ലോക ഫുട്ബോൾ ചരിത്രത്തെ ഇടംകാലുകൊണ്ട് മാറ്റിവരച്ച റൊസാരിയോ തെരുവിലെ ഈ ഇതിഹാസത്തിന് പച്ചപ്പുൽ മൈതാനങ്ങളുടെ വീരവണക്കം :രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ബൂട്ടഴിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതത്തിലെ നിർണായക മുഹൂർത്തങ്ങളും നേതൃത്വഗുണങ്ങളും ഓർത്തെടുത്ത്
ആഭ്യന്തര- വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല .
കൗമാരം പിന്നിട്ടിട്ടില്ലാത്ത മെസ്സി ഡീഗോ മറഡോണയുടെ കാൽക്കീഴിൽ ഇരുന്ന് മാച്ച് സ്ട്രാറ്റജി കേൾക്കുന്ന ദൃശ്യവും, പരിചയമില്ലാത്ത നാട്ടിലെത്തി യ ബാലനായ മെസ്സിയെ ബാഴ്സലോണയ്ക്കായി റൊണാൾഡീഞ്ഞോ ചുമലിലേറ്റിയതുമെല്ലാം ഓർമ്മയിൽ തെളിയുന്നതായി ചെന്നിത്തല കുറിച്ചു.
ഇതിഹാസങ്ങൾ വളർത്തി വലുതാക്കിയ ജേതാവാണ് മെസ്സിയെന്ന് അദ്ദേഹം വ്യക്തമാക്കി . ‘കിരീടമില്ലാത്ത രാജാവ്’ എന്ന വിമർശനം ഉയർന്നപ്പോഴെല്ലാം തളരാതെ മുന്നേറാനും, സഹതാരങ്ങളിൽ സ്നേഹവും വിശ്വാസവും വളർത്താനും കഴിഞ്ഞത് അദ്ദേഹത്തിന്റെ മഹത്വമാണെ ന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
നേതൃത്വം, പോരാട്ടം, ഇച്ഛാശക്തി എന്നിവയിൽ മെസ്സിയുടെ ജീവിതത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തിൽ തന്നെ ആദ്യ മത്സരത്തിൽ ഒരു മിനിറ്റ് തികയും മുമ്പ് റെഡ് കാർഡ് ലഭിച്ച മെസ്സി, പിന്നീട് അർജന്റീനയുടെ ആൽബിസെലസ്റ്റ കുപ്പായത്തിൽ സ്വന്തമാക്കാനുള്ള നേട്ടങ്ങളൊന്നും ബാക്കിയില്ലാത്ത നിലയിലാണ് പടിയിറങ്ങുന്നതെന്നും ചെന്നിത്തല കുറിച്ചു.
ലോക ഫുട്ബോൾ ചരിത്രത്തെ ഇടംകാലുകൊണ്ട് മാറ്റിവരച്ച റൊസാരിയോ തെരുവിലെ ഈ ഇതിഹാസത്തിന് പച്ചപ്പുൽ മൈതാനങ്ങളുടെ വീരവണക്കവും രമേശ് ചെന്നിത്തല അർപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
