ചോമ്പാല ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും ഉയരുന്ന സമരപ്പന്തലുകൾ വികസനത്തിനെതിരായ കലാപങ്ങളല്ല. വികസനത്തിന്റെ പേരിൽ തങ്ങളുടെ ജീവിതം നഷ്ടപ്പെടരുതെന്ന സാധാരണ മനുഷ്യരുടെ അപേക്ഷകളാണ്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വഴികൾ അടഞ്ഞതോടെ സാധാരണ ജീവിതത്തിന്റെ പല കണ്ണികളും മുറിഞ്ഞുപോകുകയാണ്. മൃഗാശുപത്രിയിലേക്കുള്ള പ്രവേശനമാർഗം തടസ്സപ്പെട്ടതോടെ കന്നുകാലികളെയും കൊണ്ട് ചികിത്സക്കെത്തുന്ന കർഷകർ ബുദ്ധിമുട്ടുന്നു.
ചോമ്പാൽ ബ്ലോക്ക് ഓഫീസിന് എതിർവശത്തെ ദേശീയപാതക്ക രികിലെ സമരപ്പന്തലിൽ പ്രതിഷേധവുമായി ഇരുപത്തിയഞ്ചാം നാൾ ,പാട്ടൊരുമ ഗ്രൂപ്പിൻറെ കലാപ്രകടനം വേറെയും .
വിജയം വരെ സമരം ചെയ്യും .....വിജയം വരെ സമരം ചെയ്യും
മിണ്ടാപ്രാണികളുടെ സഞ്ചാര മാർഗ്ഗം മുടങ്ങുന്നതിനെതിരെ ഓരോ ദിവസവും ഷിഫ്റ്റ് ഷിഫ്റ്റായി നൂറുക്കണക്കിനാളുകളുടെ നീണ്ട നിര .സമരപ്പന്തലിൽ ഇടമില്ലാതെ മഴനനഞ്ഞും കുട ചൂടിയും പോരാട്ട വീര്യവുമായി പിന്നോട്ടില്ലാത്ത കക്ഷിരഹിത മുന്നേറ്റം ഇരുപത്തിയഞ്ചാം നാളും പിന്നിട്ടിരിക്കുന്നു .
ക്ഷീരവികസനം ,പശുപരിപാലനം ,മൃഗസംരക്ഷണം തൊണ്ടകീറിപ്രസംഗിക്കുന്നവർ കാണുന്നില്ലേ ഈ ദയനീയ അവസ്ഥ .ഇതിന്റെ പേരാണോ വികസനം?
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































.jpg)