സംരക്ഷണഭിത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ഉറപ്പ്
അഴിയൂർ: ദേശീയപാതയിലെ മീത്തലെ മുക്കാളിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ജില്ലാ കലക്ടർ എം. എസ്. മാധവിക്കുട്ടി തിങ്കളാഴ്ച വൈകിട്ട് സന്ദർശിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ നേരിട്ട് കേട്ട കലക്ടർ, സംരക്ഷണഭിത്തിയുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും നിർമാണ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം നേരിട്ട് നിരീക്ഷിക്കുമെന്നും അറിയിച്ചു.
ദേശീയപാതയിലെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വടകരയിൽ നടന്ന അവലോകന യോഗത്തിനുശേഷമാണ് കലക്ടർ സ്ഥലത്തെത്തിയത്. മണ്ണിടിച്ചിൽ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ തലങ്ങളിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് സന്ദർശനം. കെ. കെ. രമ എം.എൽ.എയും ആർ.ഡി.ഒ പ്രസീൽ കുമാറും കലക്ടറോടൊപ്പമുണ്ടായിരുന്നു.
മഴ പെയ്യുമ്പോഴെല്ലാം മണ്ണിടിച്ചിൽ ആവർത്തിക്കുന്നതിനാൽ ജീവഭയത്തോടെയാണ് തങ്ങൾ കഴിയുന്നതെന്ന് പ്രദേശവാസികൾ കലക്ടറോട് പറഞ്ഞു. സംരക്ഷണഭിത്തി നിർമാണത്തിലെ അപാകതകളും കാലതാമസവും അവർ ചൂണ്ടിക്കാട്ടി. കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് നിർമാണം വേഗത്തിലാക്കുമെന്നും പ്രവൃത്തികളുടെ പുരോഗതി ജില്ലാ ഭരണകൂടം തുടർച്ചയായി വിലയിരുത്തുമെന്നും കലക്ടർ ഉറപ്പുനൽകി.
ചർച്ചയിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, വടകര എം.പിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. പ്രദീപ് കുമാർ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊട്ടക്കാട്ട്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സി. ആർ. പ്രഫുൽ കൃഷ്ണ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, കെ. പി. ജയകുമാർ, ഷംസീർ ചോമ്പാല, എം. വി. ജയപ്രകാശ്, കെ. കെ. ശ്രീജിത്ത് എന്നിവരും പ്രദേശവാസികളും പങ്കെടുത്തു. ദേശീയപാത നിർമാണ കമ്പനിയുടെ പ്രതിനിധികളും സ്ഥലത്തെത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group