വിവാഹവല്ലരിയിൽ പൂത്ത 50 സുഗന്ധപുഷ്പങ്ങൾ.. :ചാലക്കര പുരുഷു

വിവാഹവല്ലരിയിൽ പൂത്ത 50 സുഗന്ധപുഷ്പങ്ങൾ.. :ചാലക്കര പുരുഷു
വിവാഹവല്ലരിയിൽ പൂത്ത 50 സുഗന്ധപുഷ്പങ്ങൾ.. :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Aug 30, 11:07 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി:പലപ്പോഴും ഈ ദമ്പതികളെ കാണുമ്പോൾ ഓർത്ത് പോകാറുണ്ട്...

Made for each other എന്ന റോബർട്ട് ഓവന്റെ വാക്കുകൾ...

ചൊക്ലിക്കാരുടെ ജനകീയ ഡോക്ടറും,പുതുച്ചേരി ആരോഗ്യവകുപ്പിലെ ഡെ. ഡയറക്ടറും മലയാളകലാഗ്രാമത്തിന്റെ ട്രസ്റ്റിയുമായ ഡോ.എ.പി. ശ്രീധരനേയും, പ്രിയ പത്‌നിയും ഉത്തര കേരളത്തിലെ പ്രഗത്ഭയായ ഗൈനക്കോളജിസ്റ്റുമായ ഡോ: ടി.വി. വസുമതിയേയും ഒരുമിച്ചുകാണു മ്പോഴൊക്കെ റോബർട്ട് ഓവനേയുംഓർത്തു പോകും.

വൈവാഹിക ജീവിതത്തിന്റെ അമ്പതാണ്ടുകൾ ഇന്ന് കടന്ന് പോകുമ്പോൾ, ഇരുവരും യൗവ്വനോർജ്ജത്തോടെ പതിവ് ജീവിതം നയിക്കുന്നു. വർഷങ്ങൾ കഴിയുന്തോറുംപ്രൊഫഷണലിൽ തിളക്കമേറുന്നു.

കലാസാംസ്ക്കാരിക വേദികളിൽ നിറ സാന്നിദ്ധ്യമാകുന്നു. വീണു കിട്ടുന്ന നാളുകളിലൊക്കെ ദേശ-വിദേശ യാത്രകളിൽ ആനന്ദം കണ്ടെത്തുന്നു.. പുഞ്ചിരി മുഖശ്രീയാക്കിയ ഇരുവരും പിറവി കൊണ്ടു തന്നെ പുണ്യം ചെയ്തവരാണ്.

ഒന്നുമില്ലായ്മയിൽ നിന്നും അവിശ്വനീയമാം വിധമുള്ള കർമ്മകാണ്ഡങ്ങൾ പിന്നിട്ട് ചെന്നൈ തുറമുഖത്തിലെ രാജകുമാരനായി മാറി, മദിരാശിപട്ടണത്തിലെ കലാസാഹിത്യവേദികളുടെ പ്രഭവ കേന്ദ്രമായി മാറിയ എ.പി.കുഞ്ഞിക്കണ്ണൻ എന്ന മഹാമേരുവിന്റെ അനുജനായി പിറന്ന ഡോ: ശ്രീധരൻ വൈദ്യശാസ്ത്ര രംഗത്ത് തന്റേതായ മേൽവിലാസമുണ്ടാ ക്കിയ ഭിഷഗ്വരനാണ്. നാട്ടിലെ വായനശാല തൊട്ട് തെയ്യം കലാ അക്കാദമി അദ്ധ്യക്ഷ പദവും, കലാഗ്രാമത്തിന്റെ സാരഥിയുമൊക്കെയായി ആ സർഗ്ഗ ജീവിതം മയ്യഴിപ്പുഴ പോലെ സ്വച്ഛമായി ഒഴുകുന്നു..

ശ്രീനാരായണഗുരുവിന്റെ ഹൃദയത്തിലിടം നേടിയ മഹാ സംസ്കൃത പണ്ഡിതൻ വിദ്വാൻ കെ.ടി. കൃഷ്ണൻ ഗുരിക്കളുടെ മകളായി പിറന്ന ഡോ.ടി.വി. വസുമതി, എത്ര കുഞ്ഞുങ്ങളെ ഈ ലോകത്തിന്റെ വെളിച്ചത്തിലേക്ക് , ദൈവ സ്പർശമുള്ള തന്റെ കൈകളിലൂടെ പുതു ജീവിതത്തിലേക്ക് കൊണ്ടുവരാനായി എന്ന് തിട്ടമായി പറയാനാവില്ല. ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ആ കരങ്ങളിൽ സുരക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ട്.

മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ജീവിത നിയോഗം...!

തുളസിയിലയുടെ വിശുദ്ധിയും, കുടമുല്ല പൂവിന്റെ സുഗന്ധവും പേറുന്ന ആ പുണ്യ ജന്മത്തിന് ഗുരുകൃപയുണ്ടെന്നതിന് യാതൊരു സംശയവുമില്ല. ഔദ്യോഗികങ്ങീവിതത്തിലെതിരക്കുകൾക്കും, മാനസിക പിരിമുറുക്കങ്ങൾക്കുമിടയിൽ, കാർഷികവൃത്തിയിലേർപ്പെടാനും, പെയിന്റിങ്ങുകളിൽ വ്യാപൃതയാകാനും , അകവും പുറവും സൗന്ദര്യദേവതയുടെ അനുഗ്രഹം സിദ്ധിച്ചഈ മഹതിക്ക് കഴിയുന്നു.

ഇവരുടെ മക്കളായ ഡോ: സന്ദീപും , വരുണും അവരുടെ കരിയറുകളിൽ നക്ഷത്രദീപ്തി ചൊരിയുന്നവരാണ്.

അങ്ങിനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു!!

അവശരും ആലംബഹീനരുമായ അസംഖ്യംഅശരണരായ രോഗികളുടെ

കാണപ്പെട്ട ദൈവങ്ങളായി നാടും നാട്ടാരും ഹൃദയത്തിൽ

പ്രതിഷ്ഠിച്ച ഈ മാതൃകാ ദമ്പതികൾ ചിങ്ങം 13 ന് അമ്പതാം വിവാഹ വാർഷികമാഘോഷിക്കുകയാണ്.

നേരുന്നു , ഭാവുകങ്ങൾ, സ്വപ്നസഞ്ചാരവീഥികളിലേക്ക്.

capture_1788113305

ജനശബ്ദം ഓണാഘോഷം

മാഹി: ജനശബ്ദം മാഹിയുടെആഭിമുഖ്യത്തിൽ ഓണം - ചതയം - നബിദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാഹി ശിശിരം ബംഗ്ലാവിൽ നടന്ന ആഘോഷ ചടങ്ങിൽ

പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷതവഹിച്ചു. പ്രഭാഷകൻ എ.സി.എച്ച്.അഷ്റഫ് മാസ്റ്റർ ഓണസന്ദേശം നൽകി. മാഹി സി.എച്ച്. സെന്റർ പ്രസിഡണ്ട് എ.വി. യൂസഫ് , ദാസൻകാണി, ശോഭ പി.ടി.സി.,റോഷ്നി ലതീ പ് , ശ്രീധരൻ മാസ്റ്റർ,സോമൻ ആനന്ദ് , സോമൻ മാഹി സംസാരിച്ചു. ടി.എം.സുധാകരൻ സ്വാഗതവും, ഇ.കെ. റഫീഖ് നന്ദിയും പറഞ്ഞു. ജസീമ മുസ്തഫ, സുരേഷ് പന്തക്കൽ , ഷൈനി ചിത്രൻ , മോഹൻദാസ്,

ആർട്ടിസ്റ്റ് സതീ ശങ്കർ, ടി.എ.ലതീപ് ,. പി.രമാഭായ്, മർസീന സമാൻ, ഹൈറുന്നിസ,

ഷൈജ പാറക്കൽ, റോഷിത, സജ്ന നേതൃത്വം നൽകി.

ഓണ സദ്യക്ക് ശേഷം

വിവിധഓണക്കളികളും,കലാപരിപാടികളും അരങ്ങേറി. മത്സര വിജയികൾക്ക്സമ്മാനദാനവുമുണ്ടായി.


ചിത്രവിവരണം: എ.സി.എച്ച്.അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

purush

ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ഓണക്കോടി വിതരണം ചാലക്കര പുരുഷു നിർവ്വഹിക്കുന്നു



capture_1788113677

ഓണാഘോഷം സംഘടിപ്പിച്ചു

ചൊക്ലി: ശ്രീ നാരായണ വായനശാലയും, കുടുംബശ്രീയും സംയുക്തമായി കനിയിൽ മുക്കിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ബ്ലോക്ക് മെമ്പർ മിഫ്താഹ്ടി. വി.ടി.വി.മിഫ്താഹ് ഉദ്ഘാടനം ചെയ്തു.

പി.മീനി അദ്ധ്യക്ഷതവഹിച്ചു. പി.കെ.മോഹനൻ, കെ.പ്രദീപ്, ആർ.പി.ശ്രീയേഷ് . വി.പി.രജിലൻസംസാരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം.സപ്ന സമ്മാനദാനം നിർവഹിച്ചു.


capture.jpgvv_1788113868

ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

മാഹി: ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാടൻ തനിമയാർന്ന ചടങ്ങുകളോടെ ഓണാഘോഷം സംഘടിപ്പിച്ചു. 

രാവിലെ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും സ്റ്റേജിനങ്ങളും അരങ്ങേറി. പ്രസിഡന്റ് ശൈലജ മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡോ. ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്യാം സുന്ദർ സ്വാഗതം ആശംസിച്ച ചടങ്ങിൽ തിലകരാജ് സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ പ്രശാന്ത് മാസ്റ്റർ നന്ദി പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി റസിഡൻസിലെ 250-ഓളം അംഗങ്ങൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. കോൽക്കളി, നൃത്തനൃത്യങ്ങൾ, കാരോക്കെ ഗാനമേള, കസേരകളി തുടങ്ങി നിരവധി വിനോദ പരിപാടികൾ പരിപാടികൾക്ക് കൊടികയറ്റി. നാട്ടുകാരുടെ സജീവമായ പങ്കാളിത്തംകൊണ്ട് ഓണാഘോഷം ഏറെ ശ്രദ്ധേയമായി.

.

capture_1788114039

ചതയ ദിനം ആഘോഷിച്ചു

ന്യൂമാഹി:ഒളവിലം പാത്തിക്കൽ ചതയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചതയ ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്കും, മുതിർന്നവർക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനവും നൽകി. തിരുവനന്തപുരം ഐസറിൽ നിന്നു കെമിസ്ട്രിയിൽ പി എച്ച് ഡി ബിരുദം കരസ്ഥമാക്കിയ ആതിരഅജയനെയും,പ്ലസ് ടു ഉന്നതവിജയം നേടിയ നൈതിക അഭിജിത്ത് നെയും,ദ്വീർഘകാലം ഒളവിലം പാത്തിക്കലിൽ കച്ചവടസ്ഥാപനം നടത്തിയ കുഞ്ഞി പറമ്പത്ത് വാസുവിനെയും ആദരിച്ചു.

തുടർന്നു നടന്ന സാംസ്കാരികസമ്മേളനം പ്രഭാഷണം ചുര്യായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പുരുഷു വരക്കുൽ അദ്ധ്യഷത വഹിച്ചു. എൻ. പ്രകാശൻ മാസ്റ്റർ, കെ.പ്രദിപൻ, സംസാരിച്ചു,ടി.എ. പ്രജീഷ് സ്വാഗതവും, കെ.കെ. സാരംഗ് നന്ദിയും പറഞ്ഞു


ചിത്രവിവരണം:ചുര്യായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

capture_1788114106

പി സുകുമാരൻ മാസ്റ്റരെ അനുസ്മരിച്ചു

തലശ്ശേരി:എൻസിപി (എസ്പി) തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.സി.പി. മുൻ ജില്ലാ ജനറൽ സെക്രട്ടറി, ബ്ലോക്ക് പ്രസിഡണ്ടും, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽനിറസാന്നിധ്യവുമായിരുന്ന.പി. സുകുമാരൻ മാസ്റ്ററുടെ ഇരുപതാം ചരമദിനത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ പുഷ്പാർച്ചനെയും അനുസരണ യോഗവും നടത്തി, ജില്ലാ ജനറൽ സെക്രട്ടറി കെ മുകുന്ദൻ മാസ്റ്റർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അധ്യക്ഷത വഹിച്ചു. കെ സുരേശൻ,പി. പ്രസന്നൻ, രജിഷ്.കെ.വി., വി.എൻ. വൽസരാജ്, പ്രേമനാഥ് എൻ.കെ. ഗുണശേഖരൻ, പ്രവീൺ കുമാർ, കെ.പി. ആനന്ദൻ കെ,രജിന പ്രവീൺ സംസാരിച്ചു.


ചിത്ര വിവരണം..ജില്ലാ ജനറൽ സെക്രട്ടറി കെ മുകുന്ദൻ മാസ്റ്റർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുന്നു.

capture_1788114338

ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി ബാലഗോകുലം പള്ളൂർ അറവിലകത്ത് പാലത്തിന് സമീപം ഗോകുല പതാകയുയർത്തുന്നു

8-ാം ശമ്പള കമ്മീഷന് മുന്നിൽ സമർപ്പിക്കേണ്ട ആവശ്യങ്ങൾ: പുതുച്ചേരി ഗവ. എംപ്ലോയീസ് സെൻട്രൽ ഫെഡറേഷൻ അവലോകന യോഗം ചേർന്നു

കേന്ദ്ര സർക്കാറിന്റെ എട്ടാം ശമ്പള കമ്മീഷൻ സന്ദർശനത്തിന് മുന്നോടിയായി പുതുച്ചേരി ഗവൺമെൻ്റ് എംപ്ലോയീസ് സെൻട്രൽ ഫെഡറേഷന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. വിവിധ വകുപ്പുകളിലെ 22-ഓളം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗം സെൻട്രൽ ഫെഡറേഷൻ പ്രസിഡൻ്റ് ലക്ഷ്മണസ്വാമി ഉദ്ഘാടനം ചെയ്തു.

മാഹിയിൽ നിന്ന് സെൻട്രൽ ഫെഡറേഷൻ റീജിയണൽ സെക്രട്ടറി പി.കെ. രാജേന്ദ്രകുമാർ, കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി. ജോസഫ്, ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ടി.പി. ഷൈജിത്ത് എന്നിവർ പങ്കെടുത്തു.

ശമ്പള കമ്മീഷന് മുന്നിൽ അവതരിപ്പിക്കാനായി യോഗം അംഗീകരിച്ച പ്രധാന പ്രമേയങ്ങൾ:

ശമ്പളവും പെൻഷനും: ഫിറ്റ്മെന്റ് ഫാക്ടർ 3.00 ആയി നിജപ്പെടുത്തുക, വാർഷിക ഇൻക്രിമെന്റ് 5% ആക്കുക, ശമ്പള സ്കെയിലിലെ കുറഞ്ഞതും കൂടിയതുമായ അനുപാതം 1:08 ആക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, NPS-ൽ നിന്ന് UPS-ലേക്ക് മാറിയ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുക.

അലവൻസുകളും ലീവുകളും: വീട്ടുവാടക അലവൻസ് (HRA) 30% ആക്കുക, ഓവർടൈം, യൂണിഫോം അലവൻസുകൾ മൂന്നിരട്ടിയാക്കുക, വാർഷിക ആർജിത അവധി 50 ആയും മാതൃത്വ അവധി 9 മാസമായും വർദ്ധിപ്പിക്കുക. എല്ലാവർക്കും ₹15,000 ഇന്റർനെറ്റ്/ബുക്ക് അലവൻസ് അനുവദിക്കുക.

കരിയർ & പ്രൊമോഷൻ: MACP കാലാവധി 8, 16, 24 വർഷങ്ങളായി ക്രമീകരിക്കുക. കരാർ നിയമനങ്ങൾ ഒഴിവാക്കി 'തുല്യ ജോലിക്ക് തുല്യ ശമ്പളം' ഉറപ്പാക്കുക. ഒഴിവുകൾ അടിയന്തരമായി നികത്തുക.

ആരോഗ്യവും ഇൻഷുറൻസും: ജീവനക്കാർക്ക് ₹1 കോടിയുടെ സമഗ്ര ഇൻഷുറൻസ് നടപ്പാക്കുക. മാഹിയിലെ ജീവനക്കാർക്ക് കണ്ണൂർ, കോഴിക്കോട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുക. ഹൈ-റിസ്ക് മേഖലകളിലുള്ളവർക്ക് റിസ്ക് അലവൻസ് നൽകുക.

അധ്യാപകർക്ക്: അധ്യാപകരെ ബി.എൽ.ഒ, സെൻസസ് തുടങ്ങിയ ഇതര ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കുക, കാഷ്വൽ ലീവ് 12 ആക്കുക, ചിൽഡ്രൻസ് എജുക്കേഷൻ അലവൻസ് കുട്ടിയൊന്നിന് പ്രതിമാസം ₹5,000 ആക്കുക. സ്പെഷ്യലിസ്റ്റ് കേഡർ ശമ്പള സ്കെയിൽ അനുവദിക്കുക.

താല്ക്കാലിക/മറ്റ് ജീവനക്കാർ: ദിവസവേതനക്കാരുടെ കുറഞ്ഞ കൂലി ₹1,500 ആക്കുക, അംഗൻവാടി, ആശ, പാചക, NHM ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുക.


capture

വളവിൽ കടപ്പുറത്തെ

പി. സഹദേവൻനിര്യാതനായി 


മയ്യഴി: പള്ളൂർ സ്പിന്നിംഗ് മിൽ ജീവനക്കാരനും ജനതാദൾ നേതാവുമായ മാഹി വളവിൽ കടപ്പുറത്തെ പി. സഹദേവൻ (80) നിര്യാതനായി . ഭാര്യ: ഗംഗ. മക്കൾ ഹേമന്ത് കുമാർ, ഹേമലത, പരേതനായ സനിൽകുമാർ. മരുമക്കൾ: കനകരാജ്, പൂർണ്ണിമ ദാസ്. സഹോദരങ്ങൾ: പ്രേമൻ, ശശിധരൻ, ബാലകൃഷ്ണൻ, പ്രകാശൻ നിർമ്മല. സംസകാരം 31 ന് രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.

asd

കല്ലു നിര്യാതയായി.

ന്യൂമാഹി: പെരുമുണ്ടേരിയിലെ മടക്കാരത്ത് വീട്ടിൽ താമസിക്കുന്ന പരേതനായ എം കെ കൃഷ്ണന്റെ ഭാര്യ കല്ലു (85) നിര്യാതയായി. പരേതരായ കണ്ണൻ - ചപ്പില്ല ദമ്പതികളുടെ മകളാണ്. ചന്ദ്രദാസൻ ( ബാബു), ഷീജ (ചൊക്ലി ), എം.കെ പ്രദീപൻ (ഡ്രൈവർ) മധുസുധനൻ ( ഷാർജ ) ജയചന്ദ്രൻ , ഷൈജ , പരേതരായ സുരേന്ദ്രൻ , ഹരീന്ദ്രൻ എന്നവർ മക്കളാണ്. മരുമക്കൾ ഷൈനി, രാജൻ, ലതിക, സജിത, മനോജൻ. സഹോദരങ്ങൾ ശാരദ, ഭാസ്‌കരൻ, ലക്ഷ്മി, പരേതരായ ഗോവിന്ദൻ, അച്ചുതൻ, ജാനു. സംസ്‌കാരം ഇന്ന് 31 ന് രാവിലെ 9 മണിക്ക് പെരുമുണ്ടേരിയിലെ വീട്ട് വളപ്പിൽ.

ശ്രീകൃഷ്ണജയന്തി :'

ബാലഗോകുലം

പതാക ദിനമാചരിച്ചു

മാഹി: "മായവിട്ടുണരൂ മാനവനായിവളരൂ " എന്ന സന്ദേശമുയർത്തി സപതമ്പർ 4 ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്നലെ ഞയറാഴ്ച മാഹി മേഖലയിലെ 60 കേന്ദ്രങ്ങിൽ പാതാക ദിനമാചരിച്ചു.

ഗോപൂജ നടത്തി

ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്നലെ ഞയറാഴ്ച രാവിലെ ഗോക്കളെ പൂജിച്ചു. ക്ഷേത്രം മേൽശാന്തി അജിത് നമ്പൂതിരി പൂജാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിജയൻ പൂവ്വ ച്ചേരി,ജിറോഷ്, ജനനി പ്രകാശൻ ജിജേഷ് വള്ളിൽ നേതൃത്വംനൽകി.

ഇരട്ട പിലാക്കൂലിൽ കോത്താൾ മനോജിൻ്റെ ഫാമിൽ വെച്ച് നടന്ന ഗോപൂജാ ചടങ്ങുകൾക്ക് ദിനേശൻ കവിയൂർ നേതൃത്വം നൽകി. അഡ്വ ബി ഗോകുലൻ, രാജൻ മാസ്റ്റർ, പ്രഭാകരൻ, ഷിനോജ് രാമചന്ദ്രൻ , തുടങ്ങിയവർ നേതൃത്വം നൽകി.

സപതമ്പർ 4 ന് വൈകുന്നേരം 4 മണിക് പരിമഠത്തിനിന്ന് ആരംഭിക്കുന്ന ശോഭായാത്ര മാഹി പാലം മാഹി മേയിൻ റോഡ് വഴി പാറക്കൽ അമ്പല പറമ്പ് മൈതാനിയിൽ സമാപിക്കും

സർഗ്ഗോത്സവം സംഘടിപ്പിച്ചു.

ന്യൂമാഹി.പുന്നോൽതാഴെ വയൽ നവകേരളം ഗ്രന്ഥാലയത്തിൽ കുട്ടികൾക്കും വനിതകൾക്കുമായി സർഗോത്സവം സംഘടിപ്പിച്ചു.

 മാനവരൊന്ന്  എന്ന വിഷയത്തിൽ എ.ടി. ദാസൻ പ്രഭാഷണം നടത്തി. ചെറുകഥക്കുള്ള തോപ്പിൽ ഭാസി പുരസ്കാരം നേടിയ സുഗതബാലകൃഷ്ണനെ അനുമോദിച്ചു.

  വി.കെ.സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.

 കെ.പി.രാമദാസൻ, കെ.ടി. മൈഥിലി, സുഗത സംസാരിച്ചു.

capture_1788116932

അനിൽ കുമാറിനെ അനുസ്മരിച്ചു.

ന്യൂമാഹി : സി പി എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ലോക്കൽ സെക്രട്ടറിയും, പഞ്ചായത്ത് പ്രസിഡൻ്റം പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടുമായിരുന്ന കെ അനിൽകുമാറിൻ്റെ അഞ്ചാം ചരമ വാർഷിക ദിനം ആചരിച്ചു. അനുസ്മരണം സംസ്ഥാന കമ്മിറ്റി അംഗം പി ശശി ഉദ്ഘാടനം ചെയ്തു. സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ, അർജുൻ പവിത്രൻ, ശരത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 

ചിത്രവിവരണം..പി ശശി ഉദ്ഘാടനം ചെയ്യുന്നു.

capture_1788117208

സൗഹൃദ തേയില സൽക്കാരം നടത്തി

ന്യൂമാഹി: ജമാഅത്തെ ഇസ്‌ലാമി പുന്നോൽ, പുന്നോൽ ഈസ്റ്റ് ഘടകങ്ങൾ ചേർന്ന് സൗഹൃദ തേയില സൽക്കാരം സംഘടിപ്പിച്ചു.

സാഹിത്യകാരൻ കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി പുന്നോൽ നാസിം പി.എം. അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു.

പാർവണ മനോജ്‌ പ്രാർഥനാ ഗീതം ആലപിച്ചു. എറണാകുളം ജില്ലാ അസി. ഫോറസ്റ്റ് ഓഫീസർ ആനന്ദ്, കല്പറ്റ സബ് രജിസ്ട്രാർ മുനീർ ജമാൽ, ശ്രീനാരായണ മഠം പ്രസിഡന്റ്‌ കെ.കെ.സുബീഷ്, ശ്രീനാരായണ വിലാസം സ്കൂൾ എച്ച്.എം. ബിജോയ്‌, എ.പി.അസ് ഘർ എൽ.ഐ.സി ഓഫീസർ പ്രസാദ്, എം.എം. പദ്മനാഭൻ, ദീപ, വസന്ത, പുരുഷോത്തമൻ, ധ്യാൻ എന്നിവർ സംസാരിച്ചു. 

മിഖാ മനോജ്‌, സത്യാനന്ദ്, സജിനാ നാസിർ, എ.വി. അമീർ, വിനോദൻ, എം. അബൂട്ടി എന്നിവർ ഗാനം ആലപിച്ചു.

തലശ്ശേരി ഇസ്ലാമിക് സെന്റർ ഖത്തീബ് നവാസ് അസ്ഹരി സമാപന പ്രസംഗം നടത്തി. 

 എം. ഉസ്മാൻ കുട്ടി, ഹംസ തയ്യിൽ, കെ കെ അബൂബക്കർ, കെ പി മുഹമ്മദ്‌ റിയാസ്, ടി ഹനീഫ, പി വി ഹംസ, കെ വി അഷ്‌കർ, കെ പി റഹീസ്, നഹാസ് കേളോത്ത്, പികെ നൗഷാദ്, എം ബി ജസ്‌ലീന, കെ പി ഷമീന, കെ പി ഷാഹിന, കെ പി ഷാഹിന എ തഹ്സീന തുടങ്ങിയവർ നേതൃത്വം നൽകി.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും നിങ്ങൾ നിങ്ങളായി ജീവിക്കുക
N
NIS
N
vasthu
VAIDU