വടകര: ദേശീയപാതയിലെ സർവീസ് റോഡുകളുടെ തകർച്ചമൂലം ജനങ്ങൾ നേരിടുന്ന രൂക്ഷമായ യാത്രാദുരിതത്തിന് അടിയന്തര പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് കെ.കെ. രമ എം.എൽ.എ. വടകര താലൂക്ക് വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ആഗസ്റ്റ് മൂന്നിന് വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർക്കുമെന്നും എം.എൽ.എ അറിയിച്ചു. ഓണം അടുത്തതോടെ വടകര നഗരത്തിൽ ഗതാഗതക്കുരുക്ക് വലിയ ദുരിതമായി മാറിയതായി യോഗത്തിൽ വിമർശനമുയർന്നു.
ചോമ്പാലയിൽ അണ്ടർപാസേജ് വേണം
ദേശീയപാത നിർമ്മാണം പൂർത്തിയാകുന്നതോടെ ചോമ്പാല മിനി സ്റ്റേഡിയം, ബ്ലോക്ക് ഓഫീസിനോട് ചേർന്ന മൃഗാശുപത്രി എന്നിവിടങ്ങളിലേക്കുള്ള യാത്രാമാർഗ്ഗം അടഞ്ഞുപോകുമെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല ചൂണ്ടിക്കാട്ടി. അഴിയൂർ, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നിരവധി ആളുകളാണ് വളർത്തുമൃഗങ്ങളുമായി മൃഗാശുപത്രിയിൽ എത്തുന്നത്. അതിനാൽ ചോമ്പാലയിൽ കേറ്റിൽ അണ്ടർ പാസേജ് (CUP) സ്ഥാപിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
വികസന സമിതി യോഗത്തിലെ മറ്റ് പ്രധാന വിഷയങ്ങൾ:
ലഹരിക്കെതിരെ ജാഗ്രത: താലൂക്കിൽ മയക്കുമരുന്ന് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ കമ്മിറ്റികൾ രൂപീകരിക്കണമെന്ന് പി.പി. രാജൻ ആവശ്യപ്പെട്ടു.
സുരക്ഷ ഉറപ്പാക്കും: അരൂർ യു.പി സ്കൂളിന് മുന്നിൽ കാടുമൂടിക്കിടക്കുന്ന ട്രാൻസ്ഫോർമർ വിദ്യാർത്ഥികൾക്ക് ഭീഷണിയാകുന്ന കാര്യം കളത്തിൽ ബാബു ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വിഷയം ഉടൻ പരിശോധിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ഹൈമാസ്റ്റ് വിളക്കുകൾ തെളിക്കണം: വടകര അഞ്ചുവിളക്ക് ജംഗ്ഷൻ, റെസ്റ്റ് ഹൗസ് പരിസരം എന്നിവിടങ്ങളിലെ കേടായ ഹൈമാസ്റ്റ് വിളക്കുകൾ കത്തിക്കാൻ നടപടിയെടുക്കണമെന്ന് പുറന്തോടത്ത് സുകുമാരൻ ആവശ്യപ്പെട്ടു.
തഹസിൽദാർ കെ. രതീഷ് കുമാർ, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ, സമിതി അംഗങ്ങളായ പി.കെ. ദാമു, പി.പി. രാജൻ, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരൻ, കളത്തിൽ ബാബു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































