ചൊക്ലി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം രാമവിലാസം എൻ.സി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾതല ലഹരി വിരുദ്ധ സഭയ്ക്ക് തുടക്കമായി. ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.വി. രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു.
ലഹരി സമൂഹത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ കൂടുതൽ ജാഗരൂകരാകണമെന്ന് സി.വി. രാജൻ പറഞ്ഞു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ അവബോധം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് എൻ. സ്മിത അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ടി.പി. രാവിദ്ദ്, സ്കൗട്ട് മാസ്റ്റർമാരായ കെ. അനിൽകുമാർ, അജേഷ് കെ. എന്നിവർ സംസാരിച്ചു.
തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. പരിപാടിയിൽ നൂറോളം എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
