ചേർത്ത്ജില്ലാ രൂപീകരിക്കാനുള്ള ആദ്യ പരിഗണന തലശ്ശേരിക്ക് നൽകണം.
സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ കെ സോമൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഇ മനീഷ്പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജിതേഷ് വിജയൻ,കെ വി അജി,പ്രഭാകരൻ മണലുവാരി,താടീ സുരേന്ദ്രൻ,പി വി വാസു,എം കെ രാജീവൻ ,ശ്രീനിവാസൻ പനക്കൽ,കെ സി സതീഷ് ചന്ദ്രൻ മാസ്റ്റർ,സി ബാലചന്ദ്രൻ ,ടി എം ചന്ദ്രൻ ,പ്രഷിജ ചിത്രൻ, ടി കെ ബിന്ദു, ബി ഷമിൽ,കെ പി രാജൻ,പവിത്രൻ വെള്ളങ്ങാട്,എന്നിവർ പ്രസംഗിച്ചു
വേലായുധൻ നിര്യാതനായി.
മാഹി: ഓടത്തിനകം റോഡിൽ കൃപാ ഹൗസിൽ വേലായുധൻ (87) നിര്യാതനായി. (റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ ,ബോർഡർ റോഡ് ഓർഗനൈസേഷൻ ഗവ. ഓഫ് ഇന്ത്യ) ഭാര്യ: ഇന്ദിര ( ഇന്ദിര വിലാസ് വളവിൽ, മാഹി ) മക്കൾ: ഡോ. പ്രവീൺ കുമാർ, പ്രശാന്ത് .മരുമക്കൾ: പ്രീമ ,വിനൂത. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 ന് മാഹി കുന്നുമ്മൽ വാത ശ്മശാനത്തിൽ
അധികൃതരുടെ ശ്രദ്ധയ്ക്ക്: പെരിങ്ങാടി - ഒളവിലം റോഡ് യാത്രക്കാരുടെ പേടി സ്വപ്നമാകുന്നു.
കുഴികളും ചെളിയും നിറഞ്ഞ റോഡ് കാൽനട യാത്ര പോലും ദുഷ്ക്കരം. അടിയന്തിര ഇടപെടൽ വേണം.
പെരിങ്ങാടി: വികസനത്തിന്റെ പേരിൽ റോഡുകൾ വെട്ടിപ്പൊളിച്ച് മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും പുനർനിർമാണം പൂർത്തിയാക്കാത്ത അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. പെരിങ്ങാടി പോസ്റ്റ് ഓഫീസ് മുതൽ കല്ലിലാണ്ടി ജുമാ മസ്ജിദ് വഴിയുള്ള ഒളവിലം–പള്ളിക്കുനി പി.ഡബ്ല്യു.ഡി റോഡിന്റെ ശോചനീയാവസ്ഥയാണ് യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി മാറിനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. വീടുകളിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കാനും പലർക്കും കഴിയുന്നില്ല. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
രണ്ട് വർഷം മുമ്പ് ജല ജീവൻ മിഷൻ്റെ പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡിൻ്റെ വശങ്ങളിലെ കോൺക്രീറ്റ് പൊളിച്ച് കുഴിയെടുത്തിരുന്നു. എന്നാൽ പൈപ്പ് സ്ഥാപിച്ച ശേഷം റോഡ് പൂർണമായും പുനരുദ്ധാരണം നടത്താത്തതിനെ തുടർന്ന് പ്രശ്നം തുടരുകയായിരുന്നു. ഇതിനിടെ കോൺക്രീറ്റ് ചെയ്യുന്നതിനായി ഏകദേശം രണ്ടാഴ്ച മുമ്പ് വീണ്ടും കുഴിയെടുത്തതോടെ റോഡിൻ്റെ സ്ഥിതി കുടുതൽ അപകടകരമായി. കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞതോടെ മഴക്കാലത്ത് യാത്ര കൂടുതൽ ദുഷ്ക്കരമായിരുന്നു. മഴയില്ലാത്തിനാൽ ഇപ്പോൾ വെള്ളം വറ്റിയിറ്റുണ്ടെങ്കിലും അപകടാവസ്ഥക്ക് മാറ്റമില്ല. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിൻ്റെ വശങ്ങളിലേക്ക് മാറിനിൽക്കുന്നതിനിടെ ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും കുഴിയിൽ വീഴുന്നത് പതിവായിരിക്കയാണ്. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരേസമയം കടന്നു പോകാൻ കഴിയാത്തതിനാൽ പലപ്പോഴും ഗതാഗതക്കുരുക്കും രൂപപ്പെടുന്നു. ഒരു റോഡ് തകർന്നു കിടക്കുന്നത് വെറും യാത്രാദുരിതമല്ല, അത് ജനങ്ങളുടെ സുരക്ഷയേയും ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. റോഡ് വെട്ടി പൊളിക്കുന്നതിന് മുമ്പ് പുനരുദ്ധാരണത്തിനുള്ള ഉത്തരവാദിത്വം ഉറപ്പാക്കുകയും പണി പൂർത്തിയാക്കിയ ശേഷം റോഡ് സുരക്ഷിതമായ നിലയിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്യേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ബാധ്യതയാണ്.
ജനങ്ങൾ അപകടത്തിൽപ്പെട്ട ശേഷം നടപടിയെടുക്കുന്ന രീതിക്ക് പകരം, അപകടം ഉണ്ടാക്കുന്നതിന് മുമ്പ് പ്രശ്നപരിഹാരം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പെരിങ്ങാടി പോസ്റ്റ് ഓഫീസ് മുതൽ കല്ലിലാണ്ടി ജുമാ മസ്ജിദ് വഴി ഒളവിലം ഭാഗത്തേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപണികൾ പുർത്തിയാക്കാനും കുഴികൾ സുരക്ഷിതമായി മൂടി റോഡ് പരിപൂർണ്ണമായി ഗതാഗതയോഗ്യമാക്കാനും ബന്ധപ്പെട്ട പി ഡബ്ള്യൂ ഡി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ശക്തമായ ആവശ്യം ഉയരുകയാണ്.
(ബഷീർ ഏരത്ത് പെരിജനങ്ങളുടെ സുരക്ഷയ്ക്ക് ഇനി എത്രനാൾ കാത്തിരിക്കണം?
അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(ബഷീർ ഏരത്ത് പെരിങ്ങാടി)
വി.പി.രാജീവൻ നിര്യാതനായി
പള്ളൂർ താഴെ കീഴക്കേച്ചിന്റവിടെ വലിയ പറമ്പത്ത് രാജീവൻ (50) നിര്യാതനായി. (മത്സ്യ കച്ചവടം) പരേതരായ കൃഷ്ണന്റെയും പാർവ്വതിയുടെയും മകനാണ്. ഭാര്യമാർ: സതി, പരേതയായ സവിത. മക്കൾ: അങ്കീർത്ത് കൃഷ്ണ, അനിഷ്ക.
ഇസ്ലാം സ്ത്രീ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നുവോ?
:ചാലക്കര പുരുഷു
വനിതാ വിമോചനമെന്നത് മനുഷ്യചരിത്രത്തിൽ എല്ലാ കാലത്തും സജീവമായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു സുപ്രധാനവിഷയമാണ്.
മതവിശ്വാസത്തിന്റെ മറപിടിച്ച് പുരുഷ മേധാവിത്വം പല കാലങ്ങളിൽ അടിച്ചേൽപ്പിച്ചതാണ് സ്ത്രീവിരുദ്ധ ആചാരങ്ങളെന്ന് കാണാം. അന്ധവിശ്വാസങ്ങളേയുംഅനാചാരങ്ങളേയും പിൻപറ്റിയാണ് പല വിധ സ്ത്രീ വിരുദ്ധ നിലപാടുകളും ഉത്ഭവിച്ചതെന്ന് കാണാം. കാലാന്തരങ്ങളിൽ സാക്ഷരതയും, ശാസ്ത്രിയ പുരോഗമന കാഴ്ചപാടുകളും കൈവന്നതോടെ മിക്ക മതങ്ങളിലും നവോത്ഥാനവുമുണ്ടായി. നവോത്ഥാന നായകരും അവതരിക്കുകയുണ്ടായി. കാലികമായ മാറ്റങ്ങൾഉൾക്കൊള്ളാൻ കഴിയാതെ വന്നാൽ,അവഗണിക്കപ്പെടുന്ന വിഭാഗം സ്വയം നവീകരിക്കാൻ മുന്നിട്ടിറങ്ങുമെന്നത് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസം ഉന്നതശ്രേണികളിലെത്തി നിൽക്കുമ്പോൾ..
ആധുനിക ലോകത്ത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ഭൗതികവുംബാഹ്യവുമായ തലങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുമ്പോൾ, ഇസ്ലാം സ്ത്രീ സ്വാതന്ത്ര്യത്തെ സമഗ്രവുംആത്മീയവുമായഒരുകാഴ്ച്ചപ്പാടിലൂടെയാണ്ദർശിക്കുന്നത്. പതിനാല്നൂറ്റാണ്ടുകൾക്ക്മുൻപ്,പെൺകുഞ്ഞുങ്ങളെ ജീവനോടെകുഴിച്ചുമൂടിയിരുന്ന, സ്ത്രീകളെ കേവലം ഒരു ഭോഗവസ്തുവായി മാത്രംകണക്കാക്കിയിരുന്ന ഒരു ഇരുണ്ട യുഗത്തിലേക്കാണ് സ്ത്രീക്ക് ജീവിക്കാനും, ആദരിക്കപ്പെടാനുമുള്ള അവകാശംപ്രഖ്യാപിച്ചുകൊണ്ട് ഇസ്ലാംകടന്നുവന്നത്. മാനവികതയുടെയും ലിംഗസമത്വത്തിന്റെയും അടിസ്ഥാനതത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇസ്ലാം സ്ത്രീക്ക് നൽകിയ പദവിയും സ്വാതന്ത്ര്യവും വിപ്ലവാത്മകമായിരുന്നു.ആത്മീയത,വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹികം, കുടുംബം തുടങ്ങിയജീവിതത്തിന്റെഎല്ലാമേഖലകളിലും സ്ത്രീക്ക് അർഹമായ സ്വാതന്ത്ര്യവും അവകാശങ്ങളും ഇസ്ലാംവകവെച്ചുനൽകുന്നുണ്ട്.ആത്മീയവും മാനവികവുമായ തലത്തിലാണ് ഇസ്ലാം സ്ത്രീയുടെസ്വാതന്ത്ര്യത്തെയും സമത്വത്തെയും ആദ്യം നിർവചിക്കുന്നത്. പുരുഷനും സ്ത്രീയും ഒരേ ആത്മാവിൽ നിന്നാണ്സൃഷ്ടിക്കപ്പെട്ടതെന്നാണ് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നത്. ദൈവത്തിന് മുന്നിൽ സ്ത്രീയും പുരുഷനും ഒരേപോലെആദരണീയരാണ്.സൽപ്രവൃത്തികൾ ചെയ്യുന്നതിലും ദൈവസാമീപ്യം സിദ്ധിക്കുന്നതിലും പരലോകത്തെ പ്രതിഫലത്തിലും ഇരുവർക്കും തുല്യമായ അവകാശമുണ്ട്. ആരാധനകളിലോ ആത്മീയഉൽക്കർഷത്തിലോ പുരുഷന് സ്ത്രീക്ക് മേൽ യാതൊരുവിധ മുൻഗണനയുമില്ല. പുരുഷൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അവനുള്ളപ്രതിഫലവും സ്ത്രീ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക്അവൾക്കുള്ള പ്രതിഫലവും പൂർണ്ണമായി ലഭിക്കുമെന്ന് ഖുർആൻ ഉറപ്പുനൽകുന്നു. സ്ത്രീയെ പാപത്തിന്റെ ഉറവിടമായോ, പ്രലോഭനത്തിന്റെ പ്രതീകമായോ കാണുന്ന പ്രാചീന ചിന്താഗതികളെ ഇസ്ലാം പൂർണ്ണമായി നിരാകരിച്ചു. മറിച്ച്, അവൾ ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണെന്ന് പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ രംഗത്ത് സ്ത്രീക്ക് ഇസ്ലാം നൽകിയ സ്വാതന്ത്ര്യം അതിരുകളില്ലാത്തതാണ്. ജ്ഞാനം സമ്പാദിക്കുക എന്നത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണെന്നാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്. ഖുറാന്റെ ആദ്യ ഭാഗത്ത് തന്നെ ഇത് കാണാം. ഇതിൽ സ്ത്രീയും പുരുഷനും ഒരുപോലെ ഉൾപ്പെടുന്നു. അറിവ് നേടുന്നതിൽ നിന്നും ചിന്തിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കുന്ന ഒരു നിയമവും ഇസ്ലാമിലില്ല. പ്രവാചകന്റെ പത്നിയായ ആയിശ ബിൻത് അബൂബക്കർ ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ പണ്ഡിതമാരിൽ ഒരാളായിരുന്നു. ആയിരക്കണക്കിന് പ്രവാചകവചനങ്ങളാണ് അവർ ഉദ്ധരിച്ചത്. പ്രവാചകന്റെ കാലത്തുംഅതിനുശേഷവുംനിയമം,വൈദ്യശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ തങ്ങളുടെ അറിവ്പ്രകടിപ്പിക്കുകയും പുരുഷന്മാർ ഉൾപ്പെടെയുള്ളവർക്ക് ക്ലാസുകൾഎടുക്കുകയും ചെയ്തിരുന്നു. സ്ത്രീക്ക് അറിവ് നേടാനുള്ള സ്വാതന്ത്ര്യം നൽകുക വഴി സമൂഹത്തിന്റെ പകുതിയോളം വരുന്ന ജനവിഭാഗത്തെ ശാക്തീകരിക്കുകയാണ് ഇസ്ലാം ചെയ്തത്.
സാമ്പത്തികരംഗത്താണ് ഇസ്ലാം സ്ത്രീക്ക് ഏറ്റവുംവലിയസ്വാതന്ത്ര്യവുംസുരക്ഷിതത്വവും നൽകിയത്. വിവാഹത്തിന് മുൻപ് പിതാവും,വിവാഹശേഷം ഭർത്താവും, വാർദ്ധക്യത്തിൽ മക്കളും സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാണ് ഇസ്ലാമിക നിയമം. എന്നാൽ ഇതിനർത്ഥം അവൾക്ക് സ്വന്തമായി സമ്പാദിക്കാൻ അവകാശമില്ല എന്നല്ല. ഒരു സ്ത്രീക്ക് സ്വന്തമായി ബിസിനസ്സ് ചെയ്യാനോ, തൊഴിൽ ചെയ്യാനോ, സ്വത്ത് സമ്പാദിക്കാനോ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. പ്രവാചകന്റെ ആദ്യ പത്നിയായ ഖദീജ വലിയൊരു ബിസിനസ്സുകാരിയായിരുന്നു എന്നത് ഇതിന് ചരിത്രപരമായ തെളിവാണ്. സ്ത്രീ സമ്പാദിക്കുന്ന പണം പൂർണ്ണമായും അവളുടെ സ്വന്തമാണ്. അതിൽ നിന്ന് ഒരു രൂപ പോലും അവളുടെ അനുവാദമില്ലാതെ ഭർത്താവിനോ കുടുംബത്തിനോ എടുക്കാൻഅവകാശമില്ല. കൂടാതെ, മാതാപിതാക്കളുടെയും ഭർത്താവിന്റെയും മക്കളുടെയും സ്വത്തിൽ സ്ത്രീക്ക് കൃത്യമായ അനന്തരാവകാശവും ഇസ്ലാം നിയമം മൂലം നിശ്ചയിച്ചിട്ടുണ്ട്. സ്വന്തം സാമ്പത്തികകാര്യങ്ങളിൽപൂർണ്ണമായസ്വയംഭരണാവകാശം നൽകിക്കൊണ്ട് സ്ത്രീയെസാമ്പത്തികമായിപരാശ്രയമുക്തയാക്കുകയാണ് ഇസ്ലാം ചെയ്തത്.
കുടുംബജീവിതത്തിലും വിവാഹത്തിലും സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് ഇസ്ലാം വലിയവിലകൽപ്പിക്കുന്നു. ഒരു സ്ത്രീക്ക് തന്റെ പങ്കാളിയെതിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അവളുടെസമ്മതമില്ലാതെ നടത്തുന്ന ഒരു വിവാഹത്തിനും ഇസ്ലാമിൽസാധുതയില്ല. പ്രവാചകന്റെഅടുക്കൽ തന്റെ പിതാവ് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു എന്ന് പരാതിയുമായി വന്ന യുവതിക്ക് ആ വിവാഹംവേണമെങ്കിൽ റദ്ദാക്കാനുള്ള സ്വാതന്ത്ര്യം പ്രവാചകൻ നൽകിയിരുന്നു. വിവാഹസമയത്ത് 'മഹ്ർ' അഥവാ സ്ത്രീധനം പുരുഷൻ സ്ത്രീക്ക്നിർബന്ധമായും നൽകണം. ഇത് വധുവിന്റെഅവകാശമാണ്, അവളുടെ മാതാപിതാക്കൾക്കുള്ളതല്ല.ദാമ്പത്യജീവിതത്തിൽ ഭർത്താവ് ഭാര്യയോട് സ്നേഹത്തിലും കാരുണ്യത്തിലും പെരുമാറണമെന്ന് ഇസ്ലാം കർശനമായി നിർദ്ദേശിക്കുന്നു. നിങ്ങളിൽ ഏറ്റവും ഉത്തമൻ തന്റെ ഭാര്യയോട് ഏറ്റവും നന്നായിപെരുമാറുന്നവനാണെന്നാണ് പ്രവാചക വചനം. ഏതെങ്കിലും കാരണത്താൽ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ, പുരുഷന്മൊഴിചൊല്ലാനുള്ളഅവകാശമുള്ളതുപോലെ തന്നെ സ്ത്രീക്ക് വിവാഹമോചനം (ഖുൽഅ്)നേടിയെടുക്കാനുള്ളസ്വാതന്ത്ര്യവും ഇസ്ലാം നൽകുന്നുണ്ട്.
സാമൂഹിക രംഗത്തും സ്ത്രീക്ക് അർഹമായ പങ്കാളിത്തം ഇസ്ലാം അനുവദിക്കുന്നുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും സാമൂഹിക നന്മയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും സ്ത്രീക്ക് പുരുഷനൊപ്പം നിൽക്കാം. രണ്ടാം ഖലീഫയായ ഉമറിന്റെ ഭരണകാലത്ത് അദ്ദേഹംനടപ്പിലാക്കാൻ ശ്രമിച്ച ഒരു സാമ്പത്തികപരിഷ്കരണത്തെ പരസ്യമായി ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്ത ഒരു സ്ത്രീയുടെ ചരിത്രം ഇസ്ലാമിലുണ്ട്. അന്ന് ആസ്ത്രീയുടെസ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും ഖലീഫഅംഗീകരിക്കുകയാണ് ചെയ്തത്. സ്ത്രീകളുടെവസ്ത്രധാരണ രീതികളെയും ഹിജാബിനെയും പലപ്പോഴും സ്വാതന്ത്ര്യ നിഷേധമായി ആധുനിക ലോകം ചിത്രീകരിക്കാറുണ്ട്. എന്നാൽ ഇസ്ലാമിക കാഴ്ച്ചപ്പാടിൽ ഹിജാബ് എന്നത് സ്ത്രീയെ ഒരു ഭോഗവസ്തുവായി കാണുന്നതിൽ നിന്നും തടയുന്ന സംരക്ഷണ കവചമാണ്. അത് അവളെ ബാഹ്യമായ സൗന്ദര്യത്തിന്റെ പേരിൽ മാത്രം വിലയിരുത്തുന്നതിന് പകരം, അവളുടെ വ്യക്തിത്വത്തിനും കഴിവുകൾക്കും പ്രാധാന്യം നൽകാൻ സമൂഹത്തെ നിർബന്ധിതമാക്കുന്നു. സ്ത്രീയുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാനാണ് ഇസ്ലാംവസ്ത്രധാരണത്തിൽ ചിലഅതിരുകൾ നിശ്ചയിച്ചത്.
മാതാവ് എന്ന നിലയിൽ സ്ത്രീക്ക് ഇസ്ലാം നൽകിയ പദവി ലോക ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ഒരാൾക്ക് മാതാപിതാക്കളോട് ചെയ്യാവുന്ന ഏറ്റവും വലിയകടമകളെക്കുറിച്ച് ചോദിച്ചപ്പോൾ, മൂന്ന് തവണയും 'നിന്റെ മാതാവിനോട്' എന്ന് പറയുകയും നാലാമത്തെ തവണ മാത്രമാണ് 'നിന്റെ പിതാവിനോട്' എന്ന് പ്രവാചകൻ മറുപടി നൽകിയതും. "മാതാവിന്റെ പാദച്ചുവട്ടിലാണ് സ്വർഗ്ഗം" എന്ന പ്രവാചക വചനം സ്ത്രീത്വത്തിന് നൽകിയ ഏറ്റവും വലിയ ആദരവാണ്. ഒരു മകൾ എന്ന നിലയിലും അവൾ അനുഗ്രഹമാണ്. പെൺകുട്ടികളെ നല്ല രീതിയിൽവളർത്തുകയും വിദ്യാഭ്യാസം നൽകുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് പരലോകത്ത് സ്വർഗ്ഗം ഉറപ്പാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.ചില മുസ്ലിം സമൂഹങ്ങളിൽ കാണുന്നസ്ത്രീവിരുദ്ധമായ ആചാരങ്ങളും സ്വാതന്ത്ര്യ.നിഷേധങ്ങളും ഇസ്ലാമിന്റെ അധ്യാപനങ്ങൾ കൃത്യമായിമനസ്സിലാക്കാത്തതുകൊണ്ടോ അല്ലെങ്കിൽപ്രാദേശികമായസംസ്കാരങ്ങളുടെ സ്വാധീനം കൊണ്ടോ ഉണ്ടാകുന്നതാണ്. ഇസ്ലാമിക പ്രമാണങ്ങളായ ഖുർആനുംപ്രവാചകചര്യയും സ്ത്രീക്ക് നൽകിയ യഥാർത്ഥ സ്വാതന്ത്ര്യം ആധുനിക ലോകം വാഗ്ദാനം ചെയ്യുന്ന താൽക്കാലിക സ്വാതന്ത്ര്യത്തേക്കാൾ എത്രയോ സുരക്ഷിതവും ശാശ്വതവുമാണ്. ആധുനികത സ്ത്രീയെ വിപണിയിലെ ഒരു ഉൽപ്പന്നമാക്കി മാറ്റുമ്പോൾ, ഇസ്ലാം അവളെ എല്ലാവിധ ചൂഷണങ്ങളിൽ നിന്നും മുക്തയാക്കി,അവൾക്ക് അർഹമായ ആദരവുംഅവകാശങ്ങളുംനൽകിസംരക്ഷിക്കുന്നു. ചുരുക്കത്തിൽ, സ്ത്രീയുടെ തനതായ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അംഗീകരിച്ചുകൊണ്ട്, ഭയമില്ലാതെഅന്തസ്സോടെ ജീവിക്കാനുള്ള പൂർണ്ണമായ സ്വാതന്ത്ര്യമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്.
ഇസ്ലാമിലെ സ്ത്രീയുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിന്റെയും സാംസ്കാരിക വിപ്ലവത്തിന്റെയും ഏറ്റവും ഉജ്ജ്വലമായ മാതൃകയാണ് ഒൻപതാം നൂറ്റാണ്ടിൽ മൊറോക്കോയിലെ ഫെസ് നഗരത്തിൽ ജീവിച്ചിരുന്ന ഫാത്തിമ അൽ ഫിഹ്രി എന്ന മഹതി. തന്റെ പിതാവിൽ നിന്നും അനന്തരമായി ലഭിച്ച വൻ സമ്പത്ത് സ്വന്തം ആഡംബരങ്ങൾക്കായി ഉപയോഗിക്കുന്നതിന് പകരം, അവർ ഇസ്ലാമികലോകത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കായിനീക്കിവെച്ചു. ക്രിസ്തുവർഷം 859-ൽ അവർ സ്ഥാപിച്ച അൽ-ഖറവിയ്യീൻ സർവ്വകലാശാലയാണ് ലോക ചരിത്രത്തിൽ ഇന്നും തുടർച്ചയായി പ്രവർത്തിക്കുന്ന ആദ്യത്തെ സർവ്വകലാശാലയായി ഗിന്നസ് ബുക്കും യുനെസ്കോയും അംഗീകരിച്ചിട്ടുള്ളത്. കേവലം മതപഠനം മാത്രമല്ല,ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളെല്ലാം ഒരു മുസ്ലിം സ്ത്രീ പടുത്തുയർത്തിയ ഈ സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്നു. യൂറോപ്പിൽഓക്സ്ഫോർഡും കേംബ്രിഡ്ജും നിലവിൽ വരുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു മുസ്ലിം വനിത ഇത്തരമൊരു സ്ഥാപനം പണിതുയർത്തിയത്, സ്ത്രീകളുടെ ജ്ഞാന സമ്പാദനത്തെയും നേതൃപാടവത്തെയും ഇസ്ലാം എത്രത്തോളം പ്രോത്സാഹിപ്പിച്ചിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി സമൂഹത്തിന്റെ ചിന്താഗതിയെയും സംസ്കാരത്തെയും മാറ്റിമറിക്കാൻ സ്ത്രീക്ക് സാധിക്കുമെന്ന് ഫാത്തിമ അൽ ഫിഹ്രി ലോകത്തിന് കാണിച്ചുകൊടുത്തു.
ഇസ്ലാം മത വിശ്വാസിയല്ലെങ്കിലും, ഖുർആൻ പരിഭാഷകളിലൂടെ ആ മതത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെക്കുറിച്ച് മനസ്സിലാക്കിയഎനിക്ക്
നിർഭാഗ്യമെന്ന് പറയട്ടെ, പൗരോഹിത്യവർഗ്ഗം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി നടത്തുന്ന വ്യാഖ്യാനങ്ങളും, അന്ധവിശ്വാസ ജഢിലമായ പ്രവർത്തനങ്ങളും, പരിഷ്കൃതസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തശാസനകളും,അമുസ്ലീങ്ങൾക്കിടയിൽഇസ്ലാംമതത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻകാരണമായിത്തീരുന്നുവെന്ന്ചുണ്ടിക്കാണിക്കാതിരിക്കാനാവില്ല. ശക്തമായ ഭരണഘടനയും,തുല്യാവകാശവും ,ബഹുസ്വരതയുമുള്ള ഇന്ത്യയിൽ, ലോകത്ത് മറ്റെവിടേയും കാണാത്ത വിധം സ്വാതന്ത്ര്യവും, സമാധാനവുമനുഭവിക്കുന്നവരാണ് ഇവിടുത്തെ ഇസ്ലാം മതവിശ്വാസികളെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച അയൽരാജ്യങ്ങളിലെല്ലാംമതവൽക്കരണമടക്കമുണ്ടായപ്പോഴും, ജനാധിപത്യം പലവട്ടം അട്ടിമറിക്കപ്പെട്ടതായി കാണാം. ലോകജനസംഖ്യയുടെ പകുതിയിലധികം വരുന്നസ്ത്രീവിഭാഗത്തെപാർശ്വവൽക്കരിച്ച്, വ്യക്ത്യാധിഷ്ഠിത അവകാശങ്ങൾ നിഷേധിച്ച് കൊണ്ട്, മുന്നോട്ട് പോകാൻ ആരെങ്കിലും ശ്രമിച്ചാൽ ഈ ശാസ്ത്ര -സാങ്കേതിക യുഗത്തിൽ അത് നടക്കാൻ പോകുന്നില്ലെന്നേ പറയാനുള്ളൂ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
