മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) ദൗത്യത്തിന് ചരിത്ര നേട്ടം. കോയമ്പത്തൂർ അതിർത്തി കേന്ദ്രീകരിച്ച് മലപ്പുറം പോലീസ് നടത്തിയ പരിശോധനയിൽ12.8 കിലോഗ്രാം MDMA പിടിച്ചെടുത്തു. വിപണിയിൽ 10 കോടി രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്നാണിത്. കേരള പോലീസിന്റെ ലഹരിവേട്ടയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിടിച്ചെടുക്കലാണിത്.
മുൻപ് 97 ഗ്രാം MDMA പിടികൂടിയ കേസിലെ തുടർ അന്വേഷണമാണ് കോയമ്പത്തൂരിലെ പ്രധാന സ്റ്റോക്കിസ്റ്റുകളിലേക്ക് പോലീസിനെ എത്തിച്ചത്. ഇപ്പോൾ പിടിച്ചെടുത്ത ലഹരിമരുന്ന് വഴി ഏകദേശം 1,27,000 തവണ ഉപയോഗിക്കാനുള്ള വൻ ശേഖരമാണ് വിപണിയിലെത്തുന്നതിന് മുൻപ് തടയാനായത്. കസ്റ്റഡിയിലായ പ്രതികളെ മലപ്പുറത്തെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
മികച്ച ദൗത്യത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണിനെയും അന്വേഷണ സംഘത്തെയും അഭിനന്ദനം അറിയിച്ചു. ലഹരി മാഫിയയുടെ തായ്‌വേര് അറുക്കുന്നത് വരെ ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
