എൻ.എച്ച്. 66 നിർമാണം ഇഴഞ്ഞുനീങ്ങുന്നു; മുക്കാളിയിൽ മണ്ണിടിച്ചിൽ തുടർക്കഥ, ജനങ്ങളുടെ ജീവന് ഭീഷണി :പി ശ്രീധരൻ (വികസനസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് )

എൻ.എച്ച്. 66 നിർമാണം ഇഴഞ്ഞുനീങ്ങുന്നു; മുക്കാളിയിൽ മണ്ണിടിച്ചിൽ തുടർക്കഥ, ജനങ്ങളുടെ ജീവന് ഭീഷണി :പി ശ്രീധരൻ (വികസനസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് )
എൻ.എച്ച്. 66 നിർമാണം ഇഴഞ്ഞുനീങ്ങുന്നു; മുക്കാളിയിൽ മണ്ണിടിച്ചിൽ തുടർക്കഥ, ജനങ്ങളുടെ ജീവന് ഭീഷണി :പി ശ്രീധരൻ (വികസനസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് )
Share  
എഴുത്ത്

പി. ശ്രീധരൻ . ചെയർമാൻ (അഴിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി )

2026 Aug 02, 06:42 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

അഴിയൂർ: ദേശീയപാത 66-ന്റെ നിർമാണപ്രവർത്തനം നീണ്ടുപോകുന്നതി നി ടെ അഴിയൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞിപ്പള്ളി–മുക്കാളി മേഖലക ളിൽ ജനങ്ങളുടെ ദുരിതം ദിനംപ്രതി വർധിക്കുകയാണ്. രൂക്ഷമായ ഗതാഗ തക്കുരുക്കും ആവർത്തിച്ചുണ്ടാകുന്ന മണ്ണിടിച്ചിലും പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്.


മഴ ശക്തമായതോടെ മുക്കാളി ഭാഗത്ത് റോഡിന് ഇരുവശങ്ങളിലുമുള്ള മണ്ണിടിച്ചിൽ വീണ്ടും രൂക്ഷമായി. മണ്ണിടിച്ചിൽ തടയുന്നതിനായി കമ്പി നെറ്റ് സ്ഥാപിച്ച് കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിക്കുന്ന പുതിയ സാങ്കേതിക രീതി സ്വീകരിച്ചിരുന്നെങ്കിലും, സമീപകാല മഴയിൽ മണ്ണിടിച്ചിൽ തുടരു ന്നതിനൊപ്പം മണ്ണ് താങ്ങിനിർത്താൻ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ റോഡിലേക്ക് തെറിച്ചുവീഴുന്ന സംഭവവും ഉണ്ടായതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. രാത്രി സമയത്തായിരുന്നതിനാൽ വലിയ അപകടം ഒഴിവാ യെന്നാണ് നാട്ടുകാർ പറയുന്നത്.


കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും യോജിക്കാത്ത സാങ്കേ തികരീതിയാണ് ഇവിടെ സ്വീകരിച്ചതെന്ന വിമർശനവും ശക്തമാകുകയാ ണ്. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടു ത്തുള്ള ശാസ്ത്രീയമായ എഞ്ചിനിയറിങ് പരിഹാരങ്ങൾ സ്വീകരിക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായം.


നിർമാണം പൂർത്തിയാകാതെ നീളുന്നതിനാൽ കുഞ്ഞിപ്പള്ളി–മുക്കാളി ഭാഗത്ത് മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് പതിവ്. മഴക്കാലത്ത് സ്ഥിതി കൂടുതൽ സങ്കീർണമാകുകയും അപകടസാധ്യത വർധിക്കുകയും ചെയ്യുന്നതായി യാത്രക്കാർ പറയുന്നു. മണ്ണിടിച്ചിലിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ ഭാഗത്തിലൂടെയുള്ള യാത്ര ആശങ്കാജനകമായിരിക്കുകയാണ്.


അടിയന്തരമായി മണ്ണിടിച്ചിൽ തടയുന്നതിനുള്ള ശാശ്വത സുരക്ഷാ സംവിധ നങ്ങൾ ഒരുക്കുകയും ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കു കയും വേണമെന്ന ആവശ്യം ശക്തമാകുകയാണ്. കരാറുകാരും ബന്ധപ്പെട്ട നിർമാണ ഏജൻസികളും സംസ്ഥാന പൊതുമരാ മത്ത് വകുപ്പും വിഷയത്തി ൽ അടിയന്തര ഇടപെടൽ നടത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വ്യാപകമായ ആവശ്യമുയർന്നിട്ടുണ്ട്.

മുക്കാളി മേഖലയിലെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അപകടസാധ്യത ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും റോഡ് നിർമാണം വേഗത്തിലാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു .

:പി. ശ്രീധരൻ .അഴിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

neethi-lab-mukkali
762903574_4211097942356552_8349952665248013078_n
manna-new
neethi-lab-mukkaali
MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പരീക്ഷണശാലയാകരുത് മീത്തലെ മുക്കാളി
N
NIS
N
n