പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാൻ നീക്കം പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ എന്ന് വി.കെ. ശ്രീകണ്ഠൻ എം.പി.

പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാൻ നീക്കം പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ   എന്ന് വി.കെ. ശ്രീകണ്ഠൻ എം.പി.
പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാൻ നീക്കം പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ എന്ന് വി.കെ. ശ്രീകണ്ഠൻ എം.പി.
Share  
എഴുത്ത്

News desk

2026 Aug 29, 12:46 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM


കേരളത്തിലെ എം.പിമാരോ സർക്കാരോ അറിയാതെയാണ് ഡിവിഷൻ വിഭജനം നടത്തിയത്. വരുമാനവും ഫണ്ടും കുറച്ച് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ് മുന്നോട്ടുപോകും. കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിക്കും. തീരുമാനം പിൻവലിക്കാത്ത പക്ഷം സമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കും.

രാത്രിക്കു രാത്രി തീരുമാനം

ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഡിവിഷനാണ് പാലക്കാട്. അതിനെ വിഭജിക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാതെ, ആരുമായും ചർച്ച ചെയ്യാതെ രാത്രിക്കു രാത്രിയാണ് ഈ തീരുമാനമെടുത്തത്. ഭരണപരമായ സൗകര്യത്തിനാണ് ഡിവിഷൻ വിഭജനമെന്നാണ് റെയിൽവേയുടെ വാദം. അങ്ങനെയെങ്കിൽ ഇന്ത്യയിൽ പാലക്കാടിനേക്കാൾ ഇരട്ടിവലുപ്പമുള്ള നിരവധി ഡിവിഷനുകളുണ്ട്. അതൊന്നും വിഭജിക്കാത്തതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കണം.

സാമ്പത്തിക ഭദ്രത തകരും

ഡിവിഷൻ വിഭജനത്തെ തുടർന്ന് റെയിൽവേയുടെ ആകെ വരുമാനത്തിന് യാതൊരു കുറവും ഉണ്ടാകില്ല. പക്ഷേ, വരുമാനം ക്രമേണ കുറച്ചുകൊണ്ടുവന്ന് ഭാവിയിൽ പാലക്കാട് റെയിൽവേ ഡിവിഷനെത്തന്നെ പൂർണമായി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണിത്.

അടച്ചുപൂട്ടൽ ഭീഷണി

വരുമാനം കുറയുക മാത്രമല്ല, പാലക്കാടിന് ദീർഘദൂര ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ദീർഘദൂര ട്രെയിനുകൾ ഇല്ലാതാവുകയും ടിക്കറ്റ് വരുമാനം ഉൾപ്പെടെ കുറയുകയും ചെയ്യും. ഒടുവിൽ കേന്ദ്രം പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തും.

റെയിൽവേ സോൺ ആവശ്യത്തിനും തിരിച്ചടി

പാലക്കാടിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് വേണ്ടിയാണ് പുതിയ ഡിവിഷൻ രൂപീകരിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. നാഗർകോവിലും കന്യാകുമാരിയും വെട്ടി തിരുവനന്തപുരം വിഭജിച്ചാൽ കേരളത്തിന്റെ റെയിൽവേ വികസനം വട്ടപ്പൂജ്യമാകും.

കേരളത്തിന്റെ കഴിഞ്ഞ കുറേകാലമായുള്ള ആവശ്യമാണ് ‘റെയിൽവേ സോൺ’ എന്നത്. ഒരു സോൺ ആവശ്യപ്പെടാൻ കുറഞ്ഞത് രണ്ട് വലിയ റെയിൽവേ ഡിവിഷനെങ്കിലും ഉണ്ടാകണം. ഡിവിഷനുകൾ വെട്ടിമാറ്റുന്നതോടെ സോൺ ആവശ്യത്തിനും കനത്ത തിരിച്ചടിയാകും.

മംഗലാപുരം മാറ്റുന്നതോടെ

ഏറ്റവും കൂടുതൽ ചരക്ക് നീക്കം നടക്കുന്ന സ്റ്റേഷനാണ് മംഗലാപുരം. ഡിവിഷൻ വിഭജനത്തോടെ ആ ഇനത്തിൽ ഏകദേശം 700–800 കോടിയുടെ നഷ്ടം പാലക്കാടിനുണ്ടാകും. ടിക്കറ്റ് വരുമാനത്തിൽ 100 കോടിയുടെ നഷ്ടം വേറെയും.

വാർത്ത: വി.കെ. ശ്രീകണ്ഠൻ എം.പി.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും നിങ്ങൾ നിങ്ങളായി ജീവിക്കുക
കാഴ്ച്ചയും കാഴ്ച്ചപ്പാടും നാളത്തെ കേരളത്തിനായുള്ള സന്ദേശം
N
NIS
N
vasthu
VAIDU