പാതയോര നിർമ്മാണ വിലക്ക്; ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്

പാതയോര നിർമ്മാണ വിലക്ക്; ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്
പാതയോര നിർമ്മാണ വിലക്ക്; ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്
Share  
എഴുത്ത്

News desk

2026 Aug 27, 01:41 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പാതയോര നിർമ്മാണ വിലക്ക്; ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: ദേശീയപാതകളുടെ മധ്യഭാഗത്ത് നിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളിൽ പാർപ്പിട ആവശ്യങ്ങൾക്കും 75 മീറ്ററിനുള്ളിൽ വാണിജ്യ ആവശ്യങ്ങൾക്കും ഭൂമിയുടെ ഉപയോഗം വിലക്കുകയും നിലവിലുള്ള അനുമതികൾ പുനഃപരിശോധിക്കണമെന്ന് നിർദേശിക്കുകയും ചെയ്ത സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ എൻ.എച്ച്. ആക്ഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

അശാസ്ത്രീയവും അപ്രായോഗികവും ജനവിരുദ്ധവുമായ ഇടക്കാല ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാനത്ത് വലിയ സാമൂഹിക ദുരന്തത്തിനും വികസന മുരടിപ്പിനും വഴിവെക്കുമെന്ന് യോഗം വിലയിരുത്തി. ദേശീയപാതയോരങ്ങളിൽ താമസിക്കുന്നവരുടെയും വ്യാപാരം, വ്യവസായം, ആരാധനാലയങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളുടെയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഉത്തരവെന്ന് യോഗം ചൂണ്ടിക്കാട്ടി.

കേരളത്തിലെ വാസയോഗ്യമായ ഭൂമിയുടെ കുറവ്, ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരുന്ന ജനസാന്ദ്രത, ദേശീയപാതയോരങ്ങളിലെ ഉയർന്ന കെട്ടിടസാന്ദ്രത എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ദേശീയപാതയുടെ വീതി 60 മീറ്ററിൽ നിന്ന് 45 മീറ്ററായി കുറച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിന് വിപരീതമായി നിയന്ത്രണ പരിധി 150 മീറ്ററിലേക്ക് ഉയർത്തുന്നതിന് തുല്യമായ കോടതി ഉത്തരവ് ജനവിരുദ്ധമാണെന്നും യോഗം ആരോപിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക സ്ഥിതിയെ ഗുരുതരമായി ബാധിക്കാവുന്ന ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ. സുധീർ കുമാർ അധ്യക്ഷത വഹിച്ചു. ആൻ കുഞ്ഞാലൻ ഹാജി, സി.കെ. ശിവദാസൻ, എ.ടി. മഹേഷ്, കെ.വി. സത്യൻ മാസ്റ്റർ, കെ.കെ. ഹംസക്കുട്ടി, പ്രദീപ് ചോമ്പാല, അനൂപ് ജോൺ, കെ.പി.എ. വഹാബ്, സി. ഷറഫുദ്ദീൻ, ഷാഫി എട്ടുവീട്ടിൽ, കെ.കെ. സുരേന്ദ്രൻ, സി.വി. ബോസ്, കെ.എസ്. സക്കരിയ, കുഞ്ഞുമോൻ ഐങ്കലം, ടി.പി. അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും നാളത്തെ കേരളത്തിനായുള്ള സന്ദേശം
കാഴ്ച്ചയും കാഴ്ച്ചപ്പാടും കാരുണ്യ വൃക്ഷത്തിന്റെ ശിഖയൊടിഞ്ഞു. :ചാലക്കര പുരുഷു
N
NIS
N
vasthu
VAIDU