ഒപ്പമുള്ളവരെ ചേർത്തുനിർത്തുന്നതാകണം ഓണം: ഡെപ്യൂട്ടി മേയർ

ഒപ്പമുള്ളവരെ ചേർത്തുനിർത്തുന്നതാകണം ഓണം: ഡെപ്യൂട്ടി മേയർ
ഒപ്പമുള്ളവരെ ചേർത്തുനിർത്തുന്നതാകണം ഓണം: ഡെപ്യൂട്ടി മേയർ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 26, 09:19 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊല്ലം: സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ താഴെത്തട്ടിൽ കഷ്ടപ്പെടുന്നവരെ കൂടി ഓർക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്നതാകണം നമ്മുടെ ഓണാഘോഷമെന്ന് കൊല്ലം ഡെപ്യൂട്ടി മേയർ ഉദയ സുകുമാരൻ കരുമാലിൽ പറഞ്ഞു.

വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കുടം ടി.വിയും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘സ്കൂളമ്മയ്ക്ക് ഒരു ഓണപ്പുടവ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ചാത്തിനാകുളം എം.എസ്.എം. എച്ച്.എസ്.എസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നം നൽകുന്നവരെ ആദരിക്കുന്നതിന്റെയും ഏത് തൊഴിലിനും അതിന്റേതായ മാന്യതയും ബഹുമാനവും നൽകേണ്ടതിന്റെയും സന്ദേശം യുവതലമുറയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംസ്ഥാനതലത്തിൽ ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പദ്ധതി നടപ്പാക്കും.

പദ്ധതിയുടെ ഭാഗമായി സ്കൂൾ പാചകത്തൊഴിലാളികളെ അതിഥികൾക്കൊപ്പം ഇരുത്തി ഓണപ്പുടവ നൽകി ആദരിച്ചത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. സ്കൂൾ പാചകത്തൊഴിലാളികൾക്കും ഇത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി.

പി.ടി.എ. പ്രസിഡന്റ് എ. നൗഫൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീകുമാർ കെ.എസ്. സ്വാഗതം പറഞ്ഞു. പള്ളിക്കുടം ടി.വി. ചീഫ് എഡിറ്റർ എൽ. സുഗതൻ പദ്ധതി വിശദീകരിച്ചു. ജോയിന്റ് ആർ.ടി.ഒ. ആർ. ശരത്ചന്ദ്രൻ വിശിഷ്ടാതിഥിയായി. കെ.പി.എ.സി. ലീലാകൃഷ്ണൻ ഓണസന്ദേശം നൽകി.

ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈൻ ദേവ്, സ്കൂൾ മാനേജർ എച്ച്. അബ്ദുൽ കലാം, സ്കൂൾ പ്രിൻസിപ്പൽ റാണി എസ്. നായർ, ഹാരീഷ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ എസ്. രാധാകൃഷ്ണപിള്ള നന്ദി പറഞ്ഞു.

സ്കൂൾ അമ്മയ്ക്കൊരു ഓണപ്പുടവയുമായി പള്ളിക്കൂടം ടിവി 


 കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടി വി യുടെ നേതൃത്വത്തിൽ സംഘപ്പിക്കുന്ന സ്‌കൂളമ്മക്കൊരു ഓണപ്പുടവ പദ്ധതി ആഗസ്റ്റ് 21 ന് കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കും. കേരളത്തിലെ  സ്കൂൾ പാചക തൊഴിലാളികളെ ഓണപ്പുടവ നൽകി ആദരിക്കുന്ന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ ജില്ലയിലെ ചാത്തിനാകുളം എംഎസ്എം എച്ച് എസ് എസിൽ നടക്കും. അന്നം തരുന്നവരെ ആദരിക്കുവാനും ഏത് തൊഴിലിനെയുംതെഴിലാളിയെയുംസ്നേഹിക്കുവാനും ബഹുമാനിക്കുവാനും കുട്ടികൾക്കു 

നൽകുന്ന ഓണസന്ദേശം കൂടിയാണ് ഈ പരിപാടി.കേരളത്തിലെ എല്ലാ ജില്ലകളിലും പ്രോഗ്രാം സംഘടിപ്പിച്ചിട്ടുണ്ടെന്ന് ചീഫ് എഡിറ്റർ എൽ സുഗതനും ചെയർമാൻ ഡോ ജിതേഷ്ജിയും പറഞ്ഞു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കാരുണ്യ വൃക്ഷത്തിന്റെ ശിഖയൊടിഞ്ഞു. :ചാലക്കര പുരുഷു
N
NIS
N
vasthu
VAIDU