ചാലക്കരയിലെ കാസിനോ മൻസിലിന്റെ ഗേറ്റ് എന്നും തുറന്നാണ് കിടപ്പ്. പുറം വാതിൽ മാത്രമല്ല, അടുക്കള വാതിലും തുറന്ന് തന്നെ കിടക്കും.
ഉമ്മറത്തെ പടിവാതിൽക്കലിൽ തലയെടുപ്പുള്ള ആ മനുഷ്യൻ ആരെയൊക്കെയോ കാത്തിരിക്കുമ്പോലെ നിൽക്കുന്നുണ്ടാവും.
ജീവിതത്തിന്റെപുറമ്പോക്കിലേക്ക് തള്ളപ്പെട്ടവർക്ക് ഈ വീട് അരനൂറ്റാണ്ട് കാലമായി അഭയ കേന്ദ്രമാണ്. വന്നത് തന്റെ ഉടപ്പിറപ്പാണെന്ന ബോധ്യത്തോടെ കാസിനോ പി.മുസ്തഫ ഹാജി എന്ന വലിയ മനുഷ്യൻ അവരുടെ ആവശ്യമറിഞ്ഞ് സഹായിക്കും. സ്ത്രീകളാവട്ടെ വീടിന്റെ പിറക് വശത്തെ വാതിൽക്കലെത്തും. പുഞ്ചിരിച്ചു നിൽക്കുന്ന പാത്തൂട്ടി ഹജ്ജുമ്മ അവർക്ക് അത്താണിയാണ്. പണവും , ഭക്ഷണവും, സാന്ത്വന വചനങ്ങളുമെല്ലാം അനുഭവിച്ചാണ് ആഗതരായ പാവപ്പെട്ട സ്ത്രീകൾ മടങ്ങുക.
ഇത് ദശകങ്ങളായുള്ള പതിവ് കാഴ്ചയാണ്.
ജാതി മതങ്ങൾക്കപ്പുറം മനുഷ്യരെയെല്ലാം ഒരുപോലെ കണ്ട ,
രണ്ട് ശരീരവും ഒരു മനസ്സുമായി ജീവിച്ചവരിലൊരാൾ , തന്റെ പുണ്യകർമ്മങ്ങളുടെ വിശുദ്ധി പോൽ,നബിദിനവും , ഓണവും ഒരുമിച്ച് വന്ന പുണ്യനാളിൽ ചൊവ്വാഴ്ചയുടെ പാതിരാവിൽ നിലാവിൽ ലയിച്ചു.
എല്ലാ അർത്ഥത്തിലും നാടിന്റെ നറുനിലാവായിരുന്നു ആ അമ്മ . വാത്സല്യ നിധിയായ ആ അമ്മയുടെ ആതിഥ്യവും, കൈപുണ്യത്തിന്റെ രുചിയുമറിയാത്ത കേരളീയ രാഷ്ട്രീയ, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ വിരളമായിരിക്കും.
എന്നും ഭർത്താവിന്റെ നിഴലായി തിരശ്ശീലക്ക് പിന്നിൽ മാത്രം നിന്നിരുന്ന പാത്തൂട്ടിത്ത, ഒരു നാടിന്റെ അമ്മയായി മാറിയത് കാരുണ്യത്തിന്റേയും, കനിവിന്റേയും ഒരിക്കലും വറ്റാത്ത നീരുറവയായത് കൊണ്ടാണ്.
ഇല്ലായ്മയുടെ കയത്തിൽ ജനിച്ച്, സുകൃത പാതയിൽ ഭർത്താവിനൊപ്പം അനുയാത്ര ചെയ്താണ് , നാടിന്റെയാകെ ഹൃദയത്തിൽ, മായാത്ത സ്നേഹ ശിൽപമായി മാറിയത്. കാസിനോ ഗാർഡൻസിലെ സന്തോഷവും സങ്കടങ്ങളുമെല്ലാം നാടിന്റേയും സുഖ ദുഃഖങ്ങളായി മാറിയത് ഈ അമ്മ മനസ്സിന്റെ ഹൃദയ നൈർമ്മല്യം കൊണ്ടാണ്. ഈ മഹതിയുടെ കരുതലും, പ്രചോദനവുമാണ് പരയങ്ങാട്ട് മുസ്തഫയെന്ന മനുഷ്യനെ നാട്ടിലും, പ്രവാസി ലോകത്തുമെല്ലാം മാതൃകാ പുരുഷനാക്കി മാറ്റിയതെന്നതിൽ
യാതൊരു സംശയവുമില്ല. നിത്യവും
മനുഷ്യർക്ക് മാത്രമല്ല. പക്ഷിമൃഗാദികൾക്ക് പോലും ഭക്ഷണം നൽകുകയെന്നത് ഈ വീടിന്റെ സവിശേഷതയാണ്. ഭക്ഷ്യവസ്തുക്കളും പുതുവസ്ത്രങ്ങളുമെല്ലാം ആയിരങ്ങൾക്ക് മനമറിഞ്ഞ്, കൈയ്യയച്ച് സഹായിക്കുകയെന്നത് ഈ അമ്മയുടെജീവിത നിയോഗമായിരുന്നു.
അതുകൊണ്ടാവാം
പുണ്യം ചെയ്ത ആ അമ്മ പുണ്യനാളിൽ തന്നെ വിടചൊല്ലിയത്.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































.jpg)