വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണവും: ഡോ. കെ.കെ.എൻ. കുറുപ്പ്

വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണവും: ഡോ. കെ.കെ.എൻ. കുറുപ്പ്
വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണവും: ഡോ. കെ.കെ.എൻ. കുറുപ്പ്
Share  
എഴുത്ത്

News desk

2026 Aug 11, 07:47 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പയ്യന്നൂർ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15-ന് ഹൈസ്കൂൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നതോടൊപ്പം "ഇന്ത്യ എന്റെ രാജ്യം" എന്ന ആശയത്തിൽ അധിഷ്ഠിതമായി മുഖ്യപ്രഭാഷണം സംഘടിപ്പിക്കണമെന്ന് ലഹരിവിരുദ്ധ 'തൂഫാൻ' കർമ്മപദ്ധതിയുടെ മലബാറിലെ ഓണററി അംബാസഡറും മലബാർ എജ്യുക്കേഷൻ മൂവ്മെന്റ് ചെയർമാനുമായ പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


ആസേതു ഹിമാചലം വ്യാപിച്ചുകിടക്കുന്ന ഇന്ത്യയെ വിദേശ രാജ്യങ്ങളുടെ യും മംഗോൾ, ഹൂൺ, അഫ്ഗാൻ തുടങ്ങിയ ജനവിഭാഗങ്ങളുടെയും ആക്രമ ണങ്ങളിൽ നിന്ന് തടഞ്ഞുനിർത്തി, ലോകത്തിലെ ഏറ്റവും വലിയ സാമ്രാ ജ്യങ്ങളിലൊന്നായി കെട്ടിപ്പടുത്തത് മുഗളരായിരുന്നു. അവർ സൃഷ്ടിച്ച സാംസ്കാരിക കേന്ദ്രങ്ങളിൽ പലതും ഇന്ന് യുനെസ്കോയുടെ (UNESCO) ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്ന ചരിത്രസത്യം ഇത്തരം പ്രഭാഷണങ്ങളിൽ പ്രതിപാദിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


നാടിന്റെ സാംസ്കാരിക പൈതൃകം ഓർമ്മിപ്പിക്കുന്നതോടൊപ്പം, നിലവിൽ കേരളീയ സമൂഹത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന രാസലഹരികൾ ക്കെതിരെയുള്ള ബോധവൽക്കരണത്തിനും ഈ സ്വാതന്ത്ര്യദിനം വേദി യാകണം. ഇതിനായി ലഹരിവിരുദ്ധ 'തൂഫാൻ പ്രതിജ്ഞ' ചൊല്ലൽ, പദ്ധതിയുടെ പ്രാധാന്യവും മഹത്വവും വ്യക്തമാക്കുന്ന ഗാനങ്ങൾ, ലഹരിവിരുദ്ധ പ്രഭാഷണങ്ങൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമാക്കണം.

നാട്ടുകാരെ ആദരിക്കൽ: വിദ്യാലയ പരിസരങ്ങളിലെ മുതിർന്ന അധ്യാപകരെയും സാമൂഹിക പ്രവർത്തകരെയും വിശിഷ്ടാതിഥികളായി ക്ഷണിച്ചുവരുത്തി ചടങ്ങിൽ ആദരിക്കാം.


റാലിയും സന്ദേശവും: 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് ലളിതമായ ഘോഷയാത്രകൾ നടത്താം.


മുദ്രാവാക്യങ്ങൾ: "വിദ്യാഭ്യാസം ഞങ്ങളുടെ ജന്മാവകാശം", "ജാതിമത ചിന്തകൾ ഞങ്ങൾക്കാവശ്യമില്ല" എന്നീ മാനവിക സന്ദേശങ്ങൾ പരിപാടിയിലൂടെ സമൂഹത്തിലേക്ക് പ്രചരിപ്പിക്കണം.


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പയ്യന്നൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടികൾ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ധേഹം വാർത്താക്കുറിപ്പിൽവ്യക്തമാക്കി .

mmm

മുതലപ്പൊഴിയും വീണ്ടും കണ്ണീരണിയുമ്പോൾ: 'കോഡ് ഫോർ ഫിഷർമെൻ റെസ്ക്യൂ' അടിയന്തരമായി നടപ്പിലാക്കണം — ഡോ. കെ. കെ. എൻ. കുറുപ്പ്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ജോൺ അടക്കമുള്ള മത്സ്യത്തൊഴിലാളികളെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താനാകാത്തത് നമ്മുടെ രക്ഷാപ്രവർത്തന ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയും ഗുരുതരമായ വീഴ്ചയുമാണെന്ന് പ്രമുഖ ചരിത്രകാരനും ചിന്തകനുമായ ഡോ. കെ. കെ. എൻ. കുറുപ്പ് പ്രസ്താവിച്ചു. ആധുനിക നാവിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും കയ്യിലുണ്ടായിട്ടും കാണാതായവരുടെ മൃതദേഹങ്ങൾ പോലും വീണ്ടെടുക്കാൻ കഴിയാതെ പോകുന്നത് ഖേദകരമാണ്.

കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളോട് കാട്ടുന്ന ഈ അലസത അവസാനിപ്പിക്കാൻ 'കോഡ് ഫോർ ഫിഷർമെൻ റെസ്ക്യൂ' (Code for Fishermen Rescue) എന്ന പേരിൽ വ്യക്തമായ ഒരു നിയമവും നിർദ്ദിഷ്ട രക്ഷാപ്രവർത്തന ചട്ടക്കൂടും അടിയന്തരമായി രൂപീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

പരാജയപ്പെടുന്ന ഏകോപനം: അപകടങ്ങൾ നടക്കുമ്പോൾ കോസ്റ്റ് ഗാർഡ്, നാവികസേന, ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവരിൽ ആരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് കൃത്യമായി നേതൃത്വം നൽകേണ്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകണം.

169 ജീവനുകൾ ഇപ്പോഴും കടലാഴങ്ങളിൽ: മുതലപ്പൊഴിയിൽ മാത്രം ഇതുവരെ അപകടത്തിൽപ്പെട്ട് കാണാതായ 169 പേരുടെ മൃതദേഹങ്ങൾ പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഇത് കേവലം ആ കുടുംബങ്ങളുടെ മാത്രം പ്രശ്നമല്ല, സമൂഹത്തിന്റെയാകെ വേദനയാണ്.

പരമ്പരാഗത അറിവും ശാസ്ത്രീയതയും സമന്വയിപ്പിക്കണം: ആധുനിക യന്ത്രസാമഗ്രികൾ വരുന്നതിനും എത്രയോ മുൻപ് തന്നെ, കടലിൽ കാണാതാകുന്നവരെ കണ്ടെത്താൻ നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സവിശേഷമായ അറിവുണ്ടായിരുന്നു. ഈ പാരമ്പര്യ വിജ്ഞാനത്തെയും ആധുനിക ശാസ്ത്രത്തെയും കൂട്ടിയോജിപ്പിച്ചായിരിക്കണം പുതിയ രക്ഷാപ്രവർത്തന കോഡ് തയ്യാറാക്കേണ്ടത്.

ഉന്നതതല കൂട്ടായ്മ വേണം: കടലിലെ നീരൊഴുക്കുകൾ (Streams), കാറ്റിന്റെ ഗതി, അപകട സാധ്യതകൾ മുൻകൂട്ടി അറിയിക്കാനുള്ള നോട്ടിക്കൽ മൈൽ വിസ്തൃതിയിലുള്ള സാങ്കേതിക സംവിധാനങ്ങൾ എന്നിവ ഇന്ന് ലഭ്യമാണ്. അതിനാൽ കേരള ഫിഷറീസ് സർവകലാശാല (KUFOS), ഓഷ്യാനോഗ്രാഫി വകുപ്പ്, നാവികസേന എന്നിവരെ സംയോജിപ്പിച്ചുകൊണ്ട് ഒരു റെസ്ക്യൂ കോഡ് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി നേതൃത്വം നൽകണം.

കടലിൽ പൊലിയുന്ന ജീവനുകൾക്ക് മുന്നിൽ ഇനിയും കണ്ണടയ്ക്കാ നാകില്ലെന്നും, സമഗ്രമായ ഈ രക്ഷാപ്രവർത്തന ചട്ടക്കൂട് നിലവിൽ വരുന്നത് വരെ വിഷയം ശക്തമായി ഉയർത്തിക്കാട്ടുമെന്നും ഡോ. കെ. കെ. എൻ. കുറുപ്പ് കൂട്ടിച്ചേർത്തു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വന്ദേമാതരം തർക്കവിഷയമാക്കരുത്: ഡോ. കെ.കെ.എൻ. കുറുപ്പ്
N
NIS
N
ayur