പാലക്കാട് റെൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള തീരുമാനം ഏകപക്ഷീയം, രാഷ്ട്രീയ വിവേചനം: - മുല്ലപ്പളളി രാമചന്ദ്രൻ

പാലക്കാട് റെൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള തീരുമാനം ഏകപക്ഷീയം, രാഷ്ട്രീയ വിവേചനം: - മുല്ലപ്പളളി രാമചന്ദ്രൻ
പാലക്കാട് റെൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള തീരുമാനം ഏകപക്ഷീയം, രാഷ്ട്രീയ വിവേചനം: - മുല്ലപ്പളളി രാമചന്ദ്രൻ
Share  
മുല്ലപ്പള്ളി രാമചന്ദ്രൻ എഴുത്ത്

മുല്ലപ്പള്ളി രാമചന്ദ്രൻ

2026 Aug 25, 01:07 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

  പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള മോഡി സർക്കാറിന്റെ തീരുമാനം ഏകപക്ഷീയവും കേരളത്തോട് കാട്ടുന്ന രാഷ്ട്രീയ വിവേചനത്തിന്റെയും അവഗണനയുടെയും 

 ഒടുവിലത്തെ

 ഉദാഹരണവുമാണ്.

 ഉള്ളാൾ മുതൽ മംഗലാപുരം ഉൾക്കൊളളുന്ന ദക്ഷിണ കർണ്ണാടക ഭാഗങ്ങൾ ഇനി മുതൽ മൈസൂർ റെയിൽവെ ഡിവിഷന്റെ ഭാഗമാക്കിയുള്ള ഗസറ്റ് വിജ്ഞാപനം കേരളത്തിലെ എം.പി.മാരെയും കേരള സർക്കാറിനെയും പൂർണ്ണമായും ഇരുട്ടിൽ നിർത്തിയിട്ടുള്ളതാണ്. 

കേരളം ഒറ്റക്കെട്ടായി ഈ ക്രൂരമായ വിവേചനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ തയ്യാറാകണം.പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കുക വഴി ചുരുങ്ങിയത് 600 കോടിയുടെ ചരക്കു വരുമാനമാണ് കുറയുന്നത്. മൊത്തം വാർഷിക വരുമാനത്തിൽ 70% കുറവ് സംഭവിക്കുമെന്നത് നിസ്സാരമല്ല. വരുമാനം കുറഞ്ഞു എന്ന് പറഞ്ഞ് പതിറ്റാണ്ടുകളായി തീവണ്ടി യാത്രക്കാർ അനുഭവിക്കുന്ന സൗകര്യങ്ങൾ നിഷേധിക്കുകയും ജനങ്ങളെ തീരാ ദുരിതത്തിലാക്കുകയും ചെയ്ത മോഡി ഭരണത്തിൽ ഇതിലപ്പുറവും നടക്കും.

 കോർപ്പറേറ്റ് താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ഒരു ഭരണകൂടം റെയിൽവേയുടെ ഭൂമി വില്ക്കൽ പ്രക്രിയ നടപ്പിലാക്കുന്ന തിരക്കിലാണ്.  

കേരളത്തിന് സ്വന്തമായി ഒരു റെയിൽവേ സോൺ വേണമെന്ന ആവശ്യവുമായി സംസ്ഥാനം മുന്നോട്ടു പോകുമ്പോഴാണ് പാലക്കാട് ഡിവിഷൻ വിഭജിച്ചു കൊണ്ടുളള ഈ ഇരുട്ടടി.

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് നടത്തിയ ഈ വില കുറഞ്ഞ തീരുമാനം തീർത്തും രാഷ്ട്രീയ പ്രേരിതമാണ്.

ഏതാണ്ട് 70000 കി.മീറ്റർ നീളമുള്ള ഇന്ത്യൻ റയിൽവേ ലോകത്തിൽ നാലാം സ്ഥാനത്താണ്. ഇത് കഴിഞ്ഞ 10 വർഷം കൊണ്ടുണ്ടായ നേട്ടമാണെന്ന് ആരും കരുതരുത്. ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക്ക് യൂട്ടിലിറ്റി സർവ്വീസായി റെയിൽവേയെ കണ്ട പണ്ഡിറ്റ് നെഹ്റുവിന്റെ കാലം തൊട്ട് ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള അതി ബൃഹത്തായ ഗതാഗത സംവിധാനമായാണ് റെയിൽവെയെ കണ്ടത് . 

 വരുമാനം അൽപം കുറവെന്ന് പറഞ്ഞു ട്രെയിൻ ഹാൾട്ടുകളും ചെറിയ റയിൽവേ സ്റ്റേഷനുകളും അടച്ചു പൂട്ടുന്ന കോർപ്പറേറ്റു കച്ചവട സംഘങ്ങൾക്ക് ജനങ്ങളുടെ പ്രയാസങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിൽ അത്ഭുതപ്പെടാനില്ല.

കേരളം ഒറ്റക്കെട്ടായി വിഭജന രാഷ്ടീയത്തെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണം.

 പാലക്കാട് റയിൽവേ ഡിവിഷൻ നില നിർത്തുകമാത്രമല്ല കേരളത്തിന് ഒരു റയിൽവേ സോൺ കൂടി വേണം എന്നതാണ് കേരളത്തിന്റെ ന്യായമായ ആവശ്യം. 

പാലക്കാട്ടെ കഞ്ചിക്കോട്ട് റയിൽവേ കോച്ച് ഫാക്ടറി എന്ന ചിരകാല സ്വപ്നത്തിന്റെ ചിറക അരിഞ്ഞവർക്ക് കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ തിരിച്ചറിയാൻ കഴിയില്ല.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മഹാബലി: ഓർമ്മയിൽ രാജാവ്, ചിത്രങ്ങളിൽ വിദൂഷകൻ
N
NIS
N
ayur
vasthu