പോലീസും കോടതിയും ആക്രമിക്കാൻ ഇടവരരുത്: ഡോക്ടർ കെ.കെ.എൻ. കുറുപ്പ്

പോലീസും കോടതിയും ആക്രമിക്കാൻ ഇടവരരുത്: ഡോക്ടർ കെ.കെ.എൻ. കുറുപ്പ്
പോലീസും കോടതിയും ആക്രമിക്കാൻ ഇടവരരുത്: ഡോക്ടർ കെ.കെ.എൻ. കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2026 Aug 06, 08:54 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി : ജനാധിപത്യ സമൂഹത്തിൽ പോലീസും കോടതിയും ആക്രമിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും അക്രമരഹിതമായ പോരാട്ട വീര്യമാണ് നമ്മുടെ സമര പ്രസ്ഥാനങ്ങൾ സ്വീകരിക്കേണ്ടതെന്നും പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ ഡോക്ടർ കെ.കെ.എൻ. കുറുപ്പ് പ്രസ്താവിച്ചു. ഡൽഹിയിലെ ജന്തർ മന്ദിറിൽ അക്രമരഹിതമായി സമരം ചെയ്ത വിദ്യാർത്ഥികൾ വലിയൊരു പാഠമാണ് നമ്മെ പഠിപ്പിച്ചത് . പോലീസിന് നേരെ തിരിച്ചടിക്കാൻ അവസരമുണ്ടായിട്ടും, അടിയേറ്റു വാങ്ങിയും ക്ഷമ പാലിച്ചുമാണ് അവർ അഹിംസാത്മകമായ ബഹുജന സമരത്തെ മുന്നോട്ടുനയിച്ചത്. ഗാന്ധിജിയും യേശുക്രിസ്തുവും കാണിച്ചുതന്ന അതേ തത്വശാസ്ത്രമാണ് നമ്മുടെ വിദ്യാർത്ഥി-ബഹുജന പ്രസ്ഥാനങ്ങളും കടമയായി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നമുക്ക് ഏറ്റവും ആവശ്യമായ സ്ഥാപനങ്ങളാണ് പോലീസും കോടതിയും. അവയോട് ആശയപരമായ ചെറുത്തുനിൽപ്പുകളാണ് സാധ്യമാക്കേണ്ടത്. ഡ്യൂട്ടിയിലുള്ള പോലീസുകാരെ അധിക്ഷേപിക്കുന്നതും തെറിവിളിച്ച് നിർവീര്യമാക്കാൻ ശ്രമിക്കുന്നതും സാംസ്കാരിക കേരളത്തിന് ചേർന്നതല്ല. അക്രമത്തിലൂടെ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കൂ എന്ന തെറ്റായ സന്ദേശം വരുതലമുറയ്ക്ക് നൽകുന്നത് അപകടകരമാണ്.


രണ്ടാം ലോകമഹായുദ്ധകാലത്ത് ബെർലിനിൽ ബോംബെറിയാൻ പോയ ഗാരി ഡേവിസ് എന്ന ഫ്രഞ്ച് യുദ്ധവൈമാനികൻ, അവിടെ കളിക്കുന്ന കൊച്ചുകുട്ടികളെയും പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്രൈസ്തവ ദേവാലയവും കണ്ട് ബോംബിടാതെ പാരിസിലേക്ക് മടങ്ങിയ സംഭവം കുറുപ്പ് ഓർമ്മിപ്പിച്ചു. തുടർന്ന് യുദ്ധവിചാരണ നേരിട്ട് ജയിൽവാസം അനുഭവിച്ച ഗാരി ഡേവിസിന്റെ ജീവിതം ഓരോ പൗരനും പഠിക്കേണ്ടതാണ്. വിക്ടർ യൂഗോയുടെ 'പാവങ്ങൾ' എന്ന നോവലിലെ കരുണാമയനായ ക്രിസ്തീയ പുരോഹിതനും ഗാരി ഡേവിസും തമ്മിൽ വ്യത്യാസമില്ല. ഇത്തരം മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട്(വ്യവസ്ഥിതി മാറ്റിയെടുക്കാൻ ഓരോ പൗരനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചിത്രം :പ്രതീകാത്മകം 

ഇറാൻ ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ഭീഷണിയാകുന്നു

: ഡോക്ടർ കെ.കെ.എൻ. കുറുപ്പ്

കോഴിക്കോട്: ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാന്റെ നിലപാടുകൾ മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ഭീഷണിയാവുകയാണെന്ന് പ്രമുഖ ചരിത്രകാരൻ ഡോക്ടർ കെ.കെ.എൻ. കുറുപ്പ് പ്രസ്താവിച്ചു. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനെ ഇസ്ലാം മതം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം അധിനിവേശങ്ങൾക്കെതിരെ ചരിത്രപരമായ തെളിവുകൾ നമ്മുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1583-ൽ പ്രമുഖ പണ്ഡിതനും ചിന്തകനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ എഴുതിയത് ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കരുത് എന്നാണ്. 1948-ലെ ഐക്യരാഷ്ട്രസഭയുടെ (UNO) മാനവിക പ്രഖ്യാപനത്തിന് നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ ഈ ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. കുഞ്ഞിപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഈ മഹാചിന്തകന്റെ , സൂഫിവര്യൻറെ സന്ദേശങ്ങൾക്ക് ഇന്നത്തെ ലോക സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട്.

യുദ്ധക്കൊതിയനായ ട്രംപിനെപ്പോലുള്ളവരെ മാറ്റിനിർത്തി, അമ്പതിലധികം വരുന്ന ഇസ്ലാമിക രാജ്യങ്ങൾ മുന്നോട്ടുവരേണ്ടതുണ്ട്. ലോകസമാധാനത്തിന് ഭീഷണിയായി കത്തുകയും കെടുകയും ചെയ്യുന്ന ഈ അവസ്ഥയ്ക്കും യുദ്ധങ്ങൾക്കും അടിയന്തരമായി വിരാമമിടാൻ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് ആവശ്യപ്പെട്ടു.

MANNAN
kuttikkoora
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ചിരി ഹെല്പ്ലൈനിലേക്ക് വിളിക്കാം - 9497900200
N
NIS
N
n