ലക്ഷ്യം സുരക്ഷിതവും നിർഭയവുമായ സമൂഹം : രമേശ് ചെന്നിത്തല ( ആഭ്യന്തര മന്ത്രി )

ലക്ഷ്യം സുരക്ഷിതവും നിർഭയവുമായ സമൂഹം  : രമേശ് ചെന്നിത്തല ( ആഭ്യന്തര മന്ത്രി )
ലക്ഷ്യം സുരക്ഷിതവും നിർഭയവുമായ സമൂഹം : രമേശ് ചെന്നിത്തല ( ആഭ്യന്തര മന്ത്രി )
Share  
രമേശ് ചെന്നിത്തല ( ആഭ്യന്തര മന്ത്രി ) എഴുത്ത്

രമേശ് ചെന്നിത്തല ( ആഭ്യന്തര മന്ത്രി )

2026 Aug 21, 12:46 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM



മഹാബലി ജനങ്ങളുടെ ചക്രവർത്തിയായിരുന്നു. ജനാഭിലാഷമായിരുന്നു അദ്ദേഹത്തെ നയിച്ച പ്രത്യയശാസ്ത്രം.


മഹാബലിയാവാൻ ഒരവസരം കിട്ടിയാൽ എന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന ചോദ്യം ‘ഹൈപ്പോതെറ്റിക്കൽ’ ആണെങ്കിലും കൗതുകകരമാണ്. ഒരു ഭരണാധികാരിയുടെ ശ്രദ്ധ പ്രധാനമായും പതിയേണ്ടത് ജനങ്ങളുടെ സുരക്ഷയിലും അവരുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിലുമായിരിക്കണം. മഹാബലിയായി ഭരിക്കാൻ ഒരവസരം കിട്ടിയാൽ ലഹരിമരുന്ന് മാഫിയയുടെ അടിവേരറക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകും. അതോടൊപ്പംതന്നെ ഗുണ്ടകളും മാഫിയാ സംഘങ്ങളും എന്നെന്നേക്കുമായി നിശ്ശബ്ദരാക്കപ്പെടും. ജനങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്ന ഭരണാധികാരിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.


ഭയത്തിൽനിന്നു പ്രജകളെ മോചിപ്പിച്ചവനാണ് മഹാബലി. മഹാശക്തൻ എന്നാണ് ആ പദത്തിന്റെ അർഥം. ഒരു ഭരണാധികാരി തന്റെ ശക്തിയും കരുത്തും ഉപയോഗിക്കേണ്ടത് ജനങ്ങൾക്ക് സമ്പൂർണമായ സുരക്ഷിതത്വബോധം നൽകാനാണ്.


ലഹരിയും അക്രമവും ഭീതിയും വിതയ്ക്കുന്ന മാഫിയകളെയും ക്രിമിനലുകളെയും സമൂഹവിരുദ്ധരെയും ഒരു വിട്ടുവീഴ്ചയുമില്ലാതെ കൈകാര്യം ചെയ്യുകയും നിയമത്തിനുമുന്നിൽ കൊണ്ടുവരുകയും ചെയ്യുന്ന മഹാബലിയായിത്തീരാനാണ് ആഗ്രഹം. അക്രമത്തിൽനിന്നും ഭയത്തിൽനിന്നും ലഹരിയുടെ നീരാളിപ്പിടിത്തത്തിൽനിന്നും എല്ലാ ജനങ്ങൾക്കും മോചനം ഉറപ്പുവരുത്തുന്ന ഭരണമാണ് സ്വപ്നം.


വ്യക്തിയുടെ അന്തസ്സിന് വിലനൽകുകയും അത് പരിപാലിക്കപ്പെടുകയും ചെയ്യുന്ന ഭരണസംവിധാനമാണ് ഒരു പരിഷ്കൃത സമൂഹത്തിനുവേണ്ടത്. വരുംതലമുറയ്ക്ക് സ്വപ്നം കാണാനും പ്രതീക്ഷിക്കാനും സർഗാത്മകമായി പ്രവർത്തിക്കാനും കഴിയുന്ന ഒരിടം ഒരുക്കുക എന്നത് ഭരണകർത്താക്കളുടെ ദൗത്യമാണ്. ആഭ്യന്തരമന്ത്രിയായശേഷം ലഹരിമാഫിയയോടുള്ള പോരാട്ടത്തിലൂടെ ലക്ഷ്യമിട്ടതും അതാണ്. യുവതയുടെ സർഗാത്മകതയിലാണ് രാഷ്ട്രത്തിന്റെ, നാടിന്റെ ഭാവി. അതിനെ തളർത്തുന്ന, അവരുടെ ദിശാബോധത്തെ വഴിതെറ്റിക്കുന്ന ഒന്നിനെയും നമ്മൾ വെച്ചുപൊറുപ്പിച്ചുകൂടാ. സക്രിയമായ സമൂഹത്തിൽനിന്നുമാത്രമേ ക്രിയാത്മകമായ ചിന്തകളും പ്രവൃത്തികളും ഉണ്ടാകൂ.


സമൂഹം സക്രിയമായി നിലനിൽക്കണമെങ്കിൽ കണക്ക്‌മറ്റിൽ പരസ്പരത്തിന്റെ അന്തസ്സ് മാനിക്കപ്പെടണം. ഏറ്റവും സാധാരണക്കാരനായ മനുഷ്യനുപോലും താൻ ഈ വലിയ സമൂഹത്തിന്റെ ഭാഗമാണെന്നും ഇവിടെ തനിക്ക് കടമകൾ നിർവഹിക്കാനുണ്ടെന്നുമുള്ള തോന്നലുണ്ടാകണം. അവിടെയാണ് ഭയത്തിൽനിന്നുള്ള മോചനം എന്നതിന്റെ സാംഗത്യം. ഭരണകൂടം തനിക്ക് സംരക്ഷണകവചമൊരുക്കുമെന്ന വിശ്വാസം ജനത്തെ കൂടുതൽ പ്രചോദിതനാക്കും. കള്ളവും ചതിവും അപരിഷ്കൃത സമൂഹത്തിൽ സംഭവിക്കുന്നതാണ്. സമൂഹവിരുദ്ധ ശക്തികളായിരിക്കും അതിനുപിന്നിൽ. എന്നാൽ, സമൂഹം പരിഷ്കൃതമാകുന്തോറും ഇവരുടെ ദുസ്സ്വാധീനം കുറഞ്ഞുവരും.

സ്ത്രീകളുടെ അവകാശങ്ങളും മാന്യതയും പരിപൂർണമായും സംരക്ഷിക്കപ്പെടുക എന്നത് അതിപ്രധാനമായുള്ള ഒന്നാണ്. പലപ്പോഴും ലഹരിമരുന്ന് മാഫിയയുടെയും ഗുണ്ടാ ക്രിമിനൽ മാഫിയയുടെയും ഇരകളായിമാറുന്നത് സ്ത്രീകളാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പാർശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെയും സമ്പൂർണമായ ഉന്നമനമാണ് ഭരണാധികാരിയെന്ന നിലയിൽ ലക്ഷ്യമിടേണ്ടത്. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഉയർത്താൻ കഴിയുന്ന പ്രവർത്തനമാണ് ഉണ്ടാകേണ്ടത്.

‘ഹാപ്പിനസ് ഇൻഡക്സ്’ എന്ന പ്രയോഗം സമീപകാലത്തുണ്ടായതാണെങ്കിലും മഹാബലിയുടെയും ഓണത്തിന്റെയും ഐതിഹ്യത്തിൽത്തന്നെ സംതൃപ്തമായ ഒരു സങ്കല്പം ലയിച്ചുചേർന്നിരിക്കുന്നു. ‘ആമോദത്തോടെ വസിക്കും കാലം’ എന്ന് മാവേലിപ്പാട്ടിൽ പറയുന്നത് ഇപ്പോഴത്തെ ‘ഹാപ്പിനസ് ഇൻഡക്സു’ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഐതിഹ്യങ്ങളും സങ്കല്പങ്ങളും നമ്മുടെ രക്തത്തിലേക്ക് നേരിട്ട് കടക്കുന്നതാണ്. അവയാണ് മികച്ച ഭാവിയെ രൂപപ്പെടുത്താനുള്ള നമ്മുടെ ഇന്ധനം. അവയിൽനിന്നു പ്രചോദനവും പ്രതീകങ്ങളും ഉൾക്കൊണ്ടാണ് നമ്മൾ മുന്നോട്ടുപോകേണ്ടത്.

ഓണമെന്ന മഹത്തായ സങ്കല്പത്തിന്റെ അന്തർധാര ആധുനികകാലത്തെ ഗുഡ് ഗവേണൻസ് തന്നെയാണ്. ഞാൻ എന്നല്ല, ഓരോ ഭരണകർത്താവിനും മഹാബലിയുടെ ഐതിഹ്യം പ്രചോദനമാകേണ്ടത് ഈ അർഥത്തിലാണ്.courtesy:mathrubhumi

-ചിത്രം പ്രതീകാത്മകം 


774295384_122116267959308827_8449597518036093157_n_1787284944
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മഹാബലി: ഓർമ്മയിൽ രാജാവ്, ചിത്രങ്ങളിൽ വിദൂഷകൻ
കാഴ്ച്ചയും കാഴ്ച്ചപ്പാടും പ്രകൃതിയും ഓണവും :സത്യൻ മാടാക്കര.
കാഴ്ച്ചയും കാഴ്ച്ചപ്പാടും കാലത്തിനുമുന്നേ നടന്ന ഇന്ത്യൻ ദീർഘദർശി
N
NIS
N
ayur