മഹാബലി: ഓർമ്മയിൽ രാജാവ്, ചിത്രങ്ങളിൽ വിദൂഷകൻ

മഹാബലി: ഓർമ്മയിൽ രാജാവ്, ചിത്രങ്ങളിൽ വിദൂഷകൻ
മഹാബലി: ഓർമ്മയിൽ രാജാവ്, ചിത്രങ്ങളിൽ വിദൂഷകൻ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 21, 08:36 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

‘ഹൈപ്പോതെറ്റിക്കൽ’

(Hypothetical) എന്നവാക്കിൻ്റെ അർത്ഥം 

യഥാർത്ഥത്തിൽ സംഭവിച്ച ഒന്നെന്നല്ല ; ഒരുവേള അങ്ങനെ സംഭവിച്ചാൽ എന്താകും? എന്ന സങ്കൽപ്പത്തിൽനിന്ന് ഉയരുന്ന ഒരു ചിന്ത. അഥവാ സങ്കൽപ്പികം, ഊഹാധിഷ്ഠിതം എന്ന് വേണമെമെങ്കിൽ അർഥം പറയാം. അങ്ങനെയൊരു സങ്കൽപ്പത്തിൽനിന്ന് ഒരു ചോദ്യം ഉയർത്തിയാൽ എങ്ങിനെയിരിക്കും ?


മഹാബലിയായി ഭരിക്കാൻ ഒരവസരം ലഭിച്ചാൽ

നമ്മുടെ ഭരണാധികാരികൾ എന്തു ചെയ്യും?

ഓണത്തിന്റെ ഓർമ്മയിൽ ആ ചോദ്യം പ്രസക്തമാണ്.

‘ഓപ്പറേഷൻ തൂഫാൻ’ എന്ന ബൃഹദ് കർമ്മപദ്ധതിക്ക് നേതൃത്വം നൽകുന്ന നമ്മുടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒരുവേള വരുംതലമുറയുടെ സ്മരണയിൽ അഭിനവ മഹാബലിയായി ഇടംപിടിക്കുമോ?

കൗതുകകരമായ ഈ 'ഹൈപ്പോതെറ്റിക്കൽ ' ചോദ്യത്തിന് അദ്ദേഹത്തിൻ്റെ തന്നെ വാക്കുകൾ ഉത്തരം വ്യക്തമാക്കുന്നുണ്ട് .

“മഹാബലി ജനങ്ങളുടെ ചക്രവർത്തിയായിരുന്നു. ജനാഭിലാഷമായിരുന്നു അദ്ദേഹത്തെ നയിച്ച പ്രത്യയശാസ്ത്രം.”


മഹാബലിയാകാൻ ഒരവസരം കിട്ടിയാൽ എന്തായിരിക്കും ചെയ്യുക എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഏറെ ശ്രദ്ധേയമാണ്.

ഒരു ഭരണാധികാരിയുടെ പ്രഥമ പരിഗണന ജനങ്ങളുടെ സുരക്ഷയും സ്വൈരജീവിതവും ഉറപ്പാക്കുന്നതായിരിക്കണം. മഹാബലിയായി ഭരിക്കാൻ അവസരം ലഭിച്ചാൽ ലഹരിമരുന്ന് മാഫിയയുടെ അടിവേരറുക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും ഗുണ്ടാ-മാഫിയാ സംഘങ്ങളെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നും ജനങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്ന ഭരണാധികാരിയായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അദ്ധേഹം വ്യക്തമാക്കുന്നു .


ഭയത്തിൽനിന്ന് പ്രജകളെ മോചിപ്പിച്ചവനാണ് മഹാബലി. ‘മഹാശക്തൻ’ എന്ന അർഥം ഉൾക്കൊള്ളുന്ന ആ സങ്കൽപ്പത്തിൽ ഭരണാധികാരിയുടെ ശക്തി ജനങ്ങളെ ഭയപ്പെടുത്താനല്ല, ജനങ്ങളുടെ ഭയം അകറ്റാനാണ് ഉപയോഗിക്കേണ്ടത്.

ലഹരിയും അക്രമവും ഭീതിയും വിതയ്ക്കുന്ന മാഫിയകളെയും ക്രിമി നലുകളെയും സമൂഹവിരുദ്ധ ശക്തികളെയും ഒരു വിട്ടുവീഴ്ച യുമില്ലാതെ നേരിട്ട്, ജനങ്ങൾക്ക് അക്രമത്തിൽനിന്നും ഭീതിയിൽനിന്നും ലഹരിയുടെ നീരാളിപ്പിടിത്തത്തിൽനിന്നും മോചനം നൽകുന്ന ഭരണമാണ് സ്വപ്നമെന്ന് രമേശ്‌ചെന്നിത്തല പറയുമ്പോൾ ഇതിൽപ്പരം മഹത്വമുള്ള ഒരു ഓണാശംസ വേറെയുണ്ടോ മലയാളികൾക്ക് ലഭിക്കാൻ ?

ഓരോ ഭരണാധികാരിക്കും മഹാബലിയുടെ ഐതിഹ്യം പ്രചോദനമാകേണ്ടത് ഈ അർത്ഥ ത്തിലായിരി ക്കണമെന്ന അദ്ധേഹത്തിൻറെ ഓർമ്മപ്പെടുത്തലിൽ നന്മയുടെ ഒരു നിറസാന്നിധ്യമുണ്ട്.


പക്ഷേ, ഇവിടെനിന്ന് മറ്റൊരു ചോദ്യത്തിലേക്കാണ് ഓണം നമ്മെ കൊണ്ടുപോകുന്നത്.

മഹാബലി മഹാരാജാവോ, വിദൂഷകനോ?

ഓണം വന്നെത്തി.ഓണത്തുത്തുമ്പിയും കാക്കപ്പൂവും വരിനെല്ലും ഇവിടുത്തെ തുണ്ടി വയൽപ്പരപ്പിലില്ല,വയലുമില്ല.  

വീടകങ്ങളിൽ പൂക്കളമൊരുങ്ങുന്നു. തമിഴ് നാട്ടിൽ ൽനിന്നും ചെണ്ടുമല്ലിപ്പൂക്കൾവരെ ലോറിക്കണക്കിനു ഒഴുകിയെത്തുന്നു. വിപണികളിൽ തിരക്കേറുന്നു. ആഘോഷങ്ങളുടെ നിറവും ശബ്ദവും കേരളത്തിന്റെ തെരുവുകളെ കീഴടക്കുന്നു.അതോടൊപ്പം, ജനക്ഷേമതൽപരനും നീതിമാനും യുദ്ധനിപുണനുമായ മഹാശക്തനായ പുരുഷകേസരി മഹാബലി ചക്രവർത്തിയുടെ ഓർമ്മയും മലയാളിയുടെ മനസ്സിൽ പുതുക്കപ്പെടുന്നു. പരസ്യ ചിത്രങ്ങളിലെ മോഡലായി മഹാബലി അവതരിക്കുന്നു .

ഓണം ദേശീയോത്സവമായി ആഘോഷിക്കുന്ന ഓരോ കേരളീയനും അഭിമാനത്തോടെയും ആദരവോടെയും ഓർത്തെടുക്കുന്ന മഹാബലി ഒരു പുരാണകഥാപാത്രം മാത്രമല്ല. മലയാളിയുടെ സാംസ്കാരിക മനസ്സിൽ നൂറ്റാണ്ടുകളായി പതിഞ്ഞുകിടക്കുന്ന ഒരു നീതിസങ്കൽപ്പമാണ്.

സമത്വത്തിന്റെ, സമൃദ്ധിയുടെ, ജനക്ഷേമത്തിന്റെ, നല്ല ഭരണത്തിന്റെ പ്രതീകം.


എന്നാൽ നാം ഇന്ന് പരസ്യങ്ങളിലും ആഘോഷവേദികളിലും സാമൂഹിക മാധ്യമങ്ങളിലും കാണുന്ന മഹാബലിയുടെ രൂപം ആ മഹത്തായ സങ്കൽപ്പത്തോട് എത്രത്തോളം നീതി പുലർത്തുന്നുണ്ട്?

വലിയ കുടവയർ.കപ്പടാമീശ.ഉണ്ടക്കണ്ണുകൾ.ഓലക്കുട.ചിലപ്പോൾ പുലിക്കളിക്കാരനെ ഓർമിപ്പിക്കുന്ന ശരീരഭാഷ.മറ്റുചിലപ്പോൾ വെള്ളരിനാടകത്തിലെ വിദൂഷകന്റെ ചേഷ്ടകൾ.

ഇതാണോ മലയാളിയുടെ മഹാബലി?


മഹാനായ ഒരു ചക്രവർത്തിയെ ഒരു വാണിജ്യ ഉൽപ്പന്നത്തിന്റെ ചിരിപ്പിക്കുന്ന പ്രതീകമാക്കി ചുരുക്കേണ്ടിവരുന്നിടത്തോളം ഓണം വാണിജ്യവൽക്കരിക്കപ്പെട്ടുവോ? അതോടൊപ്പം മഹാബലിയും?

ചോദ്യം അസ്വസ്ഥമാക്കുന്നതാണെങ്കിൽ പോലും ചോദിക്കാതെ വയ്യ.

മഹാബലി എന്ന ദ്രാവിഡ സങ്കൽപ്പത്തെ ഇത്രയേറെ വികലമാക്കേ ണ്ടതുണ്ടോ? വിലകുറച്ചുകാണിക്കേണ്ടതുണ്ടോ ?

കാർമുകിൽ വർണനായ ഭഗവാൻ ശ്രീകൃഷ്ണനെ വർണപ്പെൻസിലിന്റെ ഒരു തെറ്റായ തിരഞ്ഞെടുപ്പിലൂടെ നീലാകാശനിറത്തിലേക്ക് മാറ്റുന്നതുപോലെ, ഒരാളുടെ ഭാവനയിൽ പിറന്ന ഒരു രൂപം തലമുറകളുടെ സാംസ്കാരിക സ്മരണയിൽ ആധികാരിക ചിത്രം ആയി മാറുന്നത് എത്രത്തോളം ശരിയാണ്?

മഹാബലിയെ നേരിൽ കണ്ടവർ നമ്മളിൽ എത്രപേരുണ്ട്?

അദ്ദേഹത്തിന്റെ ആകാരവടിവും അഴകളവുകളും അംഗവിക്ഷേപങ്ങളും മുഖഭാവവും എങ്ങനെയായിരുന്നുവെന്ന് കൃത്യമായി രേഖപ്പെടുത്തിയ ചരിത്രസാക്ഷ്യങ്ങൾ എവിടെയാണ്? ആരുടെ പക്കലുണ്ട് ?

അങ്ങനെയൊരു വ്യക്തമായ ചരിത്രരൂപമില്ലാത്തിടത്ത്, പനേതോ കാലത്ത് ആരുടെയോ ഭാവനയിൽ പിറന്ന ഒരു രൂപത്തെ ‘മഹാബലിയുടെ യഥാർത്ഥ രൂപം’ എന്ന മട്ടിൽ തലമുറകളിലേക്ക് പകർന്നുകൊടുക്കുന്നത് എത്രമാത്രം യുക്തിസഹമാണ്?

ഒരാൾ വരച്ചു.മറ്റൊരാൾ അതു കണ്ടു.അയാളും അതേപടി വരച്ചു.പിന്നെ അതിന്റെ പകർപ്പുകൾ പെരുകി.

മുൻപേ നടന്ന പശുവിന്റെ പിന്നാലെ നടക്കുന്ന പശുക്കളെപ്പോലെ, ഒരു രൂപം മറ്റൊരു രൂപത്തെ പിന്തുടർന്നു.

പകർച്ചപ്പനിപോലെ ആ രൂപസങ്കൽപ്പം സമൂഹത്തിൽ വ്യാപിച്ചു.

ഇവിടെ കലാകാരന്റെ ഭാവനയെ കുറ്റപ്പെടുത്തുകയല്ല. കലാകാരന് ആവിഷ്കാരസ്വാതന്ത്ര്യമുണ്ട്. പക്ഷേ ആവിഷ്കാരസ്വാതന്ത്ര്യം രചയിതാവിന് മാത്രമുള്ള അവകാശമല്ല; ആസ്വാദകനും തന്റെ പ്രതികരണത്തിനുള്ള അവകാശമുണ്ട്.

ഒരു സൃഷ്ടി നമ്മുടെ സാംസ്കാരിക സ്മരണയെ മുറിപ്പെടുത്തുമ്പോൾ അതിനെക്കുറിച്ച് ചോദ്യം ചെയ്യാനും പ്രതികരിക്കാനും സമൂഹത്തിന് അവകാശമുണ്ട്.

മഹാബലി ഒരു തമാശയല്ലഹാസ്യം നല്ലതാണ്.ചിരിക്കാൻ കഴിയുക മനുഷ്യന്റെ മഹത്തായ കഴിവുകളിലൊന്നാണ്.വ്യക്തികളെയോ സംഭവങ്ങളെയോ പരിമിതമായ രേഖകളിലൂടെ പ്രതീകാത്മകമായി അവതരിപ്പിച്ച് നർമ്മം സൃഷ്ടിക്കുന്നതിലാണ് കാർട്ടൂണിന്റെ സൗന്ദര്യം.

ഒരു വിദഗ്ധനായ ചിത്രകാരന്റെ വിരലുകളിൽനിന്ന് പിറക്കുന്ന ചെറിയ വരകൾക്കുപോലും വലിയ ആശയങ്ങളെ ചിരിയിലൂടെ പറയാൻ കഴിയും.

പക്ഷേ ഒരു നിമിഷം നമുക്ക് സ്വയം ചോദിക്കാം....

മൺമറഞ്ഞുപോയ നമ്മുടെ സ്വന്തം പൂർവ്വികരെ നമ്മൾ കാർട്ടൂൺ ശൈലിയിലോ കാരിക്കേച്ചർ ശൈലിയിലോ വരച്ച് വീടിന്റെ ചുമരിൽ അലങ്കാരമായി തൂക്കുമോ?

സ്വന്തം മുത്തച്ഛനെയും മുത്തശ്ശിയെയും, മാതാപിതാക്കളെയും, ആദരവോടെ ഓർക്കുന്ന ഒരു കുടുംബം അവരുടെ ചിത്രം ഒരു തമാശരൂപത്തിൽ വരച്ച് വീടിന്റെ പ്രധാനഭിത്തിയിൽ പ്രദർശിപ്പിക്കുമോ?

മഹാബലിക്ക് മാത്രം എന്തുകൊണ്ട് ആ ഇളവ്? കാരണം അദ്ദേഹം ഒരു പുരാണകഥാപാത്രം മാത്രമല്ല.

മലയാളിയുടെ കൂട്ടായ സാംസ്കാരിക ഓർമ്മയിലെ ഒരു മഹത്തായ പ്രതീകമാണ്.

ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, എല്ലാവർക്കും സമത്വവും സമൃദ്ധിയും ഉറപ്പുനൽകിയ ഭരണാധികാരിയുടെ സങ്കൽപ്പമാണ് മഹാബലി.

അതുകൊണ്ടുതന്നെ മഹാബലിയെ ലോകത്തിലെ ആദ്യകാല സോഷ്യലിസ്റ്റ് സങ്കൽപ്പത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല.

മഹാബലിയുടെ മഹത്വം അദ്ദേഹത്തിന്റെകുടവയറിലല്ല;അദ്ദേഹത്തിന്റെ ഭരണദർശനത്തിലാണ്.അദ്ദേഹത്തിന്റെ മീശയിലല്ല; ജനങ്ങളോടുള്ള നീതിബോധത്തിലാണ്.അദ്ദേഹത്തിന്റെ ഓലക്കുടയിലല്ല; പ്രജകൾക്ക് നൽകിയ സുരക്ഷിതത്വത്തിലാണ്.അതാണ് ഓണം നമ്മോട് പറയേണ്ട യേണ്ട മഹാബലിക്കഥ.

വരുംതലമുറയുടെ കണ്ണിൽ മഹാബലി എങ്ങനെയായിരിക്കും?

ഇന്ന് ഒരു കുഞ്ഞ് മഹാബലിയുടെ ചിത്രം കാണുന്നു.അവന്റെ മനസ്സിൽ ആ ചിത്രം പതിയുന്നു.നാളെ അതേ കുഞ്ഞ് വളർന്ന് സ്വന്തം മക്കൾക്ക് മഹാബലിയെ പരിചയപ്പെടുത്തും.


അപ്പോൾ അവൻ പറയുന്നത്.....“ഇതാണ് മഹാബലി, നമ്മുടെ നീതിമാനായ ചക്രവർത്തി”

എന്നായിരിക്കുമോ?


അതോ—“ഇതാണ് ഓണത്തിന് വരുന്ന വലിയ കുടവയറുള്ള, മീശയുള്ള തമാശക്കാരൻ”എന്നായിരിക്കുമോ?

ഈ രണ്ടിനുമിടയിലാണ് നമ്മുടെ സാംസ്കാരിക ഉത്തരവാദിത്വം.

കുഞ്ഞുങ്ങളുടെ മനസ്സിൽ നാം വിതയ്ക്കുന്ന ഓരോ ചിത്രവും ഒരു സാംസ്കാരിക വിത്താണ്. അതിൽനിന്നാണ് നാളത്തെ ഓർമ്മകളും സങ്കൽപ്പങ്ങളും രൂപപ്പെടുന്നത്.

അതുകൊണ്ടുതന്നെ മഹാബലിയെ എങ്ങനെ ചിത്രീകരിക്കുന്നു എന്നത് വെറുമൊരു കലാപരമായ വിഷയമല്ല.അത് നമ്മുടെ സാംസ്കാരിക ദൃശ്യബോധത്തിന്റെ വിഷയമാണ്.

സാംസ്കാരിക വകുപ്പിനും ചില ചോദ്യങ്ങൾ

ഇവിടെ കേരളത്തിലെ സാംസ്കാരിക വകുപ്പിനോടും ഒരു എളിയ ചോദ്യം ചോദിക്കട്ടെ.

ആരാധനാമൂർത്തികളെയും മഹദ്‌വ്യക്തിത്വങ്ങളെയും പുരാണസങ്കൽപ്പങ്ങളിലെ കഥാപാത്രങ്ങളെയും മൂല്യച്യുതി സംഭവിക്കുന്ന തരത്തിൽ അവതരിപ്പിക്കുന്ന ദൃശ്യസംസ്‌കാരത്തെക്കുറിച്ച് പൊതുവായൊരു സാംസ്കാരിക സംവാദം ആവശ്യമില്ലേ?

കലാകാരന്റെ സ്വാതന്ത്ര്യത്തെ തടയുക എന്നല്ല പറയുന്നത്.

പക്ഷേ സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്വവും വേണമല്ലോ.

വിപണി നിർമിക്കുന്ന ഓരോ ചിത്രവും സാംസ്കാരിക സത്യമായി മാറുന്ന കാലമാണിത്.ഓണക്കോടിക്ക് മാത്രമല്ല .അച്ചാറിനും പപ്പടത്തിനും പലവ്യഞ്ജന പാക്കറ്റിൽ വരെ വേണം മഹാബലിയെ .


പരസ്യത്തിന്റെ ആവശ്യം പലപ്പോഴും ചരിത്രത്തെയും ഐതിഹ്യത്തെയും വളച്ചൊടിക്കും. ആഘോഷത്തിൻ്റെ തമാശ പലപ്പോഴും ആദരവിന്റെ അതിരുകൾ മറികടക്കും.മങ്ങലേൽപ്പിക്കും..അപ്പോൾ ആരെങ്കിലും ചോദിസിച്ചെന്നു വരാം..മഹാബലി ഒരു പരസ്യത്തിന്റെ കഥാപാത്രം മാത്രമാണോ?

ഒരു ആഘോഷത്തിന്റെ കോമിക് പ്രതീകം മാത്രമാണോ?

അല്ലെ അല്ല .മലയാളിയുടെ മനസ്സിൽ മഹാബലി ഒരു കാലത്തിന്റെ ഓർമ്മയാണ്.സമത്വത്തിന്റെ സ്വപ്നമാണ്.ജനക്ഷേമത്തിന്റെ സങ്കൽപ്പമാണ്.നീതിയുള്ള ഭരണത്തിന്റെ പ്രതീക്ഷയാണ്.

ഓണം വരുമ്പോൾ മഹാബലി മടങ്ങിവരുന്നു

ഓരോ വർഷവും ഓണം വരുമ്പോൾ മഹാബലി മടങ്ങിവരുന്നു.

പൂക്കളത്തിലൂടെ.ഓണപ്പാട്ടിലൂടെ.ഓണസദ്യയിലൂടെ.കുട്ടികളുടെ ചിരിയിലൂടെ.

പക്ഷേ അതിനേക്കാൾ പ്രധാനമായി നീതിയുള്ള ഒരു ലോകത്തെക്കു റിച്ചുള്ള നമ്മുടെ സ്വപ്നത്തിലൂടെ.

അതിനാൽ മഹാബലിയെ നാം ചിരിപ്പിക്കുന്ന ഒരു ചിത്രമായി മാത്രം കാണാതിരിക്കാം.

അദ്ദേഹത്തെ ഒരു രാജാവായി മാത്രം കാണാതിരിക്കാം.ജനങ്ങളെ ഭയത്തിൽനിന്ന് മോചിപ്പിച്ച ഭരണാധികാരിയുടെ മഹത്തായ സങ്കൽപ്പമായി കാണാം.മഹാബലി നമ്മെ പഠിപ്പിക്കുന്നത് ഒരേയൊരു കാര്യമാകാം.

ഭരിക്കാനുള്ള ശക്തിയേക്കാൾ വലുതാണ് ജനങ്ങളെ സ്നേഹിക്കാനുള്ള ശക്തി.

അതിനാൽ ഈ ഓണക്കാലത്ത് നമ്മുടെ വീടുകളിലും മനസ്സുകളിലും മഹാബലിയുടെ ഒരു പുതിയ ചിത്രം വരയ്ക്കാം.

വലിയ കുടവയറും കപ്പടാമീശയുമില്ലാത്ത ചിത്രം.പുലിക്കളിക്കാരന്റെ ചേഷ്ടകളില്ലാത്ത ചിത്രം.വിദൂഷകന്റെ മുഖമില്ലാത്ത ചിത്രം.ജനങ്ങളുടെ മുഖത്ത് ഭയമില്ലാത്ത ഒരു ഭരണാധികാരിയുടെ ചിത്രം.അതാണ് മലയാളിയുടെ മഹാബലി.അതാണ് ഓണത്തിന്റെ മഹത്വം. അതാണ്വരുംതലമുറയ്ക്ക് നാം കൈമാറേണ്ട സാംസ്കാരിക പൈതൃകം.മഹാബലിയെ നമുക്ക് തമാശയാക്കാതിരിക്കാം.

അദ്ദേഹത്തെ ഒരു മൂല്യമായി സൂക്ഷിക്കാം.

അപ്പോൾ മാത്രമേ ഓരോ ഓണവും ഒരു ആഘോഷം മാത്രമല്ല,ഒരു മഹത്തായ ഭരണദർശനത്തിന്റെ ഓർമ്മപുതുക്കലായി മാറുകയുള്ളൂ.

: ദിവാകരൻ ചോമ്പാല 

mathrubhumi


capture

മൊബൈലിനും ടിവിക്കുമായി Sun NXT Shorts അവതരിപ്പിച്ച് മൈക്രോ-ഡ്രാമ രംഗത്തേക്ക് Sun TV Network


മൈക്രോ-ഡ്രാമകൾക്കായി ദക്ഷിണേന്ത്യയിൽ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർക്കായി 4:3 ഫോർമാറ്റിൽ ഷോർട്ട്-ഫോർമാറ്റ് കഥപറച്ചിൽ അവതരിപ്പിക്കുന്നു

150-ലധികം ടൈറ്റിലുകളും ഒറിജിനൽ കണ്ടന്റുകളും ഉൾപ്പെടുന്നു. ബ്ലോക്ക്ബസ്റ്റർ സിനിമകളും പ്രേക്ഷകരുടെ പ്രിയപ്പെട്ട Surya TV സീരിയലുകളും പൂർണമായും റീമാസ്റ്റർ ചെയ്ത് അതിവേഗ, ഷോർട്ട്-ഫോം എപ്പിസോഡുകളായി അവതരിപ്പിക്കുന്നു.


കൊച്ചി: സൺ ടിവി നെറ്റുവർക്ക് പുതിയ മൈക്രോ-ഡ്രാമ പ്ലാറ്റ്ഫോമായ Sun NXT Shorts അവതരിപ്പിച്ചു. Sun NXT-ന്റെ പ്രധാന ആപ്പിൽ ഇത് ലഭിക്കും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം എന്നിവിടങ്ങളിലെ പ്രേക്ഷകരുടെ മാറിവരുന്ന കണ്ടന്റ് ഉപഭോഗ രീതികൾക്ക് അനുസൃതമായി, ആകർഷകവും കുറഞ്ഞ സമയത്തിനുള്ളിൽ കഥപറയുന്നതുമായ രീതിയിലാണ് സൺ നെക്‌സ്റ്റ് ഷോർട്‌സ് പ്രേക്ഷകരിലെത്തുന്നത്.

ഡിജിറ്റൽ തലമുറയിലെ പ്രേക്ഷകർക്കിടയിൽ അതിവേഗം വളരുന്ന മൈക്രോ-എന്റർടെയ്ൻമെന്റ് വിഭാഗത്തിലേക്ക് Sun NXT-ന്റെ പ്രവേശനമാണ് ഈ ലോഞ്ച്. ഏതാനും മിനിറ്റുകൾക്കുള്ളിൽ ആസ്വദിക്കാവുന്ന, പ്രേക്ഷകരെ കഥയിലേക്ക് ആഴത്തിൽ ആകർഷിക്കുന്ന ഹ്രസ്വ ആഖ്യാനങ്ങളാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത. ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ സവിശേഷമായ സാംസ്‌കാരിക സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന, പ്രാദേശിക വേരുകളുള്ള കഥകൾ അവതരിപ്പിക്കുക എന്നതാണ് പ്ലാറ്റ്ഫോമിന്റെ അടിസ്ഥാന ലക്ഷ്യം.

Sun NXT ലൈബ്രറിയിൽ നിന്നുള്ള എക്സ്‌ക്ലൂസീവ് ഒറിജിനൽ സീരീസുകൾ, അന്താരാഷ്ട്ര ഡബ്ബ് ചെയ്ത ഷോർട്ടുകൾ, ബ്ലോക്ക്ബസ്റ്റർ സിനിമകൾ, പ്രേക്ഷകരുടെ പ്രിയപ്പെട്ട Surya TV സീരിയലുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ കണ്ടന്റ് ശേഖരമാണ് ഈ പ്ലാറ്റ്ഫോമിലുള്ളത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട 'Nandini', 'Subha Sankalpam', 'Sivangi' തുടങ്ങിയ ഐക്കണിക് ടെലിവിഷൻ സീരിയലുകൾ പുതിയ കാലത്തെ ഡിജിറ്റൽ ഉപഭോഗ രീതികൾക്ക് അനുയോജ്യമായ രീതിയിൽ പുനരാവിഷ്‌കരിച്ച്, വേഗത്തിൽ ആസ്വദിക്കാവുന്ന, ചെറിയ ദൈർഘ്യമുള്ള എപ്പിസോഡുകളായി അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

കാഴ്ചാനുഭവം കൂടുതൽ മികച്ചതാക്കുന്നതിനായി ഓരോ ഉപകരണത്തിനും അനുയോജ്യമായ രീതിയിൽ ഫ്രെയിമിംഗ് ക്രമീകരിച്ചിരിക്കുന്നു. മൊബൈൽ ഫോണുകളിൽ അടുത്തുനിന്നുള്ള ക്ലോസ്-അപ്പ് ദൃശ്യങ്ങളും ടിവികളിൽ 4:3 ഫോർമാറ്റിൽ വിശാലമായ പശ്ചാത്തല ദൃശ്യങ്ങളും പ്രേക്ഷകർക്ക് ലഭിക്കും.

പ്രാദേശിക കഥപറച്ചിലിലെ ടൗി ഠഢ ചലംേീൃസന്റെ സമാനതകളില്ലാത്ത പാരമ്പര്യവും ശക്തമായ, ക്രിയേറ്റർമാർ നയിക്കുന്ന കണ്ടന്റ് ഇക്കോസിസ്റ്റവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടൗി ചതഠ ടവീൃെേ, ദക്ഷിണേന്ത്യയിലെ ബഹുഭാഷാ ഷോർട്ട്-ഫോം വിനോദത്തിന്റെ പുതിയ വിപ്ലവത്തെ നിർവചിക്കുകയും നയിക്കുകയും ചെയ്യുന്നതിനാണ് ഒരുങ്ങുന്നത്.

774295384_122116267959308827_8449597518036093157_n_1787284944
kknkurupp-pster
rubiposter
nishanth-thoofan
kknkurupp
do.jitheshji
rahull
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പ്രകൃതിയും ഓണവും :സത്യൻ മാടാക്കര.
കാഴ്ച്ചയും കാഴ്ച്ചപ്പാടും കാലത്തിനുമുന്നേ നടന്ന ഇന്ത്യൻ ദീർഘദർശി
N
NIS
N
ayur