സ്വാതന്ത്ര്യസ്മരണയിൽ
മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗൃഹാങ്കണം
ചോമ്പാല: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ചോമ്പാലയുടെ മണ്ണിൽ ദേശീയപതാക ഉയർന്നു. മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ചോമ്പാലയുടെ പരമോന്നത വ്യക്തിത്വങ്ങളിലൊരാളുമായ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗൃഹാങ്കണത്തിലാണ് പതിവ് പടി ഇത്തവണയും ദേശീയപതാക ഉയർത്തിയത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ദേശീയപതാകയെ സാക്ഷിയാക്കി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനികളുടെ സ്മരണ പുതുക്കിയ ചടങ്ങ് ദേശസ്നേഹത്തിന്റെ ആവേശം നിറഞ്ഞതായി.
ചോമ്പാലയുടെ മണ്ണിൽ ത്രിവർണ പതാക ഉയർന്നപ്പോൾ “ഭാരത് മാതാ കീ ജയ്” എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ മുഴങ്ങി. തലമുറകളെ ബന്ധിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾക്ക് പുതുജീവൻ പകർന്ന ചടങ്ങായി ഇത് മാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































