പൊതുപ്രവർത്തന തിരക്കിനിടയിലും നിയമബിരുദം; അഭിഭാഷകനായി എൻറോൾ ചെയ്ത് ജുനൈദ് കൈപ്പാണി

പൊതുപ്രവർത്തന തിരക്കിനിടയിലും നിയമബിരുദം; അഭിഭാഷകനായി എൻറോൾ ചെയ്ത് ജുനൈദ് കൈപ്പാണി
പൊതുപ്രവർത്തന തിരക്കിനിടയിലും നിയമബിരുദം; അഭിഭാഷകനായി എൻറോൾ ചെയ്ത് ജുനൈദ് കൈപ്പാണി
Share  
എഴുത്ത്

News desk

2026 Aug 01, 07:57 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: പൊതുപ്രവർത്തനത്തിന്റെയും ജനസേവനത്തിന്റെയും തിരക്കുകൾക്കിടയിലും ദീർഘകാലത്തെ ആഗ്രഹമായിരുന്ന നിയമപഠനം പൂർത്തിയാക്കി ജുനൈദ് കൈപ്പാണി കേരള ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.

കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.എം. മനോജിൽ നിന്ന് അദ്ദേഹം ഔദ്യോഗിക എൻറോൾമെന്റ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള മർകസ് ലോ കോളേജിലാണ് ജുനൈദ് എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയത്.

2020 മുതൽ 2025 വരെ വയനാട് ജില്ലാ പഞ്ചായത്ത് അംഗമായും ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച ജുനൈദ് കൈപ്പാണി പൊതുപ്രവർത്തനരംഗത്ത് ശ്രദ്ധേയവും മാതൃകാപരവുമായ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ്. വിദ്യാഭ്യാസ പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം സജീവമാണ്.

എം.കോം., ബി.എഡ്., മനഃശാസ്ത്ര കൗൺസലിംഗിൽ പി.ജി. ഡിപ്ലോമ എന്നീ അക്കാദമിക യോഗ്യതകൾക്കൊപ്പം പ്രാദേശിക ഭരണനിർവഹണവും അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനവും അദ്ദേഹം നേടിയിട്ടുണ്ട്. 'വികേന്ദ്രീകൃതാസൂത്രണം – ചിന്തയും പ്രയോഗവും' ഉൾപ്പെടെ ഏഴോളം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

നിലവിൽ ന്യൂറോനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൻ.ഐ.എസ്.ആർ.) എക്സിക്യൂട്ടീവ് ഡയറക്ടറായും ലെറ്റ്സ് ലൈഫ് അക്കാദമിയുടെ ചെയർമാനായും ജുനൈദ് കൈപ്പാണി പ്രവർത്തിച്ചുവരികയാണ്.

പൊതുപ്രവർത്തനത്തിലൂടെ ആർജിച്ച അനുഭവവും നിയമപരിജ്ഞാനവും സമന്വയിപ്പിച്ച് സാധാരണ ജനങ്ങൾക്ക് കൂടുതൽ ഫലപ്രദമായ നിയമസഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഭിഭാഷക ജീവിതത്തിന് തുടക്കം കുറിക്കുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

junid
cover-new_1785594382
ayur-mantra
ayur-mantra_1785594444
MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n