നിങ്ങൾ നിങ്ങളായി ജീവിക്കുക

നിങ്ങൾ നിങ്ങളായി ജീവിക്കുക
നിങ്ങൾ നിങ്ങളായി ജീവിക്കുക
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 29, 01:26 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

റീലുകൾക്കപ്പുറം ഒരു ജീവിതമുണ്ട്…ചില കാഴ്ചകൾ നമ്മെ ചിരിപ്പിക്കും. ചില കാഴ്ചകൾ നമ്മെ അസൂയപ്പെടുത്തും.പക്ഷേ, ചില കാഴ്ചകൾ നമ്മെ ചിന്തിപ്പിക്കും.

പ്രമുഖ സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. 'സുനിൽ ടീച്ച 'റുടെ ഒരു കുറിപ്പ് വായിച്ചപ്പോൾ അങ്ങനെയൊരു ചിന്ത മനസ്സിൽ നിറഞ്ഞു.

സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന ചില ജീവിതങ്ങൾ എത്ര മനോഹരമാണ്!

സ്നേഹത്തിൽ പൊതിഞ്ഞ ദമ്പതികൾ…ചിരിയിൽ നിറഞ്ഞ വീടുകൾ…യാത്രകൾ… ആഘോഷങ്ങൾ… സമ്മാനങ്ങൾ…ഒന്നിനും ഒരു കുറവുമില്ലെന്ന് തോന്നുന്ന ജീവിതങ്ങൾ.

പക്ഷേ, ക്യാമറയ്ക്ക് പിന്നിലെ ജീവിതം നമ്മൾ കാണുന്നില്ല.

മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്ന തരത്തിൽ റീലുകൾ ചെയ്യുന്ന ഒരു ദമ്പതികളിൽ ഒരാളെ നേരിൽ കാണാനിടയായപ്പോൾ, അവരുടെ ജീവിതത്തിനുള്ളിലെ പ്രശ്നങ്ങളുടെ ആഴം പുറത്തുകാണുന്ന ആ സന്തോഷത്തിൽ നിന്ന് എത്രയോ അകലെയാണെന്ന് മനസ്സിലാക്കേണ്ടിവന്ന അനുഭവം ടീച്ചർ പങ്കുവെക്കുകയുണ്ടായി .


അപ്പോൾ തോന്നിപ്പോയ ചില കാര്യങ്ങൾ ....നമ്മൾ കാണുന്നത് ജീവിതമാണോ,

അതോ ജീവിതത്തിന്റെ തിരഞ്ഞെടുത്ത ചില ഫ്രെയിമുകളോ?

സത്യത്തിൽ, സോഷ്യൽ മീഡിയയിൽ ആരും അവരുടെ മുഴുവൻ ജീവിതവും കാണിക്കുന്നില്ല.

വേദനകൾക്ക് ഫിൽട്ടറുകളില്ല.നിശ്ശബ്ദമായ രാത്രികൾക്ക് റീലുകളില്ല.കരഞ്ഞുതീർത്ത കണ്ണുകൾക്ക് ലൈക്കുകളില്ല.പൊട്ടിപ്പോയ ബന്ധങ്ങളുടെ ശബ്ദം ക്യാമറയിൽ പതിയാറുമില്ല.അതുകൊണ്ടുതന്നെ, മറ്റൊരാളുടെ ജീവിതത്തിലെ ഏതാനും മനോഹര നിമിഷങ്ങൾ കണ്ട് സ്വന്തം ജീവിതത്തെ അളക്കരുത്.


ഓരോ വീടിനും അതിന്റേതായ ഇരുട്ടുമൂടിയ ഇടങ്ങളുണ്ട് ,ഓരോ മനുഷ്യനും പറയാത്ത ചില വേദനകളുണ്ട്.ഓരോ ചിരിക്കും പിന്നിൽ ഒരു കഥയുണ്ട്.പ്രശ്നങ്ങളില്ലാത്ത ജീവിതം ഒരിടത്തുമില്ല.

പ്രശ്നങ്ങളുണ്ടാകാതിരിക്കുക എന്നതല്ല ജീവിതത്തിന്റെ സൗന്ദര്യം;

പ്രശ്നങ്ങൾ വരുമ്പോൾ തകർന്നുപോകാതെ അവയെ നേരിടാൻ പഠിക്കുന്നതിലാണ് ജീവിതത്തിന്റെ കരുത്ത്.

അതുകൊണ്ടാണ് ടീച്ചറുടെ ഒരു വാക്ക് മനസ്സിൽ തട്ടിയത്.

“നിങ്ങൾ നിങ്ങളായി ജീവിക്കുക.”എത്ര വലിയൊരു ജീവിതദർശനമാണത്!

മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ഭയത്തിൽ ജീവിക്കേണ്ടതില്ല.

മറ്റൊരാളുടെ ജീവിതത്തോട് സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യേണ്ടതില്ല.

കാണിക്കാനുള്ള സന്തോഷത്തേക്കാൾ അനുഭവിക്കാനുള്ള സന്തോഷത്തിന് വില കൊടുക്കുക.

ലോകം കാണാത്തിടത്തും മനസ്സിന് സമാധാനമുണ്ടെങ്കിൽ — അതാണ് യഥാർത്ഥ സന്തോഷം.

സാമൂഹ്യജീവിതത്തിൽ മനുഷ്യരുടെ വേദനകളോട് ചേർന്നുനിൽക്കുന്ന ഡോ. എം. എസ്. സുനിൽ ടീച്ചർ പങ്കുവെച്ച ഈ കുറിപ്പ്, ഒരു സന്ദേശംഎന്നതിലുപരി നമ്മുടെ ജീവിതത്തെ നമ്മളോട് തന്നെ ചോദ്യം ചെയ്യിക്കുന്ന ഒരു ചെറിയ കണ്ണാടിയാണ്.

റീലുകൾ അവസാനിക്കും.ക്യാമറകൾ ഓഫാകും.ലൈക്കുകൾ മറഞ്ഞുപോകും.

പക്ഷേ, അതിനുശേഷം നമ്മോടൊപ്പം ബാക്കിയാകുന്നത് നമ്മുടെ യഥാർത്ഥ ജീവിതം തന്നെയാണ്.

അതുകൊണ്ട്…മറ്റുള്ളവരെ അസൂയപ്പെടുത്താൻ വേണ്ടിയല്ല,മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയല്ല,സ്വന്തം മനസ്സിന് സമാധാനം നൽകുന്ന രീതിയിൽ ജീവിക്കുക.

ടീച്ചർ പറഞ്ഞതുപോലെ ....നിങ്ങൾ നിങ്ങളായി ജീവിക്കുക.ആ നല്ല വാക്കുകൾക്ക് ആദരവോടെ. 

:ദിവാകരൻ ചോമ്പാ

dr-m-s-sunil
manna-advt-vaidoorya-revised
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും നാളത്തെ കേരളത്തിനായുള്ള സന്ദേശം
N
NIS
N
vasthu
VAIDU